മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിലമ്പൂരില്‍ കനത്ത മഴ തുടരുന്നു, റോഡില്‍ വെള്ളം കയറി, റൂട്ട് മാറ്റി വാഹനങ്ങള്‍, വിദ്യാലയങ്ങള്‍ക്കു അവധി

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയിലെ മലയോര മേഖലയായ നിലമ്പൂരില്‍ കനത്ത മഴ, ഇന്നലെ രാത്രി തുടങ്ങിയ മഴ ശമനമില്ലാതെ തുടര്‍ന്നതോടെ ഇന്നു നിലമ്പൂര്‍ താലൂക്കിലെ വിദ്യാലയങ്ങള്‍ക്കു ജില്ലാ കലക്ടര്‍ അമിത് മീണ അവധി പ്രഖ്യാപിച്ചു. ഇന്നുപുലര്‍ച്ചെയാണ് അവധി പ്രഖ്യാപനം ഉണ്ടായത്. ഇതിനാല്‍ തന്നെ പത്രമാധ്യമങ്ങളില്‍ അവധി പ്രഖ്യാപന വാര്‍ത്ത വരാത്തതിനാല്‍ തന്നെ വിദ്യാര്‍ഥികളില്‍ ചിലര്‍ സ്ൂകൂളിലെത്തി.

എന്നാല്‍ മിക്കയിടങ്ങളിലും ശക്തമായ മഴയെ തുടര്‍ന്നു അവധി പ്രഖ്യാപനം അറിയാഞ്ഞിട്ടും രക്ഷിതാക്കള്‍ കുട്ടികളെ വിദ്യാലയങ്ങളിലേക്കയച്ചില്ല. പിന്നീടാണ് അവധി പ്രഖ്യാപനം അറിയുന്നത്. നിലമ്പൂര്‍ കെഎന്‍ജി റോഡിലെ വെളിയന്തോട്, ജനതപടി, മിനര്‍വപടി എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. ബസുകള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.

news

മഞ്ചേരി, പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള ബസുകള്‍ റെയില്‍വേ വഴി ചുറ്റിയാണ് പുതിയ ബസ്റ്റാന്റിലേക്ക് എത്തുന്നത്. മലയോര മേഖലയിലുണ്ടായ മണ്ണിടിച്ചിലിനെതുടര്‍ന്നു നിലമ്പൂര്‍ -കക്കാടംപൊയില്‍ - തിരുവമ്പാടി ബസ് വെണ്ടേക്കുംപൊയിലില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. പ്രദേശത്തെ ചാലിയാര്‍, കുറുവന്‍പുഴ, കാഞ്ഞിരപ്പുഴ, പുന്നപ്പുഴ, കലക്കന്‍പുഴ, കരിമ്പുഴ, ചെറുപുഴ, കുതിരപ്പുഴ, തോട്ടപ്പുഴ തുടങ്ങിയവ നിറഞ്ഞൊഴുകയായാണ്. മഴ തുടരുന്നത് ആശങ്കക്കിടയാക്കുന്നു.

Malappuram
English summary
heavy rainfall in nilambur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X