മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴയോടൊപ്പം ശക്തമായ കലാക്രമണം, നിരവധി വീടുകളില്‍ വെള്ളംകയറി, പൊന്നാനിയിലെ അഞ്ചു വീടുകള്‍ കടലെടുത്തു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മലപ്പുറത്ത് ശക്തമായ കലാക്രമണം

മലപ്പുറം: മഴയോടൊപ്പം ശക്തമായ കലാക്രമണം കൂടിയായതോടെ തീരദേശ മേഖല ഭീതിയില്‍, നിരവധി വീടുകളില്‍ വെള്ളംകയറി, പൊന്നാനിയിലെ അഞ്ചു വീടുകള്‍ കടലെടുത്തു. ശക്തമായ മഴയില്‍ പൊന്നാനി താലൂക്കിന്റെ വിവിധ മേഖലകളില്‍ കടലാക്രമണം രൂക്ഷമായി.പൊന്നാനി മുല്ലാ റോഡില്‍ മൂന്ന് വീടുകളും, വെളിയങ്കോട് തണ്ണിത്തുറയില്‍ മൂന്ന് വീടുകളും പൂര്‍ണ്ണമായും കടലെടുത്തു അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തമായതിനെത്തുടര്‍ന്നാണ് കടലാക്രമണം പൊന്നാനി മേഖലയില്‍ അതിരൂക്ഷമായത്.

<strong>എസ്എഫ്‌ഐ ഭീകരസംഘം; ഭീകരപ്രസ്ഥാനമായി പ്രഖ്യാപിക്കണം, എംജി യൂണിവേഴ്സിറ്റിയുടെ പാടലീപുത്ര എന്ന ഹോസ്റ്റല്‍ കഴിഞ്ഞ എട്ട് വര്‍ഷമായി എസ് എഫ് ഐ പിടിച്ചടക്കി; ഹോസ്റ്റലിൽ നിറയെ ആഷുധങ്ങളെന്ന് പിടി തോമസ്</strong>എസ്എഫ്‌ഐ ഭീകരസംഘം; ഭീകരപ്രസ്ഥാനമായി പ്രഖ്യാപിക്കണം, എംജി യൂണിവേഴ്സിറ്റിയുടെ പാടലീപുത്ര എന്ന ഹോസ്റ്റല്‍ കഴിഞ്ഞ എട്ട് വര്‍ഷമായി എസ് എഫ് ഐ പിടിച്ചടക്കി; ഹോസ്റ്റലിൽ നിറയെ ആഷുധങ്ങളെന്ന് പിടി തോമസ്

പൊന്നാനി സൗത്ത് മുല്ലാ റോഡിലെ പുതുവീട്ടില്‍ നഫീസ, കുരിക്കളകത്ത് സുഹ്‌റ, കോയാമാടത്ത് ഹൗലത്ത്, തണ്ണിത്തുറയില്‍ എടക്കഴിയൂര്‍ക്കാരന്‍ ഉമ്മര്‍, ഹംസ എന്നിവരുടെ വീടുകളാണ് കടലെടുത്തത്. വേലിയേറ്റ സമയമായ ഉച്ചയോടെ രൂക്ഷമായ കടല്‍ വൈകീട്ട് അതിരൂക്ഷമാവുകയും വീടുകള്‍ നിലംപൊത്തുകയുമായിരുന്നു.കൂടാതെ പതിനഞ്ചിലേറെ വീടുകളിലേക്ക് കടല്‍വെള്ളം ഇരച്ചുകയറുകയും ചെയ്തു.

Sea

പൊന്നാനിയില്‍ മുല്ലാ റോഡിനു പുറമെ മുറിഞ്ഞഴി, ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, അലിയാര്‍ പള്ളി പരിസരം എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമായി. പഴയ പുരക്കല്‍ ഉമൈബ, കേരന്റകത്ത് ബദ്രിയ, പടിഞ്ഞാറയില്‍ നഫീസ, പുള്ളിന്റെ പാത്താന്‍ കുട്ടി, തട്ടേക്കാരന്റെ സലാം, കമ്മാലിക്കാനകത്ത് നഫീസു, കോയാലിക്കാനകത്ത് സുബൈര്‍, ബപ്പങ്ങാനകത്ത് ഹസൈനാര്‍ എന്നിവരുടെ വീടുകള്‍ ഏത് നിമിഷവും കടലെടുക്കുമെന്ന സ്ഥിതിയിലാണ്.

നിരവധി വീടുകളിലേക്ക് കടല്‍വെള്ളം കയറി മണലും,ചെളിയും നിറഞ്ഞ് താമസയോഗ്യമല്ലാതായി. കടലോരത്തെ 50 ഓളം തെങ്ങുകള്‍ കടലാക്രമണത്തില്‍ കടപുഴകി. കടല്‍ഭിത്തിയില്ലാത്ത മേഖലകളിലാണ് കടലേറ്റം ശക്തമായിട്ടുള്ളത്.ഈ ഭാഗങ്ങളില്‍ തിരമാലകള്‍ നേരിട്ട് വീടുകളിലേക്ക് ആഞ്ഞടിക്കുകയാണ്. അമ്പത് മീറ്ററിനകത്ത് താമസിക്കുന്ന വീടുകളാണ് തകര്‍ച്ചാഭീഷണിയിലുള്ളത്.

പൊന്നാനി ലൈറ്റ് ഹൗസ് പരിസരത്തെ മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും മണല്‍മൂടിയ നിലയിലാണ്. കടലാക്രമണ ബാധിതരെ പുനരധിവസിപ്പിക്കാന്‍ ക്യാമ്പുകള്‍ റവന്യു വിഭാഗം തയ്യാറാക്കിയിട്ടുണ്ടെന്ന് പൊന്നാനി തഹസില്‍ദാര്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. എന്നാല്‍ വീട് പൂര്‍ണ്ണമായും, ഭാഗികമായും തകര്‍ന്നവര്‍ ബന്ധുവീടുകളിലേക്കാണ് മാറി താമസിക്കുന്നത്. കടലാക്രമണ ബാധിത പ്രദേശങ്ങള്‍ റവന്യൂ വിഭാഗവും, നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും, സംസ്ഥാന മദ്രസ ക്ഷേമനിധി ബോര്‍ഡംഗവുമായ ഒ.ഒ.ശംസു, മത്സ്യ ക്ഷേമനിധി ബോര്‍ഡംഗവും കൗണ്‍സിലറുമായ എ.കെ.ജബ്ബാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു

Malappuram
English summary
Heavy rain and Coastal erosion in Ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X