മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഞ്ചേരിയില്‍ അതിഥി തൊഴിലാളികളെ ഇറക്കി വിട്ടതായി പരാതി; നിഷേധിച്ച് വാര്‍ഡ് കൗണ്‍സിലര്‍

  • By Desk
Google Oneindia Malayalam News

മഞ്ചേരി: അതിഥി തൊഴിലാളികളെ താമസ സ്ഥലത്ത് നിന്ന് ഇറക്കി വിട്ടതായി പരാതി. കൊല്‍ക്കത്ത സ്വദേശികളായ ദമ്പതികളെയാണ് ഇറക്കി വിട്ടു എന്ന് പരാതിയുള്ളത്. ഉടമസ്ഥര്‍ ആവശ്യപ്പെട്ടത് പ്രകാരം വാര്‍ഡ് കൗണ്‍സിലറാണ് ഇവരോട് ഇറങ്ങിപ്പോകാന്‍ നിര്‍ദേശിച്ചതത്രെ. ഇറക്കിവിട്ടവര്‍ക്ക് തങ്ങള്‍ സൗകര്യം ഒരുക്കി കൊടുത്തുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. എന്നാല്‍ വാര്‍ഡ് കൗണ്‍സിലര്‍ പറയുന്നത് മറ്റൊന്നാണ്.

Ma

വാടക ക്വാട്ടേഴ്‌സില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ കൗണ്‍സിലര്‍ മോഹന്‍ദാസന്‍ ആവശ്യപ്പെട്ടുവെന്നാണ് ആക്ഷേപം. എന്നാല്‍ താമസക്കാരോട് പോകാന്‍ പറഞ്ഞിട്ടില്ലെന്നും വീട്ടിലുള്ളവരുടെ സുഹൃത്തുക്കളോടാണ് താന്‍ പറഞ്ഞതെന്നും കൗണ്‍സിലര്‍ പ്രതികരിച്ചു. കൊറോണ വ്യാപന കാലത്ത് മറ്റൊരിടത്ത് വന്ന് താമസിക്കുന്നത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞ എട്ട് വര്‍ഷമായി മഞ്ചേരിയില്‍ കൂലിവേല ചെയ്ത് ജീവിക്കുന്ന കൊല്‍ക്കത്ത സ്വദേശികളായ ജഗന്‍നാഥ് ദാസ്, ഭാര്യ ഉഷാ റാണി ദാസ് എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്. ഇപ്പോള്‍ ജോലിയുമില്ല, പണവുമില്ല. ഈ സമയത്താണ് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുന്നതെന്ന് ഇരുവരും പറയുന്നു. എന്നാല്‍ ഇവരോട് ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. വാടക വീട്ടിലെത്തിയ ഇവരുടെ സുഹൃത്തുക്കളോടാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദി മുന്‍ കിരീടവകാശി എവിടെ? ജയില്‍ അതോറിറ്റിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു, അല്‍ജസീറ റിപോര്‍ട്ട്സൗദി മുന്‍ കിരീടവകാശി എവിടെ? ജയില്‍ അതോറിറ്റിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു, അല്‍ജസീറ റിപോര്‍ട്ട്

കുടുംബത്തെ താമസിപ്പിക്കുന്നത് വിലക്കിയിട്ടില്ല. മറ്റുള്ളവരെ കൂടി താമസിപ്പിക്കരുതെന്നാണ് ആവശ്യപ്പെട്ടതെന്ന് രണ്ടു സ്ത്രീകള്‍ മാത്രമുള്ള വീട്ടുടസ്ഥര്‍ പറയുന്നു. വാര്‍ഡ് കൗണ്‍സിലരും ഇതാവര്‍ത്തിച്ചു. ഉടമസ്ഥരായ സ്ത്രീകള്‍ ആവശ്യപ്പെട്ടതിനാലാണ് താന്‍ ഇടപെട്ടതെന്ന് കൗണ്‍സിലര്‍ പറഞ്ഞു. അതേസമയം, അതിഥി തൊഴിലാളികളോട് ഇത്തരം സമീപനം സ്വീകരിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. തെരുവിലായവര്‍ക്ക് മറ്റൊരു സൗകര്യം താമസിക്കാന്‍ ചെയ്തു കൊടുത്തുവെന്ന് മഞ്ചേരി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹനീഫ മേച്ചേരി പറഞ്ഞു.

Recommended Video

cmsvideo
അതിഥി തൊഴിലാളി കുടുംബത്തെ ഇറക്കിവിട്ടതായി പരാതി; താൽക്കാലിക സംവിധാനമൊരുക്കി കോൺഗ്രസ്

രാഹുല്‍ പറഞ്ഞത് എന്ത്? ആ പൊട്ടിത്തെറിക്ക് കാരണം ഇതാണ്... മൂന്ന് ബിജെപി സംസ്ഥാനങ്ങളിലെ മാറ്റംരാഹുല്‍ പറഞ്ഞത് എന്ത്? ആ പൊട്ടിത്തെറിക്ക് കാരണം ഇതാണ്... മൂന്ന് ബിജെപി സംസ്ഥാനങ്ങളിലെ മാറ്റം

യുഎഇയില്‍ നിന്ന് 'വന്‍ രക്ഷപ്പെടല്‍' കേരളത്തിലേക്ക്; ആദ്യ വിമാനത്തില്‍ ദുരൂഹത! എന്‍എംസിയിലെ പ്രധാനിയുഎഇയില്‍ നിന്ന് 'വന്‍ രക്ഷപ്പെടല്‍' കേരളത്തിലേക്ക്; ആദ്യ വിമാനത്തില്‍ ദുരൂഹത! എന്‍എംസിയിലെ പ്രധാനി

Malappuram
English summary
Guest Workers complaint against House Owner in Manjeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X