മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

37 സൈക്കിള്‍ വാങ്ങി; 1900 കിലോമീറ്റര്‍ അകലെയുള്ള നാട് ലക്ഷ്യം, 6 കിമീ പിന്നിട്ടപ്പോള്‍ പോലീസ് തടഞ്ഞു

  • By Desk
Google Oneindia Malayalam News

പരപ്പനങ്ങാടി: നാട്ടിലെത്താനുള്ള മോഹം മൂത്ത് പുതിയ സൈക്കിള്‍ വാങ്ങി പുറപ്പെട്ട 37 അതിഥി തൊഴിലാളികളെ പോലീസ് പൊക്കി. ചെട്ടിപ്പടിയില്‍ നിന്ന് ഒഡീഷയിലേക്ക് യാത്ര തിരിച്ച സംഘത്തെയാണ് പോലീസ് പിടികൂടി മടക്കി അയച്ചത്. പരപ്പനങ്ങാടി, ചെമ്മാട് എന്നിവിടങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ 37 സൈക്കിളുകള്‍ വാങ്ങി നാട്ടിലേക്കുള്ള യാത്ര സൈക്കിളിലാക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. താനൂര്‍ പിന്നിട്ട് വട്ടത്താണി എത്തിയപ്പോഴേക്കും താനൂര്‍ പോലീസിന്റെ പിടിയിലായി.

p

ഇവരെ പരപ്പനങ്ങാടി പോലീസിന് കൈമാറി. കൊറോണ കാലത്ത് സൈക്കിള്‍ വഴിയുള്ള യാത്രയുടെ അനന്തര ഫലം വിവരിച്ച് കൊടുത്ത് സംഘത്തെ ക്യാപുകളിലേക്ക് മടക്കി അയക്കുകയായിരുന്നു പോലീസ്. ലോക്ക് ഡൗണ്‍ കഴിഞ്ഞെന്നും സംസ്ഥാനങ്ങള്‍ വിട്ടു പോകുന്നതിന് തടസമില്ലെന്നും ഇവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. തുടര്‍ന്നാണ് തൊഴിലാളികള്‍ സൈക്കിള്‍ വാങ്ങിയതും യാത്ര പുറപ്പെട്ടതും. അന്തര്‍ ജില്ലാ യാത്രകള്‍ക്ക് തന്നെ ഒട്ടേറെ തടസങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് തൊഴിലാളികളുടെ അന്തര്‍ സംസ്ഥാന യാത്ര.

ഒഡീഷയിലേക്കും ബിഹാറിലേക്കും രാജസ്ഥാനിലേക്കും ഉത്തര്‍ പ്രദേശിലേക്കുമെല്ലാം പ്രത്യേക ട്രെയിന്‍ സര്‍വീസുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം സൈക്കിളില്‍ പോകുന്നതാണെന്ന് തൊഴിലാളികള്‍ പറയുന്നു. തുടര്‍ന്നാണ് അവര്‍ യാത്ര തുടങ്ങിയത്. ഓരോ സൈക്കിളിലും വലിയ രണ്ട് ബാഗുകള്‍ കെട്ടിവച്ചിരുന്നു. പക്ഷേ, ആറ് കിലോമീറ്റര്‍ പിന്നിടുമ്പോള്‍ തന്നെ പിടിവീണു.

ഗുല്‍മോഹര്‍ വസന്തം വിരിയിച്ച മേലാറ്റൂര്‍ അതിര്‍ത്തി കടക്കുന്നു; അതിസുന്ദരമെന്ന് റെയില്‍വെ മന്ത്രിയുംഗുല്‍മോഹര്‍ വസന്തം വിരിയിച്ച മേലാറ്റൂര്‍ അതിര്‍ത്തി കടക്കുന്നു; അതിസുന്ദരമെന്ന് റെയില്‍വെ മന്ത്രിയും

Malappuram
English summary
Guest Labors trying to return by Cycle in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X