മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴയോടൊപ്പം കടലാക്രമണം, പൊന്നാനിയില്‍ അറുപതോളം വീടുകളിലേക്ക് വെള്ളം കയറി, തീരദേശ വാസികളുടെ പുനരധിവാസത്തിന് അടിയന്തര പരിഗണനയെന്ന് സ്പീക്കര്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: കടലാക്രമണ ബാധിതരായവരുടെ ശാശ്വത പുനരധിവാസത്തിന് അടിയന്തര പരിഗണന നല്‍കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പൊന്നാനിയിലെ കടലാക്രമണ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസത്തിനുള്ള നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വീട് പൂര്‍ണ്ണമായും നഷ്ടമായവര്‍ക്ക് മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

<strong><br> കാസര്‍കോട് കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോഴിക്കോട്ട് അങ്കനവാടികള്‍ക്ക് മാത്രം അവധി</strong>
കാസര്‍കോട് കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോഴിക്കോട്ട് അങ്കനവാടികള്‍ക്ക് മാത്രം അവധി

കടലാക്രമണം ശക്തമായ പൊന്നാനി മൈലാഞ്ചിക്കാട് ഭാഗത്ത് അടിയന്തര സഹായം എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുമായി ആലോചിച്ച് ഉടന്‍ തന്നെ തീരുമാനമെടുക്കും.ഇത്തരം സ്ഥലങ്ങളില്‍ താല്ക്കാലിക കടല്‍ഭിത്തി നിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചതായും സ്പീക്കര്‍ പറഞ്ഞു. പൊന്നാനിയിലെ കടലാക്രമണം രൂക്ഷമായ മൈലാഞ്ചിക്കാട് ഭാഗത്ത് സ്പീക്കര്‍ സന്ദര്‍ശനം നടത്തി. ദുരിതബാധിതര്‍ തങ്ങളുടെ പ്രയാസങ്ങള്‍ സ്പീക്കറോട് പങ്കുവെച്ചു.

Ponnani

പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി.മുഹമ്മദ്കുഞ്ഞി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഒ.ഒ.ശംസു, കൗണ്‍സിലര്‍മാരായ നസിമോന്‍, ഷമീറ, ജമീല എന്നിവരും സ്പീക്കര്‍ക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ നാലു ദിവസങ്ങളിലായുണ്ടായ കടലാക്രമണത്തിന്റെ തീവ്രത കുറഞ്ഞിട്ടും തീരദേശ വാസികളുടെ ദുരിതത്തിനറുതിയായില്ല. പൊന്നാനി മുറിഞ്ഞഴിയില്‍ അറുപതോളം വീടുകളിലേക്ക് കടല്‍ വെള്ളം കയറി. ഈ മേഖലയില്‍ നിന്നുള്ളവര്‍ ഭൂരിഭാഗവും വീടൊഴിഞ്ഞു പോയതോടെ മേഖല ഒറ്റപ്പെട്ട സ്ഥിതിയിലായി.

കൃഷികൾക്ക് വ്യാപക നഷ്ടം

കൃഷികൾക്ക് വ്യാപക നഷ്ടം


കര്‍ഷകരായ വലിയവളപ്പില്‍ ഫിറോസിന്റെയും, അബൂബക്കറിന്റെയും, സലാമിന്റെയും കൃഷി വിളകള്‍ക്കാണ് നഷ്ടം സംഭവിച്ചത്. ഫിറോസിന്റെ പറമ്പിലെ നിരവധി വാഴകളും, പപ്പായ മരങ്ങളും കാറ്റില്‍ നിലംപൊത്തി. അബൂബക്കറിന്റെ വീട്ടുപറമ്പിലെ വാഴകള്‍ക്ക് പുറമെ പ്ലാവ് കടപുഴകി വീണു.പ്ലാവ് തെങ്ങിലേക്ക് വീണതിനാല്‍ ഇത് മുറിച്ചു മാറ്റാന്‍ കഴിഞ്ഞിട്ടില്ല. വലിയവളപ്പില്‍ അബ്ദുല്‍ സലാമിന്റെ പറമ്പിലെ തെങ്ങുകളും, മരങ്ങളും, കാറ്റില്‍ നിലംപൊത്തി. എഴുപത്തി അയ്യായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

മഴവെള്ളം കെട്ടി നില്‍ക്കുന്ന ഭാഗങ്ങളിലാണ് വാഴകൃഷികള്‍ക്ക് നാശം സംഭവിക്കുന്നത്. വാഴയുടെ താഴ്ഭാഗത്ത് വെള്ളം നില്‍ക്കുന്നതിനാല്‍ അടിവേരുകള്‍ ചീയുകയും, മഞ്ഞളിപ്പ് ബാധിക്കുന്നതും കര്‍ഷ കരില്‍ ആശങ്കയുണര്‍ത്തുണ്ട്. ഈശ്വരമംഗലം സ്വദേശി വലിയവളപ്പില്‍ ഫിറോസിന്റെ കൃഷിയിടത്തിലെ 200 ഓളം വാഴകള്‍ ഇത്തരത്തില്‍ മഞ്ഞളിപ്പ് ബാധിച്ച് നശിച്ചു. വലിയ കയര്‍ ഉപയോഗിച്ച് വാഴകള്‍ കെട്ടി നിര്‍ത്തിയതിനാല്‍ മാത്രമാണ് ഇവ നിലംപൊത്താതെ നില്‍ക്കുന്നത്. വ്യാപകമായ രീതിയില്‍ അനധികൃതമായി വയലും തോടുകളും മണ്ണിട്ട് നികത്തിയത് മൂലമാണ് വെള്ളകെട്ട് മൂലമാണ് ഈശ്വരമംഗലം മേഖലകളില്‍ കൃഷിയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടത്. കൃഷി നാശം നേരിട്ട പ്രദേശങ്ങള്‍ കര്‍ഷക സംഘം ഏരിയാ സെക്രട്ടറി രജീഷ് ഊപ്പാല ,വില്ലേജ് സെക്രട്ടറി വി.വി.അബ്ദുള്‍ സലാം. വില്ലേജ് പ്രസിഡന്റ അബ്ദുള്‍ സലാം അത്താണിക്കല്‍, ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ.പി.സുകേഷ് രാജ് എന്നിവര്‍ സന്ദര്‍ശിച്ചു.നഗരസഭ അധികൃതരെ വിവരം അറിയിച്ചതനുസരിച്ച് വെള്ളകെട്ട് ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ നടത്തി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വ അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വ അവധി

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷനല്‍ കോളജ്, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികള്‍, മദ്രസകള്‍ എന്നിവ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. അങ്കണവാടി ജീവനക്കാര്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് അവധി ബാധകമല്ല.

ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണം

ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണം

കാലവര്‍ഷം കടുത്ത സാഹചര്യത്തില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ അപകടങ്ങളില്ലാതാക്കുന്നതിന് ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ജൂലൈ 25 വരെ നിര്‍ത്തിവെയ്ക്കണമെന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് ഓറഞ്ച് അലേര്‍ട്ടും നാളെ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ തല ഉദ്യോഗസ്ഥര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് നിര്‍ദ്ദേശം നല്‍കി. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും താലൂക്ക് തലത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

താമസം മാറി

താമസം മാറി

പൂര്‍ണ്ണമായും, ഭാഗികമായും വീടുകള്‍ തകര്‍ന്നവര്‍ ബന്ധുവീടുകളിലേക്ക് മാറി താമസിക്കുകയാണ്.കടല്‍ വെള്ളം ഇരച്ചു കയറിയ വീടുകളില്‍ ചെളിവെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ ഇവരും, രാത്രികാലങ്ങളില്‍ മറ്റിടങ്ങളില്‍ മാറി താമസിക്കുകയാണ്.കടല്‍ തിരമാലകളുടെ ശക്തി കുറഞ്ഞെങ്കിലും, വേലിയേറ്റ സമയങ്ങളില്‍ തിരകള്‍ കരയിലേക്കെത്തുന്നുണ്ട്. വീടുകളോട് ചേര്‍ന്നുള്ള കര ഭാഗം കടലെടുക്കുന്നത് തുടരുന്നതിനാല്‍ ആശങ്കയിലാണ് തീരദേശവാസികള്‍.

പൊന്നാനിക്ക് പുറമെ വെളിയങ്കോട് തണ്ണിത്തുറയിലും, പാലപ്പെട്ടി അജ്മീര്‍ നഗര്‍, കാപ്പിരിക്കാട് എന്നിവിടങ്ങളിലും കടലാക്രമണ ബാധിതര്‍ ബന്ധുവീടുകളിലേക്ക് താമസം മാറ്റി. തീരദേശത്തെ കിണറുകളിലെല്ലാം ഉപ്പ് കലര്‍ന്നതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണിവര്‍. നൂറു കണക്കിന് തെങ്ങുകളും ഇതിനകം കടലെടുത്തത്. ശക്തമായ കടലാക്രമണത്തില്‍ കടല്‍ഭിത്തി പൂര്‍ണ്ണമായും കടലെടുത്തു.അമ്പത് മീറ്ററിലധികം കരയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം പൊന്നാനിയില്‍ മാത്രം കടല്‍ കവര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കാറ്റിലും മഴയിലുമാണ് കര്‍ഷകര്‍ക്ക് ദുരിതം വിതച്ച് കൃഷി നാശമുണ്ടായത്.

Malappuram
English summary
Heavy rain and coastal erosion in Ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X