മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വോട്ടെടുപ്പ് ദിവസം കൊറോണ ബാധിച്ചാല്‍ എങ്ങനെ വോട്ട് ചെയ്യും? അറിയാം കൂടുതല്‍ വിവരങ്ങള്‍

Google Oneindia Malayalam News

മലപ്പുറം: കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് തപാല്‍ മാര്‍ഗം അയക്കുന്നവരില്‍ നിന്ന് തപാല്‍ ചാര്‍ജ്ജ് ഈടാക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ പറഞ്ഞു. കാലതാമസം ഒഴിവാക്കാനായി സ്‌പെഷ്യല്‍ തപാല്‍ വോട്ട് സ്പീഡ് പോസ്റ്റ് വഴി അയക്കുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കുന്നത്. സ്പീഡ് പോസ്റ്റിന്റെ ചെലവ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് വഹിക്കുക. പോസ്റ്റ് മാസ്റ്റര്‍ ജനറലുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കമ്മീഷണര്‍ അറിയിച്ചു.

n

സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ജില്ലയില്‍ തുടങ്ങി. ജില്ലാ കലക്ടറേറ്റില്‍ നിന്ന് ബ്ലോക്ക് ഓഫീസര്‍, നഗരസഭ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യുന്നത്. 15 ബ്ലോക്കുകളിലേക്കും 12 നഗരസഭകളിലേക്കുമാണ് വിതരണം. വോട്ടെടുപ്പിന് 10 ദിവസം മുന്‍പു മുതല്‍ തലേ ദിവസം വൈകീട്ട് മൂന്നു വരെ കോവിഡ് പോസിറ്റീവ് ആയവര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കുമാണ് സെപ്ഷ്യല്‍ തപാല്‍വോട്ട്. വോട്ടെടുപ്പിന്റെ തലേ ദിവസം മൂന്നിന് ശേഷം വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയുള്ള സമയത്ത് കോവിഡ് പോസിറ്റീവ് ആയവര്‍ക്കും ആ സമയത്ത് നിരീക്ഷണത്തില്‍ പ്രവേശിച്ചവര്‍ക്കും തപാല്‍ വോട്ടില്ല. അവര്‍ക്ക് പി.പി.ഇ. കിറ്റ് ധരിച്ച് കോവിഡ് മാനദണ്ഡം പാലിച്ച് പോളിങ്് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ട് ചെയ്യാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.

രാഷ്ട്രീയം സൂചിപ്പിച്ച് രമേശ് പിഷാരടി; ധര്‍മജനും വിനായകനും പിന്നാലെ... താരങ്ങളുടെ രാഷ്ട്രീയംരാഷ്ട്രീയം സൂചിപ്പിച്ച് രമേശ് പിഷാരടി; ധര്‍മജനും വിനായകനും പിന്നാലെ... താരങ്ങളുടെ രാഷ്ട്രീയം

പോളിങ് സ്റ്റേഷനുകളില്‍ കോവിഡ് പ്രതിരോധത്തിനുള്ള സജീകരണങ്ങള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ക്രമീകരിക്കും. ബന്ധപ്പെട്ട ഹെല്‍ത്ത് ഓഫീസര്‍മാര്‍ തയ്യാറാക്കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റ് വോട്ടെടുപ്പിന് തലേ ദിവസം വരെ പ്രതിദിനം ജില്ലാ കലക്ടര്‍മാര്‍ക്ക് (ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍) നല്‍കും. ലിസ്റ്റ് തയ്യാറാക്കുന്ന ദിവസം പോസിറ്റീവ് ആയി തുടരുന്നവരുടെയും ക്വാറന്റീനില്‍ ഉള്ളവരുടെയും വിവരമാണ് ഉള്‍പ്പെടുക. പിന്നീടുള്ള ഓരോ ദിവസത്തെയും അത്തരത്തിലുള്ള ലിസ്റ്റ് അതത് ദിവസം വൈകീട്ട് മൂന്നിനകം ജില്ലാ കലക്ടര്‍ക്ക് ലഭ്യമാക്കും. ഡിസംബര്‍ 14ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലയില്‍ ഡിസംബര്‍ അഞ്ചിന് ആദ്യ ലിസ്റ്റ് നല്‍കും. ആരോഗ്യ വകുപ്പിന്റെ രേഖകളും വോട്ടര്‍ പട്ടികയും പരിശോധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ള സ്‌പെഷ്യല്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ അവിടെ നിന്നും ശേഖരിക്കും.

സ്വയം ക്വാറന്റീനില്‍ കഴിയുന്നവര്‍ അവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട ഹെല്‍ത്ത് ഓഫീസര്‍ക്ക് കൈമാറണം. സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ കോവിഡ് പോസിറ്റീവ് ആയവരെയും ക്വാറന്റീനില്‍ ഉള്ളവരെയും വേര്‍തിരിച്ചാണ് കാണിക്കുക. ക്വാറന്റീനില്‍ ഉള്ളവരുടെ വിവരങ്ങള്‍ ജില്ലാ കലക്ടറുടെയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. എന്നാല്‍ കോവിഡ് പോസിറ്റീവ് ആയവരുടെ വിവരം ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമുള്ളതിനാല്‍ അത്തരത്തില്‍ പ്രസിദ്ധീകരിക്കില്ല. സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ചേര്‍ക്കുന്നവരില്‍ അതേ ജില്ലയിലെ വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തവരും മറ്റ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തവരുമുണ്ടാകും. സര്‍ട്ടിഫൈഡ് ലിസ്റ്റ് ലഭിച്ചാലുടന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടര്‍മാര്‍ക്ക് ബാലറ്റ് പേപ്പര്‍ നല്‍കുന്നതിന് ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് അയച്ചുകൊടുക്കണം.

Malappuram
English summary
How can Corona patients register vote in Kerala Local Body Election 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X