മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹിന്ദുത്വം ബ്രാഹ്മണ മേധാവിത്വം; സംസ്ഥാനത്ത് പുതിയ മതവുമായി ദളിത് തന്ത്രി ബിജു നാരായണ ശര്‍മ്മ

Google Oneindia Malayalam News

മലപ്പുറം: പുതിയ മതം കൊണ്ടുവാരന്‍ ഒരുങ്ങുന്നുവെന്ന പ്രഖ്യാപനവുമായി ദളിത് തന്ത്രിയായ ബിജു നാരായണ ശര്‍മ്മ. മലപ്പുറത്ത് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബ്രാഹ്മണ്യം അടിസ്ഥാനമക്കിയുള്ള വ്യവസ്ഥയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നും ഹിന്ദു മതം ഉപേക്ഷിച്ചാണ് താന്‍ പുതിയ മതം ആരംഭിക്കാന്‍ ഒരുങ്ങുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കര്‍ഷകര്‍ക്ക് ആവേശമായി രാഹുല്‍ ഗാന്ധി; അജ്മീറില്‍ നടന്ന റാലിയുടെ ചിത്രങ്ങള്‍

എൽദോസ് കുന്നപ്പള്ളിയുടെ മാപ്പ്; ചെന്നിത്തല നിലപാട് വ്യക്തമാക്കണം, മുഖ്യമന്ത്രിക്കും വിമര്‍ശനംഎൽദോസ് കുന്നപ്പള്ളിയുടെ മാപ്പ്; ചെന്നിത്തല നിലപാട് വ്യക്തമാക്കണം, മുഖ്യമന്ത്രിക്കും വിമര്‍ശനം

ആദിമാര്‍ഗ മലവാരം

ആദിമാര്‍ഗ മലവാരം

പുതിയ മതത്തിന് ആദിമാര്‍ഗ മലവാരമെന്നാണ് പേരിട്ടിരിക്കുന്നതെന്ന് ബിജു നാരായണ ശര്‍മ്മ പറഞ്ഞു. പുതിയ മതം ആരോടുമുള്ള പോര്‍വിളികളല്ലെന്നും ഇതൊരു ആവശ്യമാണെന്നും തന്ത്രി പറയുന്നു. പുതിയ മതം ജാതി മതമല്ലെന്നും മാനവമതമാണെന്നും അതിലേക്ക് എല്ലാവര്‍ക്കും വരാമെന്നും ബിജു നരായണ ശര്‍മ്മ പറഞ്ഞു.

 ഫെബ്രുവരി 14ന്

ഫെബ്രുവരി 14ന്

ഫെബ്രുവരി 14നാണ് ഇതുമായി ബന്ധപ്പെട്ട് ആദ്യ ചടങ്ങ് നടക്കുകയെന്നും അദ്ദേഹം അറിയിച്ചു. അമ്പതോളം കുടുംബങ്ങളെ ചേര്‍ത്ത് ഞായറാഴ്ച വൈകീട്ടോടെ മേലാറ്റൂരിലെ മാതൃകുളം ധര്‍മ്മ രക്ഷാ ആശ്രമത്തില്‍ പുതിയ മതം പ്രഖ്യാപിക്കുമെന്നാണ് ബിജു നാരായണ ശര്‍മ്മ അറിയിച്ചത്.

പ്രധാന്യം രാത്രിക്ക്

പ്രധാന്യം രാത്രിക്ക്

മതാചാര പ്രകാരം തങ്ങള്‍ രാത്രിക്കാണ് പ്രധാന്യം നല്‍കുന്നത്. ചടങ്ങുകളില്‍ മദ്യത്തിന്റെ ഉപയോഗം ഉണ്ടാവുമെങ്കിലും മറ്റവസരങ്ങളില്‍ മദ്യം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2017ല്‍ ദളിത് പൂജാരിമാരെ സംഘടിപ്പിച്ച് ചാണ്ഡിക യാഗം നടത്താന്‍ ആലോചിച്ചതിന് ഇദ്ദേഹത്തിന് നേരെ ആക്രമണം നടന്നിരുന്നു.

ബ്രാഹ്മണ മേധാവിത്വം

ബ്രാഹ്മണ മേധാവിത്വം

ഹിന്ദുത്വം ബ്രാഹ്മണ മേധാവിത്വമാണെന്നും സവര്‍ണര്‍ക്കാണ് പ്രാധാന്യമെന്നും അതിനാലാണ് ആദിമാര്‍ഗ മലവാരമെന്ന പുതിയ മതമുണ്ടാക്കിയതെന്നും ബിജു നാരായണ ശര്‍മ്മ പറയുന്നു. 2013ല്‍ കേരളത്തിലെ ആദ്യത്തെ ദളിത് വിഭാഗത്തില്‍ നിന്നുമുളള തന്ത്രിവര്യനായി പ്രഖ്യാപിച്ചിരുന്നത് തന്നെയാണെന്നും ഇദ്ദേഹം അവകാശപ്പെട്ടു.

15 മണ്ഡലങ്ങള്‍ പിടിക്കാന്‍ ബിജെപി; കൂറ്റന്‍ റാലികള്‍, കേന്ദ്ര നേതാക്കളെത്തും, കൂടുതല്‍ തലസ്ഥാനത്ത്15 മണ്ഡലങ്ങള്‍ പിടിക്കാന്‍ ബിജെപി; കൂറ്റന്‍ റാലികള്‍, കേന്ദ്ര നേതാക്കളെത്തും, കൂടുതല്‍ തലസ്ഥാനത്ത്

പാലാ മോഡല്‍ വടകരയിലും; നീക്കം ശക്തമാക്കി എല്‍ജെഡി, സിപിഎമ്മിന് ആശങ്ക, യുഡിഎഫിന് പ്രതീക്ഷപാലാ മോഡല്‍ വടകരയിലും; നീക്കം ശക്തമാക്കി എല്‍ജെഡി, സിപിഎമ്മിന് ആശങ്ക, യുഡിഎഫിന് പ്രതീക്ഷ

 കോട്ട തിരികെ പിടിക്കാന്‍ ഉമ്മന്‍ചാണ്ടിയെത്തി; പത്തനംതിട്ടയിലെ 5 മണ്ഡലങ്ങളും വിജയിക്കാന്‍ കോണ്‍ഗ്രസ് കോട്ട തിരികെ പിടിക്കാന്‍ ഉമ്മന്‍ചാണ്ടിയെത്തി; പത്തനംതിട്ടയിലെ 5 മണ്ഡലങ്ങളും വിജയിക്കാന്‍ കോണ്‍ഗ്രസ്

ഒരു വിശ്വാസിയെയും വേദനിപ്പിച്ചിട്ടില്ല, അങ്ങനെ ചിന്തിച്ചിട്ടുമില്ല; ചെന്നിത്തലയ്ക്ക് മറുപടിയുമായി എം സ്വരാജ്ഒരു വിശ്വാസിയെയും വേദനിപ്പിച്ചിട്ടില്ല, അങ്ങനെ ചിന്തിച്ചിട്ടുമില്ല; ചെന്നിത്തലയ്ക്ക് മറുപടിയുമായി എം സ്വരാജ്

ഇടതിനെ ഞെട്ടിക്കാന്‍ കാപ്പന്റെ വമ്പന്‍ പ്രഖ്യാപനം നാളെ; യുഡിഎഫിലേക്ക് തന്നെ, മൂന്ന് സീറ്റുകള്‍ ഉറപ്പിച്ചുഇടതിനെ ഞെട്ടിക്കാന്‍ കാപ്പന്റെ വമ്പന്‍ പ്രഖ്യാപനം നാളെ; യുഡിഎഫിലേക്ക് തന്നെ, മൂന്ന് സീറ്റുകള്‍ ഉറപ്പിച്ചു

Malappuram
English summary
Hinduism is a Brahmanical supremacy; Dalit Tantri Biju Narayana Sharma announce new religion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X