മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിലെ 500 പിഎച്ച്‌സികള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുമെന്ന് മന്ത്രി ശൈലജ

  • By Desk
Google Oneindia Malayalam News

മലപ്പുറം: സംസ്ഥാനത്ത് 500 പിഎച്ച്‌സികള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുമെന്ന് മന്ത്രി കെ കെ ശൈലജ. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥാപിച്ച കാത്ത് ലാബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യഘട്ടത്തില്‍ 170 പിഎച്ച്‌സികളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ പദ്ധതിയിട്ടത്. പിന്നീട് 60 ആശുപത്രികള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി.

<strong>സംസ്ഥാന കഴുകന്‍ സംരക്ഷണ ശില്‍പ്പശാല : കഴുകന്‍മാരെ സംരക്ഷിക്കുന്നതിന് സംഘടിതമായ പ്രവര്‍ത്തനം വേണം, ഡൈക്ലോഫെനാക്, കേറ്റോപ്രൊഫിന്‍ മരുന്നുകളുടെ നിര്‍മ്മാണം നിരോധിക്കണമെന്ന് ആവശ്യം</strong>സംസ്ഥാന കഴുകന്‍ സംരക്ഷണ ശില്‍പ്പശാല : കഴുകന്‍മാരെ സംരക്ഷിക്കുന്നതിന് സംഘടിതമായ പ്രവര്‍ത്തനം വേണം, ഡൈക്ലോഫെനാക്, കേറ്റോപ്രൊഫിന്‍ മരുന്നുകളുടെ നിര്‍മ്മാണം നിരോധിക്കണമെന്ന് ആവശ്യം

രണ്ട് വീതം ഡോക്ടര്‍മാരുടെയും ലാബ് ടെക്‌നീഷ്യന്‍മാരുടെയും തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയിട്ടുണ്ട്. 340 സ്റ്റാഫ് നേഴ്‌സ് തസ്തിക സൃഷ്ടിച്ചു. ആശുപത്രികളുടെ പദവി ഉയര്‍ത്തുകയല്ല സര്‍ക്കാര്‍ ലക്ഷ്യം. മറിച്ച് നിലവിലുള്ള ആശുപത്രികളില്‍ പദവിക്ക് അനുസരിച്ചുള്ള ആധുനിക ചികില്‍സാ സംവിധാനങ്ങള്‍ ഒരുക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

KK Shylaja

ജില്ലയുടെ ചിരകാല സ്വപ്നമാണ് സര്‍ക്കാര്‍ മേഖലയിലെ ഈ കാത്ത് ലാബിലൂടെ സാക്ഷാത്ക്കരിച്ചത്. ജില്ലയിലേയും സമീപ ജില്ലകളിലേയും മാത്രമല്ല തമിഴ്നാടിന്റെ നീലഗിരി പ്രദേശങ്ങളിലേയും നിരാലംബരായ പാവപ്പെട്ട രോഗികള്‍ക്ക് വലിയ ആശ്വാസമായി ഈ കാത്ത്ലാബ് മാറും. ദിവസേന മൂവായിരത്തിലധികം രോഗികള്‍ ആശ്രയിക്കുന്ന മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അത്യാധുനികമായ ഹൃദയ രോഗ പരിചരണം ലഭ്യമാക്കുന്നതിനായാണ് 8 കോടി രൂപ ചിലവില്‍ ഏറ്റവും നൂതനമായ ഐ ജി എസ് 520 മോഡല്‍ കാത്ത് ലാബ് സ്ഥാപിച്ചത്.

അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ മെഡിക്കല്‍ കോളേജ് പ്രിസിപ്പല്‍ ഡോ. എം.പി. ശശി സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാര്‍ റിപ്പോര്‍ട്ട് അവതരണവും നിര്‍വഹിച്ചു. മഞ്ചേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി.എം. സുബൈദ, കൗണ്‍സിലര്‍മാരായ അഡ്വ. ഫിറോസ് ബാബു, കൃഷ്ണദാസ് രാജ, ഡി.എം.ഒ. ഡോ. സക്കീന കെ., ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. ഷിബുലാല്‍ എ, വി എം ഷൗക്കത്ത്, മംഗലം ഗോപിനാഥ്, അഡ്വ. പി എം സഫറുള്ള, ഹമീദ് കുരിക്കള്‍, ഡോ. എം പി കെ. മേനോന്‍, ഡോ. റൗഫ് എ കെ, അര്‍ജുനന്‍ ദിനേശ് പ്രസംഗിച്ചു. മെഡിസിന്‍ വിഭാഗം മേധാവി ഡോ. അനിത എസ് പി നന്ദി പറഞ്ഞു.

Malappuram
English summary
Health Minister KK Shylaja on PHC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X