• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മലപ്പുറത്ത് തരംഗമായി പച്ചക്കരുവുള്ള കോഴിമുട്ട; വില ഒന്നിന് 1000 രൂപ, വിദഗ്ധ പരിശോധനയ്ക്ക് കൊണ്ടുപോയി

  • By Desk

മലപ്പുറം: ജില്ലയിലെ സോഷ്യല്‍ മീഡിയകളില്‍ പ്രധാന ചര്‍ച്ചകളിലൊന്ന് പച്ചക്കരുവുള്ള കോഴിമുട്ടയാണ്. കഴിഞ്ഞ കുറച്ചു കാലമായി ഒതുക്കുങ്ങലിലെ വീട്ടില്‍ കോഴികള്‍ പച്ചക്കരുവുള്ള മുട്ടയിടുന്നുണ്ടെങ്കിലും അടുത്തിടെയാണ് വിഷയം ചര്‍ച്ചയായത്. ഇതോടെ കാണാനെത്തുന്നവരും ആവശ്യക്കാരും കൂടി. ഡിമാന്റ് കൂടിയതോടെ വിലയും വര്‍ധിച്ചു.

അതിനിടെ പച്ചക്കരു എങ്ങനെ വരുന്നു എന്നത് ഗവേഷകര്‍ക്കും ആശ്ചര്യമുളവാക്കുന്ന വിഷയമായി. വിദഗ്ധ പരിശോധന നടത്തി രഹസ്യം കണ്ടെത്താനാണ് അവരുടെ തീരുമാനം. ഉദ്യോഗസ്ഥരുടെ സംഘം ഒതുക്കുങ്ങലിലെ അമ്പലവന്‍ കുളപ്പുരയ്ക്കല്‍ ശിഹാബുദ്ദീന്റെ വീട്ടിലെത്തി. ഭക്ഷണത്തിലെ വ്യത്യാസമാകാം ഇതിന് കാരണം എന്നാണ് കരുതുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

 കൂടുതല്‍ വിരിയിക്കും

കൂടുതല്‍ വിരിയിക്കും

സാധാരണ കോഴിമുട്ടക്ക് മഞ്ഞക്കരുവാണ് കാണാറ്. എന്നാല്‍ ശിഹാബുദ്ദീന്റെ വീട്ടിലെ വളര്‍ത്തുകോഴികളുടെ മുട്ടയ്ക്കാണ് പച്ചക്കരുവുള്ളത്. അപൂര്‍വമായ സംഭവമായതിനാല്‍ കാഴ്ചക്കാര്‍ ഏറെയാണ്. ആവശ്യക്കാരും. പലരും നേരത്തെ ബുക്ക് ചെയ്ത് കാത്തിരിക്കുകയാണത്രെ. പച്ചക്കരുവുള്ള മുട്ടകള്‍ കൂടുതല്‍ വിരിയിക്കാനാണ് ശിഹാബുദ്ദീന്റെ തീരുമാനം.

മുട്ടയുടെ വില കൂട്ടി

മുട്ടയുടെ വില കൂട്ടി

ആവശ്യക്കാര്‍ ഏറിയതോടെ കൂടുതല്‍ മുട്ട വിരിയിക്കാനുള്ള ശ്രമത്തിലാണ് ശിഹാബുദ്ദീന്‍. മുട്ടയുടെ വിലയും കൂട്ടി. ഒന്നിന് 1000 രൂപയാണ് ഈടാക്കുന്നത്. ഫാമില്‍ 20 കോഴികളാണുള്ളത്. ഇതില്‍ ഏഴെണ്ണമാണ് പച്ചക്കരുവുള്ള മുട്ടയിടുന്നത്. ആദ്യം വീട്ടുകാര്‍ ഉപയോഗിക്കാന്‍ മടിച്ചെങ്കിലും പതിവായി കണ്ടതോടെ ഉപയോഗിക്കാന്‍ തുടങ്ങി.

വിദഗ്ധരുടെ സംഘമെത്തി

വിദഗ്ധരുടെ സംഘമെത്തി

സംഭവത്തിന്റെ നിജസ്ഥിതി തേടി ഉദ്യോഗസ്ഥര്‍ ശിഹാബുദ്ദീന്റെ വീട്ടിലെത്തി. കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റി പൗള്‍ട്രി വിഭാഗത്തിലെ വിദഗ്ധരായ ഡോ. ശങ്കരന്‍ ലിംഗം, ഡോ. ബിനോജ് ചാക്കോ, ഡോ. എസ് ഹരികൃഷ്ണന്‍, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ഡോ. ബി സുരേഷ്, ഒതുക്കുങ്ങല്‍ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. മായതമ്പി എന്നിവരാണ് വീട്ടിലെത്തിയത്.

പ്രത്യേകം താമസിപ്പിക്കും

പ്രത്യേകം താമസിപ്പിക്കും

പച്ചക്കരുവുള്ള മുട്ടയിടുന്ന രണ്ട് കോഴികളെ പ്രത്യേകം താമസിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. ചില കോഴിമുട്ടകള്‍ സര്‍വകലാശാലയിലേക്ക് കൊണ്ടുപോയി. ഭക്ഷ്യസുരക്ഷാ വിഭാഗവും മുട്ടകള്‍ പരിശോധിക്കുന്നുണ്ട്. കോഴികള്‍ക്ക് നല്‍കുന്ന തീറ്റയിലുള്ള വ്യത്യാസമാകാം കരുവിന്റെ നിറത്തിലെ മാറ്റത്തിന് കാരണം എന്നാണ് കരുതുന്നത്. വിശദമായ പഠനത്തിന് ശേഷമേ അന്തിമ തീരുമാനത്തിലെത്താന്‍ പറ്റൂ.

ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമോ

ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമോ

ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമോ എന്ന് ആശങ്ക ചിലര്‍ക്കുണ്ട്. എന്നാല്‍ ഇതുവരെ പ്രശ്‌നങ്ങള്‍ ആര്‍ക്കും കണ്ടിട്ടില്ല. രുചിയിലും വ്യത്യാസമില്ല. നിറത്തില്‍ മാത്രമാണ് മാറ്റം. തീറ്റയില്‍ ചോളം അധികമായി ചേരുമ്പോഴാണ് മഞ്ഞ നിറം കാണുക. അതേസമയം, വീടുകളില്‍ അഴിച്ചിട്ടു വളര്‍ത്തുന്ന കോഴികളുടെ മുട്ടയ്ക്ക് ഓറഞ്ച് നിറമായിരിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ചീര, ഗ്രീന്‍പീസ്

ചീര, ഗ്രീന്‍പീസ്

മുട്ടക്കോഴികള്‍ക്ക് കൂടുതല്‍ പോഷക ഗുണം കിട്ടാന്‍ കരോട്ടിനോയിഡുകളുള്ള ചീരയടക്കം അധികമായി നല്‍കും. ഇതായിരിക്കാം പച്ചക്കരുവിന് കാരണമെന്ന് കരുതുന്നു. ഗ്രീന്‍പീസ് കൂടുതലായി തീറ്റയില്‍ ഉള്‍പ്പെടുത്തിയാലും പച്ചക്കരു കാണാന്‍ സാധ്യതയുണ്ട്. പരുത്തിക്കുരു തീറ്റയില്‍ ഉള്‍പ്പെടുത്തിയാലും ഈ മാറ്റം വരാം.

20000000000000!! കൂടെ 'കടിച്ചാല്‍ പൊട്ടാത്ത' ഹിന്ദി; ഗൂഗിളില്‍ തിരഞ്ഞ് ഇന്ത്യ, മോദിക്ക് ട്രോള്‍

സൗദി മുന്‍ കിരീടവകാശി എവിടെ? ജയില്‍ അതോറിറ്റിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു, അല്‍ജസീറ റിപോര്‍ട്ട്

Malappuram

English summary
Green Egg in Malappuram: Senior official collects details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X