മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹജ്ജിന് ഇത്തവണ ചെലവേറും; മൂന്നര മുതല്‍ 5 ലക്ഷം വരെ... കര്‍ശന നിബന്ധനകളും

Google Oneindia Malayalam News

മലപ്പുറം: 2021ലെ ഹജ്ജിന് പോകുന്നവര്‍ക്ക് ചെലവേറുമെന്ന് ഉറപ്പായി. കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന ചട്ടങ്ങളാണ് ഇതിന് കാരണം. വിശാലമായ സൗകര്യം ഏര്‍പ്പെടുത്തേണ്ടി വരുന്നതിനാല്‍ യാത്ര, താമസം എന്നിവയ്ക്ക് കൂടുതല്‍ പണം വകയിരുത്തേണ്ടി വരും. മൂന്നര ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ചെലവ് വരുമെന്നാണ് ഹജ്ജ് ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണ രണ്ടു ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ ചെലവ് വന്നിരുന്നുള്ളൂ.

h

സൗദിയിലെ താമസ സ്ഥലത്ത് മൂന്നില്‍ കൂടുതല്‍ പേരെ അനുവദിക്കില്ല. നേരത്തെ ഇത് ആറും ഏഴും പേര്‍ വരെ ഉള്‍പ്പെട്ടിരുന്നു. മക്ക-മദീന യാത്രയകളില്‍ കൂടുതല്‍ പേരെ ബസില്‍ അനുവദിക്കില്ല. അതുകൊണ്ടുതന്നെയാണ് ചെലവേറുള്ളത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പ്രകാരം 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഹജ്ജിന് അപേക്ഷിക്കാന്‍ സാധിക്കില്ല. മാതാപിതാക്കള്‍ക്കൊപ്പം വന്നിരുന്ന ചെറിയ കുട്ടികള്‍ക്ക് മാത്രമല്ല 18 വയസ് തികയാത്തവര്‍ക്കും അനുമതിയില്ല. കഴിഞ്ഞ വര്‍ഷം വരെ ചെറിയ കുട്ടികള്‍ പോലും രക്ഷിതാക്കള്‍ക്കൊപ്പം ഹജ്ജിന് പോയിരുന്നു.

നിങ്ങളും ഞങ്ങളും തമ്മില്‍ ഒരു പ്രധാന വ്യത്യാസമുണ്ട്; ബിജെപിക്കെതിരെ തുറന്നടിച്ച് ഒവൈസിനിങ്ങളും ഞങ്ങളും തമ്മില്‍ ഒരു പ്രധാന വ്യത്യാസമുണ്ട്; ബിജെപിക്കെതിരെ തുറന്നടിച്ച് ഒവൈസി

അടുത്ത വര്‍ഷം ജൂലൈ 13നകം ഹാജിമാരുടെ എല്ലാ സംഘങ്ങളും സൗദിയിലെത്തും. അടുത്ത മാസം പത്ത് വരെ അപേക്ഷ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. ഗ്രീന്‍ കാറ്റഗറിയില്‍ എത്തുന്നവര്‍ക്കും താമസം അസീസിയയിലാണ് ഏര്‍പ്പെടുത്തുന്നത്. ഇത്തവണ അപേക്ഷകര്‍ കുറവാണ്. എന്‍ആര്‍ഐ ഹാജിമാര്‍ക്ക് പ്രത്യേക പരിഗണനയുണ്ടാകില്ല. ആദ്യ ഗഡുവായി ഒന്നര ലക്ഷം രൂപ കൊടുക്കേണ്ടി വരുമെന്നാണ് വിവരം. ആദ്യഘട്ടത്തില്‍ ലഭിച്ച അപേക്ഷകളില്‍ നിന്ന് നറുക്കെടുപ്പ് നടത്തും. തിരഞ്ഞെടുക്കപ്പെട്ടവര്‍ രേഖകള്‍ സമര്‍പ്പിക്കണം.

Malappuram
English summary
Hajj House Officials says Hajj 2021 will be expensive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X