മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്തിന്റെ നന്മ അറിയാന്‍ വേറെയെവിടയും പോകണ്ട; കുടുംബ വീട്ടിലെ ലൈബ്രറിയില്‍ തിരഞ്ഞാല്‍ മതി

  • By News Desk
Google Oneindia Malayalam News

കൊച്ചി: സ്‌പോടക വസ്തു നിറച്ച് പൈനാപ്പിള്‍ പൊട്ടിതെറിച്ച് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പ്രമോദ് കുമാര്‍ അറിയിച്ചിരുന്നു. സംശയിക്കുന്ന രണ്ട് പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു.

പാലക്കാട് ജില്ലയിലായിരുന്നു സംഭവം നടന്നത്. എന്നാലിത് മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തിന് നേര്‍ക്കുള്ള വിദ്വേഷ പ്രചരണമാക്കി മാറ്റിയിരുന്നു ബിജെപി എംപിയായ മനേക ഗാന്ധി.എന്നാല്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി.

നിങ്ങള്‍ എവിടെയായിരുന്നു

നിങ്ങള്‍ എവിടെയായിരുന്നു

മലപ്പുറം ജില്ല മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന ജില്ലയാണെന്ന്. മനേക ഗാന്ധി. സ്വന്തം വീടെത്താന്‍ കിലോമിറ്ററുകളോളം നടന്ന മനുഷ്യര്‍ ഉത്തേരേന്ത്യയുടെ തെരുവുകളില്‍ മരിച്ചു വിണപ്പോള്‍ ഇവരെവിടെയായിരുന്നു. നാല്‍ക്കാലികളെ പോലെ ഇരുകാലികള്‍ക്കും ഇവിടെ ജീവിക്കണ്ടേ?.

ന്യൂനപക്ഷ വിരുദ്ധത

ന്യൂനപക്ഷ വിരുദ്ധത

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴില്‍ നടന്ന സംഭവവും മലപ്പുറത്തിന്റെ തലയില്‍ കെട്ടിവെക്കുന്നത് കടുത്ത ന്യൂനപക്ഷ വിരുദ്ധതയും വര്‍ഗ്ഗീയതയും അല്ലാതെ മറ്റെന്താണ് ?നെഹ്‌റു ആദ്യമായി മലപ്പുറത്ത് വന്നപ്പോള്‍ എട്ടാം ക്ലാസ്സുകാരിയായ എന്റെ അമ്മ പുളിക്കലെ മീന്‍ ചാപ്പയില്‍ വെച്ച് കൈ കൊട്ടികളി കളിച്ച് അദ്ദേഹത്തെ സ്വീകരിച്ച കഥ അഭിമാനത്തേടെ പറയുന്നത് കേട്ടാണ് ഞാനൊക്കെ വളര്‍ന്നത്.

മലപ്പുറത്തിന്റെ നന്മ

മലപ്പുറത്തിന്റെ നന്മ

മലപ്പുറത്തിന്റെ നന്മ അറിയാന്‍ വേറെയെവിടയും പോകണ്ട..സ്വന്തം കുടുംബ വീട്ടിലെ ലൈബ്രറിയില്‍ തിരഞ്ഞാല്‍ മതി...മലപ്പുറത്തിന്റെ നന്മയുടെ കാറ്റു കൊണ്ട ഒരു മനുഷ്യന്‍ .എന്നായിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പ്. മലപ്പുറം ജില്ലക്കെതിരെ കടുത്ത വിദ്വേഷ പ്രചരണമായിരുന്നു മനേക ഗാന്ധി നടത്തിയത്.

മനേകാ ഗാന്ധി

മനേകാ ഗാന്ധി

ആനയ്ക്ക് സംഭവിച്ചത് കൊലപാതകം ആണെന്ന് മനേക ഗാന്ധി പ്രതികരിച്ചിരുന്നു. മലപ്പുറം ജില്ല ഇത്തരം അക്രമങ്ങള്‍ക്ക് പേര് കേട്ട ജില്ലയാണെന്നും മലപ്പുറം രാജ്യത്തെ തന്നെ ഏറ്റവും അക്രമാസക്തമായ ജില്ലയാണെന്നും മനേകാ ഗാന്ധി പറഞ്ഞു. അവര്‍ റോഡിലേക്ക് വിഷമെറിഞ്ഞ് ഒരേ സമയം മൂന്നൂറും നാലൂറും പക്ഷികളെ പട്ടികളേയും കൊല്ലുന്നവരാണെന്നും മനേക ഗാന്ധി ആരോപിച്ചിരുന്നു.

മലപ്പുറം പ്രസിദ്ധം

മലപ്പുറം പ്രസിദ്ധം

എഎന്‍ഐയോട് പ്രതികരിച്ചത് കൂടാതെ സ്വന്തം ടിറ്ററിലും മനേക മലപ്പുറം ജില്ലക്കെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്.
മൃഗങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേകിച്ചും മലപ്പുറം ക്രൂരമായ പ്രവര്‍ത്തികളുടെ പേരില്‍ പ്രസിദ്ധമാണ്. ഇതുവരെ ഒരു അറവുകാരനും വന്യജീവികളെ കൊലപ്പെടുത്തന്നവര്‍ക്കും എതിരെ നടപടി എടുത്തിട്ടില്ല. അക്കാരണത്താല്‍ അവരത് തുടരുന്നു. എല്ലാവരും കേരള സര്‍ക്കാരിനോട് നടപടി ആവശ്യപ്പെടണം എന്നും മനേക ഗാന്ധി ട്വിറ്റര്‍ വഴി ആവശ്യപ്പെട്ടിരുന്നു.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വനം വകുപ്പ് മന്ത്രി കെ രാജു രാജി വെക്കണമെന്നും മനേക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ആ പ്രദേശത്ത് നിന്നുള്ള എംപിയായ രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് സംഭവത്തില്‍ നടപടിയൊന്നും എടുക്കാത്തതെന്നും മനേക ചോദിച്ചിരുന്നു.

Recommended Video

cmsvideo
കേരളത്തിനെതിരെ നുണ പ്രചരിപ്പിച്ച് മേനക | Oneindia Malayalam
സംഭവം

സംഭവം

ഏപ്രില്‍ അവസാന വാരമോ മേയുടെ തുടക്കത്തിലോ ആവാം ആന പടക്കം കടിച്ചതെന്നാണ് കരുതുന്നത്. വായയ്ക്ക് പരിക്കേറ്റതോടെ ആഹാരം കഴിക്കാനാവാതെ ആരോഗ്യനില മോശമായത് അതുകൊണ്ടാവാം. മുറിവേറ്റ ഭാഗത്ത് വേദന സഹക്കാതായതോടെയാണ് ആന ജനവാസ കേന്ദ്രത്തിലെ പുഴയില്‍ ഇറങ്ങിനിന്നത്. മേയ് 25നായിരുന്നു ആനയെ കുറിച്ച് വനപാലകര്‍ അറിയുന്നത്. എന്നാല്‍ അപ്പൊഴേക്കും ആന ചരിയുകയായിരുന്നു.

Malappuram
English summary
Hareesh Peradi Facebook Post Against Maneka Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X