മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹര്‍ത്താല്‍, മലപ്പുറത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം

Google Oneindia Malayalam News

മലപ്പുറം: യൂത്ത്‌കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലില്‍ മലപ്പുറം ചങ്ങരംകുളത്ത് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം, പോലീസ് ലാത്തി വീശി.

ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണമാണ്്. രാവിലെ ചിലയിടങ്ങളിലെല്ലാം വാഹനങ്ങള്‍ ഓടിയിരുന്നെങ്കിലും തടയാന്‍ തുടങ്ങിയതോടെ അതും നിലച്ചു. തിരൂരില്‍ മിനി സിവില്‍ സ്റ്റേഷന് മുന്നിലും, നഗരസഭ ഭാഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധം തീര്‍ത്തു. മിനി സിവില്‍ സ്റ്റേഷന് മുന്നിലുള്ള ഉപരോധസമരം ഏറെ സമയം നീണ്ടു,

malappuram

മലപ്പുറം ചങ്ങരംകുളത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടയുന്നു.

ചങ്ങരംകുളത്ത് പതിനൊന്ന് മണിയോടെ ചങ്ങരംകുളത്ത് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണം.പോലീസ് എത്തി ലാത്തി വീശിയതോടെ പ്രവര്‍ത്തകര്‍ ചിതറിയോടിയെങ്കിലും ഏറെ നേരം പ്രദേശത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും വ്യാപാരികളും വാക്കേറ്റം തുടര്‍ന്നു. ചങ്ങരംകുളത്ത് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരവധി വാഹനങ്ങള്‍ റോഡില്‍ തടഞ്ഞിട്ടു. രാവിലെ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തിയെങ്കലും ഉച്ചയോടെ ഭൂരിഭാഗം സര്‍വീസുകളും നിര്‍ത്തിവെച്ചു. രാവിലെ പത്തുമണിയോടെ അങ്ങാടിപ്പുറത്തും, പെരിന്തല്‍മണ്ണയിലും യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധ പ്രകടനം നടത്തി. തിരൂര്‍, ചെമ്മാട്, കോട്ടയ്ക്കല്‍-ചെമ്മാട് റൂട്ടില്‍ രാവിലെ ബസുകള്‍ സര്‍വീസ് നടത്തി.

മലപ്പുറം ജില്ലയില്‍ ഹര്‍ത്താല്‍ രാവിലെ ജനജീവിതത്തെ ബാധിച്ചിരുന്നില്ലെങ്കിലും പത്തോടെ ചില കേന്ദ്രങ്ങളില്‍ ഹര്‍ത്താന്‍ അനുകൂലികള്‍ പ്രതിഷേധവുമായി ഇറങ്ങിയതോടെയാണ് രംഗം വഷളായത്. എടക്കര, നിലമ്പൂര്‍ മേഖലകളിലാണ് ആദ്യം വാഹനങ്ങള്‍ തടഞ്ഞത്.

Malappuram
English summary
harthal: fight between congress and merchants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X