നിലമ്പൂരില്‍ കനത്ത മഴ തുടരുന്നു, റോഡില്‍ വെള്ളം കയറി, റൂട്ട് മാറ്റി വാഹനങ്ങള്‍, വിദ്യാലയങ്ങള്‍ക്കു അവധി
മലപ്പുറം: മലപ്പുറം ജില്ലയിലെ മലയോര മേഖലയായ നിലമ്പൂരില്‍ കനത്ത മഴ, ഇന്നലെ രാത്രി തുടങ്ങിയ മഴ ശമനമില്ലാതെ തുടര്‍ന്നതോടെ ഇന്നു നിലമ്പൂര്‍ താലൂക്കിലെ വിദ്യാലയങ്ങള്‍ക്കു ജില്ലാ കലക്ടര്‍ അമിത് മീണ അവധി പ്രഖ്യാപിച്ചു. ഇന്നുപുലര്‍ച്ചെയാണ് അവധി പ്രഖ്യാപനം ഉണ്ടായത്. ഇതിനാല്‍ തന്നെ പത്രമാധ്യമങ്ങളില്‍ അവധി പ്രഖ്യാപന വാര്‍ത്ത വരാത്തതിനാല്‍ തന്നെ വിദ്യാര്‍ഥികളില്‍ ചിലര്‍ സ്ൂകൂളിലെത്തി.
എന്നാല്‍ മിക്കയിടങ്ങളിലും ശക്തമായ മഴയെ തുടര്‍ന്നു അവധി പ്രഖ്യാപനം അറിയാഞ്ഞിട്ടും രക്ഷിതാക്കള്‍ കുട്ടികളെ വിദ്യാലയങ്ങളിലേക്കയച്ചില്ല. പിന്നീടാണ് അവധി പ്രഖ്യാപനം അറിയുന്നത്. നിലമ്പൂര്‍ കെഎന്‍ജി റോഡിലെ വെളിയന്തോട്, ജനതപടി, മിനര്‍വപടി എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. ബസുകള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.

മഞ്ചേരി, പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള ബസുകള്‍ റെയില്‍വേ വഴി ചുറ്റിയാണ് പുതിയ ബസ്റ്റാന്റിലേക്ക് എത്തുന്നത്. മലയോര മേഖലയിലുണ്ടായ മണ്ണിടിച്ചിലിനെതുടര്ന്നു നിലമ്പൂര്‍ -കക്കാടംപൊയില്‍ - തിരുവമ്പാടി ബസ് വെണ്ടേക്കുംപൊയിലില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. പ്രദേശത്തെ ചാലിയാര്‍, കുറുവന്‍പുഴ, കാഞ്ഞിരപ്പുഴ, പുന്നപ്പുഴ, കലക്കന്‍പുഴ, കരിമ്പുഴ, ചെറുപുഴ, കുതിരപ്പുഴ, തോട്ടപ്പുഴ തുടങ്ങിയവ നിറഞ്ഞൊഴുകയായാണ്. മഴ തുടരുന്നത് ആശങ്കക്കിടയാക്കുന്നു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications