സ്വര്‍ണം വന്‍ ലാഭമുള്ള 'ബിസിനസ്'... കുരുക്ക് വീഴുന്നത് ഉന്നതര്‍ക്ക്... മലപ്പുറം പോലീസിന്റെ ചെക്ക്
മലപ്പുറം: സ്വര്‍ണവില നാള്‍ക്കുനാള്‍ കുതിക്കുകയാണ്. ആഗോള രാഷ്ട്രീയ സാഹചര്യവും സാമ്പത്തിക രംഗത്തെ മാറ്റങ്ങളുമെല്ലാം സ്വര്‍ണവിലയെ നേരിട്ട് ബാധിക്കും. അതിനെല്ലാം പുറമെ ഇന്ത്യയുടെ കാര്യത്തില്‍ മറ്റുചില കാരണങ്ങളും സ്വര്‍ണവില ഉയര്‍ന്ന് നില്‍ക്കാന്‍ ഇടയാക്കുന്നു. അതില്‍ പ്രധാനമാണ് കൂടിയ ഇറക്കുമതി നികുതി.
അവശ്യ വസ്തുവല്ലാത്തതിനാല്‍ സ്വര്‍ണത്തിന് ഉയര്‍ന്ന നികുതിയാണ് ഈടാക്കുന്നത്. അമിത സ്വര്‍ണ ഇറക്കുമതി പ്രോല്‍സാഹിപ്പിക്കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. ഇറക്കുമതിക്ക് ചെലവേറിയതോടെ നിയമവിരുദ്ധമായി സ്വര്‍ണം എത്തിക്കാന്‍ തുടങ്ങി. സ്വര്‍ണക്കടത്ത് സംഘങ്ങള്‍ സജീവമാകുകയും ചെയ്തു. പരിശോധന ശക്തമാക്കിയാല്‍ ഇതും തടയാം. എന്നാല്‍ കള്ളന്‍ കപ്പലില്‍ തന്നെയുണ്ട് എന്ന വിവരമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവച്ച് കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ പോലീസിന്റെ പ്രത്യേക സ്‌ക്വാഡ് പിടികൂടി. വിമാനത്താവളത്തിലെ എല്ലാ പരിശോധനകളും കഴിഞ്ഞ് പുറത്തെത്തിയ യുവാവില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. എന്തുകൊണ്ട് വിമാനത്താവളത്തിലെ പരിശോധനയില്‍ കണ്ടെത്തിയില്ല എന്ന ചോദ്യമാണ് വലിയ റാക്കറ്റിനെ കുറിച്ചുള്ള വിവരത്തിലേക്ക് നയിച്ചത്.
കൊണ്ടോട്ടി സ്വദേശി സ്വര്‍ണം കൊണ്ടുവന്നത് കൊടുവള്ളിയി സ്വദേശിക്കാണ് എന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇയാളില്‍ നിന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂള്‍ കണ്ടെടുക്കുകയും ചെയ്തു. എങ്ങനെ ഈ വിവരം സാധാരണക്കാരനായ ഒരു യുവാവിന് ലഭിച്ചു എന്ന് പോലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് വലിയ സംഘത്തെ കുറിച്ച് വിവരം കിട്ടിയത്.
വിശദമായി ചോദ്യം ചെയ്തപ്പോള്‍ 60ലധികം തവണ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ സ്വര്‍ണം കടത്തിയിട്ടുണ്ട് എന്ന് പോലീസിന് വിവരം ലഭിച്ചു. കസ്റ്റംസിലെയും സിഐഎസ്എഫിലെയും ഉദ്യോഗസ്ഥര്‍ക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തിട്ടുണ്ട്. ഈ സംഘത്തില്‍ ഇനിയും കൂടുതല്‍ പേരുണ്ടെന്ന സംശയത്തില്‍ അന്വേഷണം തുടരുകയാണ്.
2021ലാണ് കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് മലപ്പുറം പോലീസിന്റെ പ്രത്യേക സംഘം സ്വര്‍ണക്കടത്തുകാരെ പിടിക്കാന്‍ തുടങ്ങിയത്. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തെത്തുന്നവരില്‍ നിന്ന് സ്വര്‍ണം കണ്ടെത്തുന്നത് പരിശോധന കാര്യക്ഷമമല്ല, ഒത്തുകളി നടക്കുന്നു എന്ന സംശയത്തിലേക്ക് നയിച്ചു. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, കൂടുതല്‍ പേര്‍ക്ക് സംഘവുമായി ബന്ധമുണ്ടാകുമെന്ന സംശയത്തിലാണ് പോലീസ്.
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ മാത്രമല്ല രാജ്യത്തെ പല വിമാനത്താവളങ്ങളില്‍ നിന്നും സ്വര്‍ണം പിടികൂടുന്നുണ്ട്. കൊച്ചിയില്‍ വനിതകളില്‍ നിന്ന് സ്വര്‍ണം പിടികൂടിയതും അടുത്തിടെ വാര്‍ത്തയായിരുന്നു. വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നവരുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്തിന് പ്രേരിപ്പിക്കുന്ന ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നാട്ടിലെത്തി സ്വര്‍ണം കൈമാറുന്ന വേളയില്‍ തന്നെ നല്ലൊരു തുക കാരിയര്‍മാര്‍ക്ക് ലഭിക്കുന്നതിനാല്‍ കൂടുതല്‍ പേര്‍ ഇതില്‍ ആകൃഷ്ടരാകുകയാണ്.












Click it and Unblock the Notifications