മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബസ് യാത്രക്കാര്‍ക്കിനി വേഗതയും റൂട്ടും അറിയാം, സ്വകാര്യ ബസുകളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിച്ചു തുടങ്ങി, ഒന്ന് മുതല്‍ എല്ലാ ബസുകളിലും ജിപിഎസ് സംവിധാനം നിര്‍ബന്ധം

  • By Desk
Google Oneindia Malayalam News

മലപ്പുറം: സ്വകാര്യ ബസ് യാത്രക്കാരുടെ സുരക്ഷയും വേഗതാ നിയന്ത്രണവും ലക്ഷ്യമിട്ട് ജിപിഎസ് സ്ഥാപിക്കുന്നു. 2019 ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ ജിപിഎസ് നിര്‍ബന്ധമാക്കി ഉത്തരവിട്ടിട്ടുണ്ടെങ്കിലും രണ്ട് മാസം മുമ്പ് തന്നെ പദ്ധതിക്ക് മലപ്പുറത്ത് തുടക്കമിട്ടു. തിരൂര്‍ മഞ്ചേരി റൂട്ടിലോടുന്ന രണ്ട് ബസുകളിലാണ് ആദ്യ ഘട്ടത്തില്‍ ജിപിഎസ് സ്ഥാപിച്ചത്.

<strong>തമിഴ്‌നാട്ടില്‍ 39 സീറ്റില്‍ ഗെയിം പ്ലാന്‍ തയ്യാറാക്കി കോണ്‍ഗ്രസ്... ചിദംബരത്തിന് സംസ്ഥാന ചുമതല!!</strong>തമിഴ്‌നാട്ടില്‍ 39 സീറ്റില്‍ ഗെയിം പ്ലാന്‍ തയ്യാറാക്കി കോണ്‍ഗ്രസ്... ചിദംബരത്തിന് സംസ്ഥാന ചുമതല!!

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനമിത്ര മിഷന്‍ ട്രസ്റ്റ് സൗജന്യമായാണ് ബസുകളില്‍ ജിപിഎസ് ഉപകരണം സ്ഥാപിച്ച് നല്‍കിയത്. യാത്രക്കാര്‍ക്ക് ബസ് റൂട്ടും വേഗതയുമെല്ലാം ബസില്‍ അറിയാം. ആര്‍ടിഒ ഓഫീസിലും വാഹന ഗതാഗത വകുപ്പ് ഓഫീസിലും ബസ് സംബന്ധിച്ച വിവരം ലഭിക്കും. 35000 രൂപയോളം ചെലവ് വരുന്നതിനാല്‍ സ്വകാര്യ ബസുകള്‍ ജിപിഎസ് സംവിധാനം സ്ഥാപിക്കാന്‍ മടികാണിച്ചിരുന്നു.

GPS system

തുടര്‍ന്നാണ് ജനമിത്ര മിഷന്‍ ട്രസ്റ്റിന്റെ സഹായത്തോടെ സൗജന്യമായി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ബസുകളില്‍ നല്‍കുന്ന ചെറിയ പരസ്യങ്ങളിലൂടെയാണ് ട്രസ്റ്റ് ഇതിനുള്ള പണം കണ്ടെത്തുന്നത്. പൊതുജന താത്പര്യം മുന്‍ നിര്‍ത്തിയുള്ള പരസ്യങ്ങളും അറിയിപ്പുകളും സൗജന്യമായും ഇതേ സംവിധാനം ഉപയോഗിച്ച് നല്‍കാം. സംസ്ഥാനത്തൊട്ടാകെ ഇത്തരത്തില്‍ ബസുകളില്‍ ഉപകരണം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ട്രസ്റ്റ്.

രണ്ടാം ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ആപ് വഴി ബസുകളുടെ റൂട്ടും വിവരങ്ങളുമെല്ലാം അറിയാനുള്ള സംവിധാനവും ഒരുക്കും. അപകടത്തില്‍പെട്ടവരെ രക്ഷിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വാഹനാപകടത്തില്‍ പെട്ടവരെ രക്ഷിക്കുന്നവര്‍ക്ക് രക്ഷക സര്‍ട്ടിഫിക്കറ്റ് നല്‍കും. ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ആര്‍ടിഒ എന്നിവര്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റാണ് നല്‍കുക. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്.

അപകടത്തില്‍ പെട്ടവരെ നിയമ നടപടികള്‍ക്കായി സാക്ഷിയാക്കുകയോ വിളിച്ച് വരുത്തുകയോ ചെയ്യുകയില്ലെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മരണപ്പെട്ടത് 361 പേര്‍ ജില്ലയില്‍ വാഹനാപകടങ്ങളില്‍ കഴിഞ്ഞ വര്‍ഷം മരണപ്പെട്ടത് 361 പേര്‍. അപകടമുണ്ടാക്കിയതില്‍ കൂടുതലും ഇരുചക്ര വാഹനങ്ങളാണ്. ഈ വര്‍ഷം ജനുവരിയില്‍ മാത്രം 33 പേരാണ് ജില്ലയില്‍ അപകടത്തില്‍ മരണപ്പെട്ടത്. റോഡ് നിയമങ്ങള്‍ ലംഘിച്ചതിന് കഴിഞ്ഞ വര്‍ഷം 37000 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ്, അമിത വേഗത എന്നിവയ്ക്കാണ് കൂടുതല്‍ കേസെടുത്തത്.

Malappuram
English summary
GPS system activate in private buses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X