മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട വിധവക്ക് വീട് നിര്‍മിച്ചു നല്‍കി: സംഭവം മലപ്പുറത്ത്!

  • By Desk
Google Oneindia Malayalam News

മലപ്പുറം: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 70വയസ്സുകാരിയും വിധവയുമായ മറ്റത്തൂരിലെ കന്നാഞ്ചീരി ബീക്കുട്ടിക്ക് നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷന്‍ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍കൈമാറി.
കേരളം ഭീതിയിലായ പ്രളയ സമയത്താണ് ബീക്കുട്ടി താമസിച്ച വീട് കടലുണ്ടിപ്പുഴ കൊണ്ടുപോയത്. 70വയസ്സുകാരിയായ ബീക്കുട്ടിയുടെ ഭര്‍ത്താവ് ഉണ്ണീന്‍കുട്ടി 20വര്‍ഷംമുമ്പ് മരണപ്പെട്ടിരുന്നു.

'മുസ്ലീം ലീഗ് മൂന്ന് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കി'.. ചാനലില്‍ വര്‍ഗീയത വിളമ്പി ബിജെപി നേതാവ്'മുസ്ലീം ലീഗ് മൂന്ന് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കി'.. ചാനലില്‍ വര്‍ഗീയത വിളമ്പി ബിജെപി നേതാവ്

ആകെയുള്ള രണ്ടുപെണ്‍മക്കള്‍ വിവാഹംകഴിഞ്ഞ് ഭര്‍തൃവീട്ടിലുമാണ്. പ്രളയംകൊണ്ടുപോയ ബീക്കുട്ടിയുടെ വീട് നിലനിന്നിരുന്ന സ്ഥലവും സ്വന്തമല്ലായിരുന്നു. തുടര്‍ന്നാണ് ബീക്കുട്ടിയുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ മറ്റൊരു അയല്‍വാസി വീട് വെക്കാന്‍ മൂന്നു സെന്റ് സ്ഥലം ഇവരുടെ വീടിനോടടുത്തു നല്‍കയത്. പിന്നീടാണ് ബീക്കുട്ടിക്ക് സ്വന്തമായി വീട്‌വെക്കാനുള്ള മോഹംവന്നത്. തുടര്‍ന്നാണ് 70വയസ്സുകാരിയുടെ മോഹംമനസ്സിലാക്കി നോര്‍ത്ത് അമേരിക്കാന്‍ മലയാളി മുസ്ലിംഅസോസിയേഷന്‍(നന്മ) പ്രസിഡന്റ് യു.എ നസീര്‍ ഇടപൈട്ട്‌വീട് നിര്‍മിച്ചു നല്‍കിയത്.

വീടിന്റെ താക്കോല്‍ യു.എ നസീര്‍ ബീക്കുട്ടിക്ക് കൈമാറി. ചടങ്ങില്‍ മലപ്പുറം ബ്ലോക്ക് സ്ഥിരം സമിതി ചെയര്‍മാന്‍ കടമ്പോട്ട് മൂസ, ടി.ടി.അബു, സി.ടി അഹമ്മദ് ഹാജി, കടമ്പോട്ട് ഇസ്മായീ, ടി.യു.കുഞ്ഞാന്‍, കെ.സി ഫൈസല്‍, ഇറയസ്സന്‍, മുഹമ്മദ്, സി.ടി മൊയ്തീന്‍കുട്ടി, ടി.ഫസലുറഹ്മാന്‍, മഠത്തില്‍ മാനു ഫൈസി, കെ.സി മുസ്തഫ, കടമ്പോട്ട് ചോക്കുട്ടി, കൂനാരി ഹംസക്കുട്ടി, നൗഫല്‍ തങ്ങള്‍, വി.പി ഹനീഫ എന്നിവര്‍ പങ്കെടുത്തു.

floodvictim-15

മറ്റാരും സഹായിക്കാനില്ലാതെ കഷ്ടപ്പെടുന്ന മറ്റത്തൂരിലെ കന്നാഞ്ചീരി ബീക്കുട്ടിക്ക് വീട് നിര്‍മിച്ചു കൊടുക്കണമെന്നത് നോര്‍ത്ത് അമേരിക്കാന്‍ മലയാളി മുസ്ലിംഅസോസിയേഷന്‍(നന്മ) പ്രസിഡന്റ് യു.എ നസീറിന്റെ ആഗ്രഹമായിരുന്നു. അദ്ദേഹം തിരിച്ചു അമേരിക്കയിലേക്കുപോകുന്നതിന് മുമ്പുതന്നെ വീടിന്റെ താക്കോല്‍കൈമാറി. വീടിന്റെ അടിപ്പണി പൂര്‍ണമായി കഴിഞ്ഞിട്ടില്ല, ഇനി അതുകൂടി പൂര്‍ത്തിയാക്കാന്‍ ആരെങ്കിലും സഹായം ലഭിക്കുന്നെ പ്രതീക്ഷയിലാണ് ബീക്കുട്ടി.

ലോക്സഭ തിരഞ്ഞെടുപ്പിന്റെ പുതിയ വാര്‍ത്തകള്‍ അറിയുന്നതിന് ക്ലിക്ക് ചെയ്യൂ... ലോക്സഭ തിരഞ്ഞെടുപ്പിന്റെ പുതിയ വാര്‍ത്തകള്‍ അറിയുന്നതിന് ക്ലിക്ക് ചെയ്യൂ...

Malappuram
English summary
House construction for flood victim in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X