മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊറോണ രോഗമുള്ളവര്‍ക്ക് വീടുകളില്‍ തന്നെ നിരീക്ഷണം; കര്‍ശന വ്യവസ്ഥകളോടെ അനുമതി

Google Oneindia Malayalam News

മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ചവര്‍ക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ കര്‍ശന വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വൈറസ് ബാധിതരും വീട്ടില്‍ ഒരുമിച്ചു കഴിയുന്നവരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും. നിരീക്ഷണ കാലയളവ് ആരംഭിച്ച ശേഷം 10 ദിവസത്തിനു ശേഷം വീടുകളില്‍ കഴിയുന്നവര്‍ക്കെല്ലാം കോവിഡ് പരിശോധന നടത്തും. പരിശോധനാഫലം നെഗറ്റിവായാലും ഏഴ് ദിവസം കൂടി വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരണം. പ്രാദേശികമായി മെഡിക്കല്‍ ഓഫീസര്‍ അറിയിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍വെച്ചാണ് കോവിഡ് പരിശോധന നടത്തേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

X

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിച്ചിരിക്കുന്നവര്‍

• പ്രകടമായ രോഗലക്ഷണങ്ങള്‍ ഉണ്ടാവരുത്.
• പരിചരിക്കുന്നതിനായി മറ്റ് രോഗങ്ങളില്ലാത്ത ഒരാള്‍ ഉണ്ടായിരിക്കണം.
• ഗുരുതരമായ രോഗമുള്ളവര്‍ വീട്ടില്‍ ഒരുമിച്ച് താമസിക്കാന്‍ പാടില്ല.
• രോഗിക്ക് മാത്രമായി ഉപയോഗിക്കാന്‍ ബാത്ത് അറ്റാച്ച്ഡ് മുറി ഉണ്ടായിരിക്കണം.
• വീട്ടിലേക്ക് ആംബുലന്‍സ് എത്താനുള്ള സൗകര്യം ഉണ്ടായിരിക്കണം.

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര റദ്ദാക്കി സൗദി അറേബ്യപ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര റദ്ദാക്കി സൗദി അറേബ്യ

വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

• രോഗിയും പരിചാരകരും മൂന്ന് ലയറുകളുള്ള മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം.
• ഭക്ഷണം കഴിക്കാനും മറ്റുള്ള ആവശ്യങ്ങള്‍ക്കും വീട്ടിലെ പൊതു ഇടങ്ങള്‍ പങ്കിടരുത്.
• മൊബൈല്‍ ഫോണ്‍, ടി.വി റിമോര്‍ട്ട് തുടങ്ങിയവ പങ്കിടരുത്.
• ചുമക്കുമ്പോഴും തുമ്മുമ്പോഴും ശുചിത്വം പാലിക്കുക.
• സോപ്പും വെള്ളവും ഉപയോഗിച്ചോ, സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുക.
• ഉപയോഗിച്ച വസ്ത്രങ്ങള്‍ ബാത്ത് റൂമില്‍ സ്വയം കഴുകി ഉണക്കേണ്ടതാണ്.
• സമീകൃത ആഹാരം കഴിക്കുക. ആവശ്യത്തിന് ചൂടുവെള്ളമോ മറ്റ് ചൂടു പാനീയങ്ങളോ കുടിക്കുക.
• നന്നായി വിശ്രമിക്കുക. ഏഴ് മുതല്‍ എട്ട് മണിക്കൂറോളം ഉറങ്ങുക.
• രോഗലക്ഷണങ്ങള്‍ കൂടുന്നതും പുതിയ ലക്ഷണങ്ങള്‍ ഉണ്ടാകുന്നതും സ്വയം നിരീക്ഷിക്കുക.
• ആരോഗ്യപരമായ അപകട സൂചനകള്‍ ഉണ്ടോയെന്ന് സ്വയം നിരീക്ഷിക്കുക.
• ഡിജിറ്റല്‍ പള്‍സ് ഓക്സീമീറ്റര്‍ ഉപയോഗിച്ച് ദിവസം രണ്ട് നേരം രക്തത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കുകയും രേഖപ്പെടുത്തി വെയ്ക്കുകയും വേണം.
• പള്‍സ് ഓക്സീമീറ്റര്‍ റീഡിംഗ് ഫോട്ടോയെടുത്ത് വാട്സ് ആപ്പ് മുഖാന്തരം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്ക് അയച്ചുകൊടുക്കുക.
• പള്‍സ് ഓക്സീമീറ്റര്‍ ബന്ധപ്പെട്ട പഞ്ചായത്ത്, ആശുപത്രി എന്നിവയില്‍ നിന്നോ വ്യക്തിപരമായോ വാങ്ങാവുന്നതാണ്.
• ജൈവമാലിന്യങ്ങള്‍ മണ്ണില്‍ കുഴിച്ചിടുകയും കത്തിക്കാന്‍ പറ്റുന്ന അജൈവ മാലിന്യങ്ങള്‍ കത്തിച്ചുകളയും ചെയ്യുക.

Malappuram
English summary
House Observation for Covid 19 Patients; Here Are Medical Officer directions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X