മഴയോടൊപ്പം ശക്തമായ കലാക്രമണം, നിരവധി വീടുകളില്‍ വെള്ളംകയറി, പൊന്നാനിയിലെ അഞ്ചു വീടുകള്‍ കടലെടുത്തു
Recommended Video
മലപ്പുറം: മഴയോടൊപ്പം ശക്തമായ കലാക്രമണം കൂടിയായതോടെ തീരദേശ മേഖല ഭീതിയില്‍, നിരവധി വീടുകളില്‍ വെള്ളംകയറി, പൊന്നാനിയിലെ അഞ്ചു വീടുകള്‍ കടലെടുത്തു. ശക്തമായ മഴയില്‍ പൊന്നാനി താലൂക്കിന്റെ വിവിധ മേഖലകളില്‍ കടലാക്രമണം രൂക്ഷമായി.പൊന്നാനി മുല്ലാ റോഡില്‍ മൂന്ന് വീടുകളും, വെളിയങ്കോട് തണ്ണിത്തുറയില്‍ മൂന്ന് വീടുകളും പൂര്‍ണ്ണമായും കടലെടുത്തു അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തമായതിനെത്തുടര്‍ന്നാണ് കടലാക്രമണം പൊന്നാനി മേഖലയില്‍ അതിരൂക്ഷമായത്.
പൊന്നാനി സൗത്ത് മുല്ലാ റോഡിലെ പുതുവീട്ടില്‍ നഫീസ, കുരിക്കളകത്ത് സുഹ്റ, കോയാമാടത്ത് ഹൗലത്ത്, തണ്ണിത്തുറയില്‍ എടക്കഴിയൂര്ക്കാരന് ഉമ്മര്‍, ഹംസ എന്നിവരുടെ വീടുകളാണ് കടലെടുത്തത്. വേലിയേറ്റ സമയമായ ഉച്ചയോടെ രൂക്ഷമായ കടല്‍ വൈകീട്ട് അതിരൂക്ഷമാവുകയും വീടുകള്‍ നിലംപൊത്തുകയുമായിരുന്നു.കൂടാതെ പതിനഞ്ചിലേറെ വീടുകളിലേക്ക് കടല്‍വെള്ളം ഇരച്ചുകയറുകയും ചെയ്തു.

പൊന്നാനിയില്‍ മുല്ലാ റോഡിനു പുറമെ മുറിഞ്ഞഴി, ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, അലിയാര് പള്ളി പരിസരം എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമായി. പഴയ പുരക്കല്‍ ഉമൈബ, കേരന്റകത്ത് ബദ്രിയ, പടിഞ്ഞാറയില്‍ നഫീസ, പുള്ളിന്റെ പാത്താന്‍ കുട്ടി, തട്ടേക്കാരന്റെ സലാം, കമ്മാലിക്കാനകത്ത് നഫീസു, കോയാലിക്കാനകത്ത് സുബൈര്‍, ബപ്പങ്ങാനകത്ത് ഹസൈനാര്‍ എന്നിവരുടെ വീടുകള്‍ ഏത് നിമിഷവും കടലെടുക്കുമെന്ന സ്ഥിതിയിലാണ്.
നിരവധി വീടുകളിലേക്ക് കടല്‍വെള്ളം കയറി മണലും,ചെളിയും നിറഞ്ഞ് താമസയോഗ്യമല്ലാതായി. കടലോരത്തെ 50 ഓളം തെങ്ങുകള്‍ കടലാക്രമണത്തില്‍ കടപുഴകി. കടല്‍ഭിത്തിയില്ലാത്ത മേഖലകളിലാണ് കടലേറ്റം ശക്തമായിട്ടുള്ളത്.ഈ ഭാഗങ്ങളില്‍ തിരമാലകള്‍ നേരിട്ട് വീടുകളിലേക്ക് ആഞ്ഞടിക്കുകയാണ്. അമ്പത് മീറ്ററിനകത്ത് താമസിക്കുന്ന വീടുകളാണ് തകര്‍ച്ചാഭീഷണിയിലുള്ളത്.
പൊന്നാനി ലൈറ്റ് ഹൗസ് പരിസരത്തെ മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും മണല്‍മൂടിയ നിലയിലാണ്. കടലാക്രമണ ബാധിതരെ പുനരധിവസിപ്പിക്കാന്‍ ക്യാമ്പുകള്‍ റവന്യു വിഭാഗം തയ്യാറാക്കിയിട്ടുണ്ടെന്ന് പൊന്നാനി തഹസില്‍ദാര്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. എന്നാല്‍ വീട് പൂര്‍ണ്ണമായും, ഭാഗികമായും തകര്‍ന്നവര്‍ ബന്ധുവീടുകളിലേക്കാണ് മാറി താമസിക്കുന്നത്. കടലാക്രമണ ബാധിത പ്രദേശങ്ങള്‍ റവന്യൂ വിഭാഗവും, നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും, സംസ്ഥാന മദ്രസ ക്ഷേമനിധി ബോര്‍ഡംഗവുമായ ഒ.ഒ.ശംസു, മത്സ്യ ക്ഷേമനിധി ബോര്‍ഡംഗവും കൗണ്‍സിലറുമായ എ.കെ.ജബ്ബാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications