മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തില്‍ രക്ഷകരായ മത്സ്യത്തൊഴിലാളിയുടെ കുട്ടിയെ കടലില്‍ കാണാതായപ്പോള്‍ സര്‍ക്കാര്‍ ാഗത്തുനിന്ന് സഹായമുണ്ടായില്ലെന്ന്, നാട്ടുകാര്‍ ആനങ്ങാടി ജംഗ്ഷനില്‍ റോഡ് ഉപരോധിച്ചു, അവസാനം ഹെലികോപ്ടര്‍ വന്നും തെരച്ചില്‍ നടത്തി

Fisherman, child, sea, malappuram, kerala flood,malappuram, മത്സ്യതൊഴിലാളി, കുട്ടി, കടൽ, കാണാതായി,കേരളം, വെള്ളപ്പൊക്കം, മലപ്പുറം,

  • By Desk
Google Oneindia Malayalam News

മലപ്പുറം: കേരളം പ്രതിസന്ധിയിലായ പ്രളയ സമയത്ത് ജനങ്ങളുടെ രക്ഷകരായ മത്സ്യത്തൊഴിലാളിയുടെ കുട്ടിയെ കടലില്‍ കാണാതായപ്പോള്‍ സര്‍ക്കാര്‍ ാഗത്തുനിന്ന് സഹായമുണ്ടായില്ലെന്ന് പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ആനങ്ങാടി ജംഗ്ഷനില്‍ റോഡ് ഉപരോധിച്ചു. കഴിഞ്ഞ ദിവസം കടലുണ്ടി കടവിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ 17വയസ്സുകാരനെയാണ് കടലില്‍ കാണാതായത്. തുടര്‍ന്നാണ് കടലില്‍ പോയ കുട്ടിയെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് വേണ്ടത്ര ജാഗ്രത കാണിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ആനങ്ങാടി ജംഗ്ഷനില്‍ റോഡ് ഉപരോധിച്ചത്.

ഐസിസ് വേട്ടയ്ക്ക് എന്‍ഐഎ; കോയമ്പത്തൂരില്‍ ഒരേ സമയം എഴിടത്ത് റെയ്ഡ്, കേരളത്തിന്റെ തുടര്‍ച്ചഐസിസ് വേട്ടയ്ക്ക് എന്‍ഐഎ; കോയമ്പത്തൂരില്‍ ഒരേ സമയം എഴിടത്ത് റെയ്ഡ്, കേരളത്തിന്റെ തുടര്‍ച്ച

ഹെലികോപ്റ്റര്‍ വന്ന് തിരച്ചില്‍ നടത്തിയാലെ ഉപരോധം അവസാനിപ്പിക്കുകയുള്ളൂ എന്ന് നാട്ടുകാര്‍ ഉറച്ച തീരുമാനമെടുത്തു. രാവിലെ ആരംഭിച്ച ഉപരോധം കാരണം കോട്ടകടവ് വഴിയും കടലുണ്ടി പുതിയപ്പാലം വഴിയും കോഴിക്കോട്ട് പോകേണ്ട വാഹനങ്ങള്‍ എല്ലാം തടയപ്പെട്ടു. പോലീസ് ഇടപെട്ടിട്ടും പ്രശ്‌നപരിഹാരം ആയില്ല. ഉച്ചയോടെ കൊച്ചിയില്‍ നിന്ന് ഹെലികോപ്ടര്‍ എത്തിയതോടെയാണ് ഉപരോധം അവസാനിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലിന് കടലുണ്ടി കടവിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികളാണ് അര്‍ധ രാത്രിവരെ തിരച്ചില്‍ നടത്തിയത് . കടല്‍ ശക്തമായതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു കോസ്റ്റ് ഗാര്‍ഡ്. അങ്ങിനെയാണ് ക്ഷുഭിതരായ ജനങ്ങള്‍ പ്രതിഷേധ സൂചകമായി ഉപരോധത്തിന്ന് തയ്യാറായത് . മൂന്നു കുട്ടികള്‍ ഒരുമിച്ചായിരുന്നു കുളിക്കാനിറങ്ങിയത് രണ്ടുപേര്‍ രക്ഷപ്പെട്ടു . അബ്ദുല്‍ സലാമിന്റെ മകനാണ് മുസമ്മില്‍. പ്ലസ്ടു കഴിഞ്ഞിട്ടുണ്ട്. സംഭവം നടന്നതിന്റെ തൊട്ടടുത്താണ് വീട്.

fisherman

അതേ സമയം മുസമ്മിലിന്റെ മൃതദേഹം ചൊവ്വാഴ്ച്ച വൈകീട്ട് മൂന്നോടെ കണ്ടെത്തി. വള്ളിക്കുന്ന് കടലുണ്ടി നഗരത്തില്‍ കലന്തത്തിന്റെ പുരക്കല്‍ സലാമിന്റെ മകന്‍ മുസമ്മില്‍ (17)ആണ് തിങ്കള്‍ വൈകീട്ട് കടലുണ്ടി നഗരം ബീച്ചില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പെട്ട് കാണാതായത്. തുടര്‍ന്ന് നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തുകയും ഇന്നു വൈകീട്ട് മൂന്നോട് കൂടി അഴിമുഖത്തിന് സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ട് കിട്ടിയത്. ഉച്ചക്ക് 12 ഓടെ കൊച്ചിയില്‍ നിന്ന് ഹെലികോപ്ടര്‍ വന്നു തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അവര്‍ തെരച്ചില്‍ നിര്‍ത്തിയതിനു ശേഷമാണ് ആ പ്രദേശത്തെ തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് മൃതദേഹം കിട്ടിയത് . മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വൈകീട്ട് 6.30 ന് കടലുണ്ടി നഗരം ജുമുഅത്ത് പള്ളിയില്‍ ഖബറടക്കി.

Malappuram
English summary
Helicopter searching after fisherman's child goes missing in sea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X