മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട; കാറിന്റെ രഹസ്യ അറയില്‍ നാലര കോടി... കര്‍ണാടക വാഹനം
മലപ്പുറം: പുതുവര്‍ഷ ദിനത്തില്‍ സംസ്ഥാനത്തെ ഞെട്ടിച്ച് വന്‍ കുഴല്‍പ്പണ വേട്ട. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തിന് അടുത്ത വച്ചാണ് കാറില്‍ കടത്തിയ പണം പോലീസ് പിടിച്ചത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കാറിന്റെ മുന്‍ സീറ്റുകള്‍ക്ക് താഴെ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു പണം. നാലര കോടി രൂപയുണ്ടെന്ന് പോലീസ് അറിയിച്ചു.

കോഴിക്കോട് താമരശേരിയിലെ ഫഹദ്, അനീസ് എന്നിവരാണ് അറസ്റ്റിലായത്. കര്‍ണാടകയില്‍ നിന്നാണ് ഇവര്‍ പണം കൊണ്ടുവന്നത്. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള കാറിലായിരുന്നു കുഴല്‍പ്പണ കടത്ത്. രേഖയില്ലാതെയാണ് പണം കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കൊണ്ടുതന്നെ ഒളിപ്പിച്ച പണം പോലീസ് പുറത്തെടുപ്പിച്ചു. കെട്ടുകളായി തരംമാറ്റിയ നിലയിലായിരുന്നു പണം. കൂടുതല്‍ 500 രൂപയുടെ നോട്ടുകെട്ടുകളാണ്.
ഇവ പോലീസ് സ്‌റ്റേഷനില്‍ മേശപ്പുറത്ത് നിരത്തിവച്ചു. എണ്ണി തിട്ടപ്പെടുത്തിയ ശേഷം പണം റവന്യൂ അധികൃതര്‍ക്ക് കൈമാറും. പുതുവല്‍സര ദിനത്തില്‍ തന്നെ ഇത്രയും വലിയ കുഴപ്പണ വേട്ട എല്ലാവരെയും അമ്പരപ്പിച്ചിട്ടുണ്ട്. ന്യൂഇയര്‍ ആഘോഷം കഴിഞ്ഞ് വലിയ രീതിയിലുള്ള പരിശോധനയുണ്ടാകില്ലെന്ന് കരുതിയാകണം പ്രതികള്‍ ഈ ദിവസം തന്നെ തിരഞ്ഞെടുത്തത്.
ആരാണ് പണം കൊടുത്തയച്ചത്, ആര്‍ക്കാണ് പണം എത്തിക്കേണ്ടത് തുടങ്ങിയ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇതുസംബന്ധിച്ച് പ്രതികളില്‍ നിന്ന് ചില സൂചനകള്‍ മാത്രമാണ് ലഭിച്ചത് എന്നാണ് വിവരം. മലബാര്‍ മേഖലയില്‍ വിതരണത്തിനാണ് പണം കൊണ്ടുവന്നത് എന്നാണ് സൂചന. കര്‍ണാടകയില്‍ നിന്ന് ഇത്രയും ദൂരം പോലീസിന്റെ കണ്ണില്‍പ്പെടാതെ എങ്ങനെ മലപ്പുറത്ത് എത്തി എന്നതും സംശയാസ്പദമാണ്.












Click it and Unblock the Notifications