മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഈ വര്‍ഷം കരിപ്പൂര്‍ വഴി ഹജിന് പോകാം, നെടുമ്പാശ്ശേരിക്കൊപ്പം കരിപ്പൂരും ഇത്തവണ ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റ്, അപേക്ഷകള്‍ ഈ മാസം 18 മുതല്‍ സ്വീകരിക്കും

  • By Desk
Google Oneindia Malayalam News

മലപ്പുറം: കേരളത്തില്‍നിന്ന് സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴില്‍ ഹജിന് പോകുന്നവര്‍ക്ക് ഇത്തവണ കരിപ്പൂര്‍ വഴിയും ഹജിന് പോകാന്‍ അവസരണം. നെടുമ്പാശ്ശേരിക്കൊപ്പം കരിപ്പൂര്‍ വിമാനത്തവളത്തേയൂം ഇത്തവണ ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റാക്കി പ്രഖ്യാപിച്ചു. സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴില്‍ തീര്‍ഥാടനത്തിന് പോകുന്നവരിലെ 80ശതമാനം പേരും കോഴിക്കോട്, മലപ്പുറം ജില്ലക്കാരാണെന്നതിനാല്‍ തന്നെ ഇത് മലബാറുകാര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു.

<strong>മല കയറാൻ തന്നെയാണ് തീരുമാനം; മലകയറുന്നത് വിശ്വാസത്തിന്റെ പേരിൽ തന്നെ, രേഷ്മ നിഷാന്ത് വൺഇന്ത്യയോട്..</strong>മല കയറാൻ തന്നെയാണ് തീരുമാനം; മലകയറുന്നത് വിശ്വാസത്തിന്റെ പേരിൽ തന്നെ, രേഷ്മ നിഷാന്ത് വൺഇന്ത്യയോട്..

സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിന് അപേക്ഷിക്കുന്നവര്‍ക്ക് ഈ വര്‍ഷം യാത്രക്കായി കരിപ്പൂരോ,നെടുമ്പാശ്ശേരിയോ തെരഞ്ഞെടുക്കാനാണ് അവസരം. ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷയിലാണ് ഹജ്ജ് യാത്രക്ക് തീര്‍ത്ഥാടകന് കരിപ്പൂര്‍ വിമാനത്താവളവും,നെടുമ്പാശ്ശേരി വിമാനത്താവളവും തെരഞ്ഞെടുക്കാമെന്ന് ഉള്‍പ്പെടുത്തിയത്.ഹാജിമാര്‍ക്ക് ആഗ്രഹിക്കുന്ന സ്ഥലം അപേക്ഷയില്‍ രേഖപ്പെടുത്തിയാല്‍മതി.ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷകള്‍ ഈ മാസം 18 മുതല്‍ സ്വീകരിക്കും.

Hajj meeting

കരിപ്പൂരില്‍ റണ്‍വേ റീ-കാര്‍പ്പറ്റിംങിനെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി ഹജ്ജ് സര്‍വ്വീസുകളുണ്ടായിരുന്നില്ല.എന്നാല്‍ ഈവര്‍ഷം ഹജ്ജ് വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്ന് പുറപ്പെടുമെന്ന് ഇതോടെ ഉറപ്പായി. കേരളത്തില്‍ നിന്നുളള ഹജ്ജ് വിമാന സര്‍വ്വീസുകള്‍ ഈ വര്‍ഷം ആദ്യഘട്ടത്തില്‍ നടത്തും.ഹജ്ജിന് പോകുന്നവര്‍ മദീന വഴി മക്കയിലെത്തുന്ന രീതി ക്രമീകരിക്കാമെന്ന് കേന്ദ്ര ഹജ്ജ് കമ്മറ്റി ഉറപ്പ്നല്‍കിയിട്ടുണ്ട്. കാലങ്ങളായി കേരളത്തില്‍ നിന്ന് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ട് അവസാന സമയത്താണ് യാത്രയാവാറുളളത്.

ഇതു മൂലം പ്രവാസികളായ തീര്‍ത്ഥാടകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാറുണ്ട്.ഇതോടൊപ്പം പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനുളള കാലാവധിയും ദീര്‍ഘിപ്പിച്ചു നല്‍കും.ഇന്ത്യയില്‍ കൂടുതല്‍ പ്രാവാസികള്‍ ഹജ്ജ് തീര്‍ത്ഥാടകരായുളളത് കേരളത്തില്‍ നിന്നാണ്.ഹജ്ജിന് ഒരു കവറില്‍ 5 പേര്‍ക്ക് ഒന്നിച്ച് അപേക്ഷിക്കാനുളള സൗകര്യമുണ്ടാകും. ഓണ്‍ലൈന്‍ അപേക്ഷകളാണ് സമര്‍പ്പിക്കേണ്ടത്. അടുത്തമാസം 17 വരെ ഹജ്ജ് അപേക്ഷകള്‍ സ്വീകരിക്കും.

ഹജ്ജുമായി ബന്ധപ്പെട്ട് നടത്തുന്ന ട്രെയിനിങ്ങുകള്‍ കേരളത്തിന്റെ മാതൃക സ്വീകരിക്കാന്‍ കേന്ദ്ര ഹജ്ജ് തയ്യാറെടുക്കുകയാണ്.സംസ്ഥാന ഹജ്ജ് കമ്മറ്റി ഏറ്റെടുക്കുകയാണെങ്കില്‍ ഇതിന് വേണ്ട ചെലവുകളും മറ്റു നടപടികളും കേന്ദ്ര ഹജ്ജ് കമ്മറ്റി നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ ഹജ്ജ് വേളയിലുണ്ടായ വെളളപ്പൊക്കത്തില്‍ വന്ന അധിക ചെലവുകളും നഷ്ടങ്ങളും കേന്ദ്ര ഹജ്ജ് കമ്മറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം സാമ്പത്തിക സഹായം സംസ്ഥാനത്തിന് നല്‍കും.

കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സിവില്‍ സര്‍വ്വീസിന്റെ എന്‍ട്രസ് എക്‌സാമിനേഷൻ സെന്റര്‍ ആരംഭിക്കും.നിലവില്‍ കേരളത്തില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ ബാംഗ്‌ളൂര്‍ സെന്ററിനെയാണ് ആശ്രയിക്കുന്നത്.ഇന്ത്യയില്‍ ആദ്യമായി കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സ്ഥിരം ഹജ്ജ് ട്രെയിനിങ്ങ് സെന്റര്‍ ആക്കാനുളള നടപടികളും ആരംഭിച്ചുവരികയാണ്.സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി,കോഡിനേറ്റര്‍ എന്‍.പി.ഷാജഹാന്‍ എന്നിവര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഒ.ഡോ.മഖ്‌സൂദ് അഹമ്മദ് ഖാന്‍,ഡെപ്യൂട്ടി സി.ഇ.ഒ.സയീദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

Malappuram
English summary
Hajj traveling: requests will be received from the month 18
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X