മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് നിന്ന് ഉത്തര്‍പ്രദേശിലേക്ക് 1150 പേര്‍ യാത്രയായി; ബിഹാറിലേക്ക് ട്രെയിന്‍ 15ന്

  • By Desk
Google Oneindia Malayalam News

തിരൂര്‍: മലപ്പുറം ജില്ലയില്‍ നിന്നുള്ള അതിഥി തൊഴിലാളികളുടെ ഉത്തര്‍ പ്രദേശിലേക്കുള്ള ആദ്യ സംഘം പുറപ്പെട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരൂര്‍ റെയില്‍വെ സ്റ്റേഷിനെത്തിച്ച ശേഷമായിരുന്നു യാത്ര. വിവിധ താലൂക്ക് കേന്ദ്രങ്ങളില്‍ ഒരുക്കിയ പ്രത്യേക വൈദ്യ പരിശോധന കേന്ദ്രത്തിലെത്തിക്കുകയാണ് ആദ്യം ചെയ്തത്. പരിശോധനയ്ക്ക് ശേഷം കെഎസ്ആര്‍ടിസി ബസില്‍ റെയില്‍വെ സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.

W

നേരത്തെ ബിഹാറിലേക്കുള്ള സംഘം തിരൂരില്‍ നിന്ന് ട്രെയിനില്‍ പുറപ്പെട്ടിരുന്നു. രണ്ടാമത്തെ സംഘത്തിന്റെ യാത്ര ബിഹാര്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് റദ്ദാക്കി. ഇവര്‍ ഈ മാസം 15ന് തിരൂരില്‍ നിന്ന് യാത്ര തിരിക്കുമെന്നാണ് വിവരം. ജില്ലയിലെ ചില അതിഥി തൊഴിലാളികളെ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് കഴിഞ്ഞദിവസം യാത്രയാക്കിയിരുന്നു.

തിരൂര്‍, പെരന്തല്‍മണ്ണ, തിരൂരങ്ങാടി, കൊണ്ടോട്ടി തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവരെയാണ് തിരൂരിലെത്തിച്ച് ഉത്തര്‍ പ്രദേശിലേക്ക് യാത്രയാക്കിയത്. മൊത്തം 1150 പേരുണ്ടായിരുന്നു. 400 പേര്‍ യാത്രയായ തിരൂരങ്ങാടിയില്‍ നിന്നാണ് കൂടുതല്‍ പേരെത്തിയത്. 910 രൂപയാണ് ടിക്കറ്റ് ഇനത്തില്‍ ഇവരില്‍ നിന്ന് ഈടാക്കിയത്. ഭക്ഷണവും വെള്ളവും നല്‍കി. കൂടാതെ വിവിധ സംഘടനകളും ഇവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയിരുന്നു.

Recommended Video

cmsvideo
നമ്മുടെ ksrtcയും മാസ്സാണ്‌ | Oneindia Malayalam

ജില്ലയിലെ വിവിധ ക്യാംപുകളിലായിരുന്നു ഇവര്‍. രാവിലെ ഏഴിനാണ് താലൂക്ക് കേന്ദ്രങ്ങളിലെ വൈദ്യ പരിശോധന കേന്ദ്രത്തിലെത്തിച്ചത്. ശേഷം ഉച്ചയോടെയാണ് റെയില്‍വെ സ്‌റ്റേഷനില്‍ കൊണ്ടുവന്നത്. യാത്ര കെഎസ്ആര്‍ടിസി ബസിലായിരുന്നു. 30 കെഎസ്ആര്‍ടിസി ബസുകളാണ് ഇതിന് വേണ്ടി സജ്ജമാക്കിയിരുന്നത്. കളക്ടര്‍ ജാഫര്‍ മാലിക്, എസ്പി യു അബ്ദുല്‍ കരീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു സജീകരങ്ങള്‍ ഒരുക്കിയത്.'

യെഡിയൂരപ്പയുടെ ഉറക്കം കളഞ്ഞ ക്യാപ്റ്റന്‍; യുപി മോഡലിന് തടസം, ആരാണ് മണിവണ്ണന്‍ ഐഎഎസ്യെഡിയൂരപ്പയുടെ ഉറക്കം കളഞ്ഞ ക്യാപ്റ്റന്‍; യുപി മോഡലിന് തടസം, ആരാണ് മണിവണ്ണന്‍ ഐഎഎസ്

യുഎഇയില്‍ നിന്ന് 'വന്‍ രക്ഷപ്പെടല്‍' കേരളത്തിലേക്ക്; ആദ്യ വിമാനത്തില്‍ ദുരൂഹത! എന്‍എംസിയിലെ പ്രധാനിയുഎഇയില്‍ നിന്ന് 'വന്‍ രക്ഷപ്പെടല്‍' കേരളത്തിലേക്ക്; ആദ്യ വിമാനത്തില്‍ ദുരൂഹത! എന്‍എംസിയിലെ പ്രധാനി

സൗദി മുന്‍ കിരീടവകാശി എവിടെ? ജയില്‍ അതോറിറ്റിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു, അല്‍ജസീറ റിപോര്‍ട്ട്സൗദി മുന്‍ കിരീടവകാശി എവിടെ? ജയില്‍ അതോറിറ്റിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു, അല്‍ജസീറ റിപോര്‍ട്ട്

Malappuram
English summary
Guest Workers from Malappuram have returned to Utter Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X