Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: മലപ്പുറത്ത് വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു

മലപ്പുറം: കനത്ത മഴയില്‍ വീട് തകര്‍ന്ന് മലപ്പുറത്ത് രണ്ട് കുട്ടികള്‍ മരിച്ചു. കരിപ്പൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ലിയാന ഫാത്തി ( 8 ) , ലുബാന ഫാത്തിമ ( 7 മാസം ) എന്നിവരാണ് മരിച്ചത്. കരിപ്പൂര്‍ സ്വദേശി മുഹമ്മദ് കുട്ടിയുടെ വീടാണ് തകര്‍ന്നത്.ഇദ്ദേഹത്തിന്റെ മകള്‍ സുമയ്യയുടെയും അബുവിന്റെയും മക്കളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത് .

Recommended Video

cmsvideo
    കേരളത്തിൽ ജീവനെടുത്ത് പെരുമഴ..പ്രളയമാകാൻ സാധ്യത..ജാഗ്രത പാലിക്കുക
    rain

    പലാക്കാടും, മലപ്പുറത്തും, തൃശൂരും കനത്ത മഴ തുടരുകയാണ്. മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അട്ടപ്പാടി ചുരത്തില്‍ മരവും കല്ലും വീണ് ഗതാഗതം തടസപ്പെട്ടു. നീക്കം ചെയ്യാന്‍ ഉള്ള ശ്രമം തുടരുകയാണ്. ഒമ്പതാം മൈലിലും ഏഴാം മൈലിലും മരം വീണത് ഫയര്‍ഫോഴ്‌സ് എത്തി വെട്ടിമാറ്റി. മധ്യകേരളത്തിലും കനത്ത മഴ തുടരുകയാണ് .

    സംസ്ഥാനത്ത് ഒക്ടോബര്‍ 15 വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. കൊല്ലം പത്തനംതിട്ട , കോട്ടയം , എറണാകുളം , ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് , വയനാട് , കണ്ണൂര്‍ , കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത് .

    അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    അതേസമയം, ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും മലയോര മേഖലയില്‍ മണ്ണിടിച്ചില്‍ സാധ്യത കൂടുതലായതിനാലും 14ന് രാത്രി വരെ ഇടുക്കി ജില്ലയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചു കലക്ടര്‍ ഉത്തരവിട്ടു . വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 6 വരെയാണ് യാത്രാനിരോധനം. അവശ്യ സര്‍വീസുകള്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും നിരോധനം ബാധകമല്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+