ഭര്‍തൃവീട്ടില്‍ മരിച്ച വീട്ടമ്മയുടേത് കൊലപാതകം; ഭര്‍ത്താവ് പിടിയില്‍, സംശയം, തര്‍ക്കം...
മഞ്ചേരി: മുറ്റത്ത് വീണ് മരിച്ചു എന്നാണ് ആദ്യം പറഞ്ഞത്. യുവതിയുടെ വീട്ടുകാര്‍ക്ക് സംശയം തോന്നുകയും പരാതപ്പെടുകയും ചെയ്തതോടെ പോലീസ് അന്വേഷണം തുടങ്ങി. ആ സംശയത്തിന് ബലമേകുന്ന തെളിവുകള്‍ ലഭിച്ചതോടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. നരഹത്യ കേസെടുക്കുകയും ചെയ്തു.

കൂമംകുളം ക്ഷേത്രത്തിന് സമീപമുള്ള പ്രസാദിന്റെ ഭാര്യ വിനിഷ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് മരിച്ചത്. മഞ്ചേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തു. ബന്ധുക്കള്‍ ഏറ്റുവാങ്ങി കുടുംബ ശ്മശാനത്തില്‍ സംസ്‌കരിക്കുകയും ചെയ്തു. മകളുടെ മരണത്തില്‍ അസ്വാഭാവികതയുണ്ട് എന്ന് കാണിച്ച് പിതാവ് ഉണ്ണികൃഷ്ണന്‍ പരാതി നല്‍കി. തുടര്‍ന്ന് മലപ്പുറത്ത് നിന്ന് ഫോറന്‍സിക് സംഘമെത്തി വിശദമായ പരിശോധന നടത്തിയപ്പോഴാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്.
ഭാര്യയ്ക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന ഭര്‍ത്താവിന്റെ സംശയമാണ് സംഭവത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന് ലഭിച്ച സൂചനകള്‍. ഭാര്യയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. നല്‍കാത്തതിനെ തുടര്‍ന്ന് തര്‍ക്കമായി. പിടിവലിക്കിടെ ചുമരില്‍ ഇടിച്ച് രക്തം വന്നു. മഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി മരിച്ചു. 11 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മൂന്ന് മക്കളുണ്ട്. സിഐ സി അലവിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Recommended Video













Click it and Unblock the Notifications