മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അതി തീവ്ര മഴ; മലപ്പുറത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു... കണ്‍ട്രോള്‍ റൂം വിവരങ്ങള്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വെള്ളിയാഴ്ച ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.5 മി.മി കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. ഓഗസ്റ്റ് എട്ട് മുതല്‍ 10 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.

i

ജില്ലാ കണ്‍ട്രോള്‍ റൂം 1077, 0483: 2736320
താലൂക്ക് തല കണ്‍ട്രോള്‍ റൂം
പൊന്നാനി 0494 2666038
തിരൂര്‍-0494 2422238
തിരൂരങ്ങാടി- 0494 2461055
ഏറനാട്- 0483 2766121
പെരിന്തല്‍മണ്ണ-0493 3227230
നിലമ്പൂര്‍-04931 221471
കൊണ്ടോട്ടി-0483 2713311

നിര്‍ദേശങ്ങള്‍

-മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണ്ണമായി ഒഴിവാക്കണം.

-അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം.

Recommended Video

cmsvideo
Extremely Heavy Rainfall Expected In Kerala | Oneindia Malayalam

-ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ക്വാറന്റൈനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിനോട് പൂര്‍ണ്ണമായി സഹകരിക്കണം.

-ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കണം.

-ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല.

-ജലാശയങ്ങള്‍ക്ക് മുകളിലെ പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്.

-അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.

- ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.

- ശക്തമായ കാറ്റ് വീശുന്നതിനാല്‍ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണം.

രാഹുല്‍ ഗാന്ധി പറഞ്ഞതാണ് ശരി... രേഖ മുക്കി മോദി സര്‍ക്കാര്‍, ചൈന ഇന്ത്യന്‍ പ്രദേശം കൈയ്യേറി?രാഹുല്‍ ഗാന്ധി പറഞ്ഞതാണ് ശരി... രേഖ മുക്കി മോദി സര്‍ക്കാര്‍, ചൈന ഇന്ത്യന്‍ പ്രദേശം കൈയ്യേറി?

സൗദി അറേബ്യയിലേക്ക് എണ്ണ കയറ്റി അയച്ച് അമേരിക്ക!! മരുഭൂമിയിലേക്ക് മണലോ? രേഖകള്‍ പറയുന്നു...സൗദി അറേബ്യയിലേക്ക് എണ്ണ കയറ്റി അയച്ച് അമേരിക്ക!! മരുഭൂമിയിലേക്ക് മണലോ? രേഖകള്‍ പറയുന്നു...

Malappuram
English summary
Heavy rain expecting: Red alert declared in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X