മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുഴല്‍പണം സൂക്ഷിക്കാന്‍ കാറിന്റെ ഡോറുകളില്‍ പ്രത്യേക അറകള്‍, നിലമ്പൂരില്‍ പിടികൂടിയത് 1.34 കോടി രൂപ

Google Oneindia Malayalam News

മലപ്പുറം: കാറിന്റെ ഡോറുകളില്‍ പ്രത്യേക അറകളുണ്ടാക്കി കടത്താന്‍ ശ്രമിച്ച ഒരു കോടി 34 ലക്ഷം രൂപയുമായി രണ്ടുപേര്‍ നിലമ്പൂരില്‍ പിടിയിലായി. 500രൂപകളുടെ കുഴല്‍പണവുമായി രണ്ട് പേരെ നിലമ്പൂര്‍ സി ഐ കെ എം ബിജുവും സംഘവും അറസ്റ്റ് ചെയ്തത്. മഞ്ചേരി വള്ളുവമ്പ്രം സ്വദേശികളായ പാലേക്കോട് വീട്ടില്‍ അന്‍വര്‍ ഷഹദ് (23), ഉള്ളാട്ട് പറമ്പില്‍ റിയാസ് ബാബു(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാറിന്റെ ഡോറുകളില്‍ ഉണ്ടാക്കിയ രഹസ്യ അറകളിലായിരുന്നു പണം ഒളിപ്പിച്ചിരുന്നത്. ഡ്രൈവറുടെ സീറ്റിനോട് ചേര്‍ന്നുള്ള ഡോര്‍ കൂടാതെ മറ്റു മൂന്ന് ഡോറുകളിലും രഹസ്യ അറകളുണ്ടായിരുന്നു. 500 ന്റെ നോട്ടുകളാണ് പിടിച്ചെടുത്തത്.

<strong>മുത്തലാഖ് ഓര്‍ഡിനന്‍സ് പിന്‍വലിക്കണം: ശരീഅത്ത് നിയമത്തില്‍ തൊട്ടുകളിയില്ലെന്ന് സമസ്ത</strong>മുത്തലാഖ് ഓര്‍ഡിനന്‍സ് പിന്‍വലിക്കണം: ശരീഅത്ത് നിയമത്തില്‍ തൊട്ടുകളിയില്ലെന്ന് സമസ്ത

മഞ്ചേരി, മലപ്പുറം എന്നിവിടങ്ങളില്‍ ഏജന്റുമാര്‍ക്ക് വിതരണം ചെയ്യാന്‍ ബംഗളൂരില്‍ നിന്നും കൊണ്ടുവരികയായിരുന്ന പണമാണ് പിടികൂടിത്. മലപ്പുറം ജില്ല പൊലീസ് മേധാവി പ്രതീഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സി ഐ കെ എം ബിജുവും സംഘവും നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. എടവണ്ണ സ്വദേശിയുടെതാണ് പിടിച്ചെടുത്ത കാര്‍. ഇത് വാടകകെടുത്തതാണെന്നാണ് പ്രതികളുടെ മൊഴി. കേസ് ആദായ നികുതി വകുപ്പിന് കൈമാറും.

cashmalappuram-

പിടിച്ചെടുത്ത തുകയുടെ 60 മുതല്‍ 300 ശതമാനം വരെ പിഴ ചുമത്തപ്പെടുന്ന കേസാണിത്. അന്വേഷണ സംഘത്തില്‍ നിലമ്പൂര്‍ എസ് ഐ ജയപ്രകാശ്, വനിത എസ് ഐ റസിയ ബംഗാളത്ത്, എഎസ്‌ഐ മോഹന്‍ദാസ്, സി പി ഒ മാരായ പ്രദീപ്, മാത്യൂസ്, സുരേഷ് ബാബു, സര്‍ജാസ്, ജയരാജ്, നൗഷാദ്, ഗിരീഷ്, റഹിയാനത്ത്, ഫില്‍സര്‍ എന്നിവരുമുണ്ടായിരുന്നു.

Malappuram
English summary
huge black money hunting in nilambur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X