മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിലമ്പൂരില്‍ കോണ്‍ഗ്രസിന് അടിപതറിയത് ആ സംഭവത്തോടെ... ഒപ്പം പിവി അന്‍വറിന്റെ പൂഴിക്കടകനും

Google Oneindia Malayalam News

മലപ്പുറം: കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു നിലമ്പൂര്‍. വര്‍ഷങ്ങളോളം ഭരിച്ച നാട്. ഗ്രാമ പഞ്ചായയത്തായിരുന്ന വേളയിലും ശേഷം മുന്‍സിപ്പാലിറ്റി ആയപ്പോഴും കോണ്‍ഗ്രസിന്റെ അപ്രമാദിത്വം നിലനിന്നു. ആര്യാടന്‍ മുഹമ്മദിന്റെ സാന്നിധ്യവും ഏറെകുറെ ഈ മേല്‍ക്കോയ്മയ്ക്ക് കാരണമായിരുന്നു. എന്നാല്‍ ഇത്തവണ എല്ലാം തകിടം മറിഞ്ഞു. കോണ്‍ഗ്രസ് അമ്പേ പരാജയപ്പെട്ടതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോഴുള്ള കാഴ്ച. ഇങ്ങനെ ഒരു തിരിച്ചടി ഒരിക്കലും കോണ്‍ഗ്രസ് പ്രതീക്ഷിച്ചതല്ല. രണ്ടു കാരണങ്ങളാണ് കോണ്‍ഗ്രസ് വീഴാന്‍ കാരണം. വിശദാംശങ്ങള്‍ ഇങ്ങനെ...

ആദ്യം ചെയ്തത്

ആദ്യം ചെയ്തത്

കോണ്‍ഗ്രസിന്റെ തട്ടകത്തില്‍ കോണ്‍ഗ്രസ് ബന്ധമുള്ളവരെ തന്നെ ഇറക്കുകയാണ് ഇടതുമുന്നണി ചെയ്തത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിവി അന്‍വര്‍ എംഎല്‍എ ഏറ്റെടുക്കുകയും ചെയ്തു. രാവും പകലും എംഎല്‍എ പ്രചാരണത്തിനെത്തി. ഇതോടെ കാറ്റ് മാറി വീശുമെന്ന സൂചന വന്നു.

കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിച്ചു

കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിച്ചു

കോണ്‍ഗ്രസ് പശ്ചാത്തലമുള്ള 13 പേരെയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥികളാക്കിയത്. ഇതോടെ കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിച്ചു. എന്നാല്‍ ഇടതു വോട്ടുകള്‍ ചിതറിപ്പോകാതെ കൃത്യമായി വീഴ്ത്താനും സാധിച്ചു. ഈ രണ്ട് ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് കൂനിന്‍മേല്‍ കുരു പോലെ മറ്റൊരു സംഭവമുണ്ടായത്.

യുഡിഎഫ് വിരുദ്ധ വികാരം

യുഡിഎഫ് വിരുദ്ധ വികാരം

രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ വിതരണത്തിന് നല്‍കിയ ഭക്ഷ്യ വസ്തുക്കള്‍ പുഴുവരിച്ച സംഭവം യുഡിഎഫിനെതിരായ വികാരം സൃഷ്ടിച്ചു. ഇത് ആയുധമാക്കാന്‍ ഇടതുമുന്നണി തീരുമാനിക്കുകയും ചെയ്തു. ജനങ്ങള്‍ വിവാദം ഏറ്റെടുത്തതോടെ ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമായി മാറി.

വികസന മുന്നണി തന്ത്രം

വികസന മുന്നണി തന്ത്രം

മുന്‍സിപ്പാലിറ്റിയിലെ 33 ഡിവിഷനുകളില്‍ 22 ഉം എല്‍ഡിഎഫ് പിടിച്ചു. കോണ്‍ഗ്രസ് 9ല്‍ ഒതുങ്ങി. മുസ്ലിം ലീഗിന് ഒരു സീറ്റ് പോലും ലഭിച്ചില്ല. ബിജെപി ഒരു വാര്‍ഡ് പിടിച്ച് അക്കൗണ്ട് തുറക്കുകയും ചെയ്തു. 2015ല്‍ 25 സീറ്റുണ്ടായിരുന്ന യുഡിഎഫിന്റെ ഗ്രാഫ് കുത്തനെ ഇടിയുകയായിരുന്നു. എല്‍ഡിഎഫിന്റെ വികസന മുന്നണി തന്ത്രം വിജയം കാണുകയായിരുന്നു.

പ്രമുഖര്‍ എത്തിയിട്ടും ഫലമുണ്ടായില്ല

പ്രമുഖര്‍ എത്തിയിട്ടും ഫലമുണ്ടായില്ല

ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, പികെ കുഞ്ഞാലിക്കുട്ടി എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ യുഡിഎഫിന് വേണ്ടി പ്രചാരണത്തിന് എത്തിയിരുന്നു. എന്നിട്ടും കോണ്‍ഗ്രസിനോ യുഡിഎഫിനോ നേട്ടമുണ്ടായില്ല. ആര്യാടന്‍മാരുടെ തട്ടകം ഇനി ഇടതുപക്ഷത്തിന് സ്വന്തം എന്നാണ് പിവി അന്‍വര്‍ എംഎല്‍എ പ്രതികരിച്ചത്.

Recommended Video

cmsvideo
സിരകളിൽ പച്ചരക്തം ഒഴുകുന്നൊരു നാട്...ചുവപ്പിനെ പറപ്പിച്ച നാട് | Oneindia Malayalam
അല്‍പ്പം ചരിത്രം

അല്‍പ്പം ചരിത്രം

മുന്‍സിപ്പാലിറ്റിയായി മാറിയ ശേഷം കോണ്‍ഗ്രസാണ് നിലമ്പൂര്‍ ഭരിച്ചത്. അതിന് മുമ്പ് ഗ്രാമപഞ്ചായത്തായിരുന്ന വേളയിലും ഏറെകുറെ അങ്ങനെ തന്നെ. 2005ല്‍ ആര്യാടന്‍ ഷൗക്കത്തായിരുന്നു നിലമ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. 2010ലാണ് നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയായത്. നഗരസഭയുടെ ആദ്യ ചെയര്‍മാനായി ആര്യാടന്‍ ഷൗക്കത്ത് തന്നെ എത്തി. 2015ല്‍ കോണ്‍ഗ്രസിലെ പത്മിനി ഗോപിനാഥ് ചെയര്‍പേഴ്‌സണായി.

ജോസ് കെ മാണിയുടെ മോഹങ്ങള്‍ക്ക് ആപ്പ് വച്ച് സിപിഐ; ഒരു അല്‍ഭുതവും സംഭവിക്കില്ല, വന്‍ പ്രഖ്യാപനം നാളെജോസ് കെ മാണിയുടെ മോഹങ്ങള്‍ക്ക് ആപ്പ് വച്ച് സിപിഐ; ഒരു അല്‍ഭുതവും സംഭവിക്കില്ല, വന്‍ പ്രഖ്യാപനം നാളെ

രാഷ്ട്രീയ ചാണക്യന്‍ കുഞ്ഞാലിക്കുട്ടി തന്നെ!! ചെങ്കൊടിയേറ്റത്തിലും പതറാതെ ലീഗ്, മലബാറില്‍ വന്‍ വിജയംരാഷ്ട്രീയ ചാണക്യന്‍ കുഞ്ഞാലിക്കുട്ടി തന്നെ!! ചെങ്കൊടിയേറ്റത്തിലും പതറാതെ ലീഗ്, മലബാറില്‍ വന്‍ വിജയം

Malappuram
English summary
How PV Anwar MLA creates Local Body Election tactics against Congress in Nilambur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X