മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്രിസ്തുമസിനെ വരവേൽക്കാൻ എടപ്പറ്റയിൽ കൂറ്റൻ നക്ഷത്രം: ഒരുക്കിയത് മലപ്പുറം ഏറ്റവും വലിയ നക്ഷത്രം

Google Oneindia Malayalam News

മലപ്പുറം: ക്രിസ്തുമസിനെ വരവേൽക്കാൻ ജില്ലയിലെ തന്നെ വലിയ നക്ഷത്രം തയ്യാറാക്കി ക്രിസ്ത്യൻ പള്ളി. ഇടപ്പറ്റ പുളിയക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിൽ തയ്യാറാക്കിയിട്ടുള്ള ക്രിസ്തുമസ് നക്ഷത്രമാണ് ശ്രദ്ധേയമാകുന്നത്. കൊവിഡ് അകന്നിട്ടില്ലെങ്കിലും എല്ലാവരും ക്രിസ്തുമസിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. നക്ഷത്രങ്ങളൊരുക്കിയും പുൽക്കൂടുകൾ തയ്യാറാക്കിയും യേശുനാഥന്റെ ജനനത്തെ വരവേൽക്കാൻ വിശ്വാസികൾ ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇടപ്പറ്റ പുളിയക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിൽ കൂറ്റൻ നക്ഷത്രം നിർമിച്ച് അലങ്കരിച്ചിട്ടുള്ളത്.

-christmas-60

 കൊവിഡ് ഭീതിയിൽ രാജ്യാന്തര യാത്രാവിലക്ക്: സൌദിയിൽ കുടുങ്ങിയത് 300 ഉംറ തീർത്ഥാടകർ, കൊവിഡ് ഭീതിയിൽ രാജ്യാന്തര യാത്രാവിലക്ക്: സൌദിയിൽ കുടുങ്ങിയത് 300 ഉംറ തീർത്ഥാടകർ,

Recommended Video

cmsvideo
മലപ്പുറം; ക്രിസ്തുമസിനെ വരവേൽക്കാൻ എടപ്പറ്റയിൽ കൂറ്റൻ നക്ഷത്ര വിളക്ക്

ചർച്ചിലെ യുവജനപ്രസ്ഥാന കൂട്ടായ്മയാണ് മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ക്രിസ്തുമസ് നക്ഷത്രം തയ്യാറാക്കിയതിന് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്. ഒരാഴ്ച സമയമെടുത്താണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. ഇതോടൊപ്പം ആകർഷകമായ പുൽക്കൂടുകളും നിർമിച്ചിട്ടുണ്ട്. സ്വരാജ് പോൾ, സനോജ്, എൽദോ അലക്സാണ്ടർ, ആമോസ് ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് നക്ഷത്രം ഒരുക്കിയിട്ടുള്ളത്. ഇത്തരമൊരു വ്യത്യസ്തത പള്ളിയിലൊരുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഇവർ പറയുന്നു. ഏവർക്കും ശാന്തിയുടേയും സമാധാനത്തിന്റെയും ക്രിസ്തുമസ് ആശംസകൾ നേരുന്നതായും ഇവർ അറിയിച്ചു.

Malappuram
English summary
Huge star made by youth teams in Edappatta Puliyakkod St. George Orthodox church
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X