മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചിയിലേക്കു പോകുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ നിന്നു വീര്യം കൂടിയ ഹൈഡ്രോ ക്ലോറിക്ക് ആസിഡ് ചോര്‍ന്നു; സംഭവം മലപ്പുറം- കൂരിയാട് ദേശീയപാത വെച്ച്, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ടാങ്കറില്‍ നിന്നു ആസിഡ് മാറ്റിയില്ല, പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

  • By Desk
Google Oneindia Malayalam News

മലപ്പുറം: കര്‍ണാടകയില്‍ നിന്നും കൊച്ചിയിലേക്കു പോകുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ നിന്നു വീര്യം കൂടിയ ഹൈഡ്രോ ക്ലോറിക്ക് ആസിഡ് ചോര്‍ന്നു.ദേശീയപാതയില്‍ മലപ്പുറം കക്കാടിനടുത്ത് കൂരിയാടാണ് സംഭവം. തിങ്കളാഴ്ച രാത്രിയിലാണ് ചോര്‍ച്ച കണ്ടെത്തിയതെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ വൈകിയതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചു. കൊച്ചിയിലേക്കു പോകുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്നാണ് ഹൈഡ്രോ ക്ലോറിക് ആസിഡ് ചോര്‍ച്ചയുണ്ടായത്.

<br></a><a class=പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം രാഹുല്‍ തീരുമാനിച്ചതിങ്ങനെ.... ശക്തി ആപ്പ് കുതിക്കുന്നു!!" title="
പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം രാഹുല്‍ തീരുമാനിച്ചതിങ്ങനെ.... ശക്തി ആപ്പ് കുതിക്കുന്നു!!" />
പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം രാഹുല്‍ തീരുമാനിച്ചതിങ്ങനെ.... ശക്തി ആപ്പ് കുതിക്കുന്നു!!

അര്‍ധരാത്രിയില്‍ യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നു ഫയര്‍ഫോഴ്‌സും പോലീസും ലോറി കൂരിയാട് വയലിലേക്കു സുരക്ഷിതമായി മാറ്റി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ടാങ്കറില്‍ നിന്നു ആസിഡ് മാറ്റാത്തതും രൂക്ഷമായ ദുര്‍ഗന്ധവും കാരണം നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. ഗോവ അതിര്‍ത്തിയായ കാര്‍വാറില്‍ നിന്നു കൊച്ചിയിലെ കമ്പിനിയിലേക്കു വീര്യം കൂടിയ ഹൈഡ്രോ ക്ലോറിക് ആസിഡുമായി രാത്രിയില്‍ പോകുകായായിരുന്ന ടാങ്കര്‍ ലോറിയിലാണ് ചോര്‍ച്ചയുണ്ടായത്.

Lorry

ടാങ്കറിന്റെ അടി ഭാഗത്ത് ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ആസിഡ് പുറത്തേക്കൊഴുകുകയായിരുന്നു. തിങ്കളാഴ്ച രാത്രി ദേശീയപാതയില്‍ കൊളപ്പുറത്താണ് സംഭവം. ലോറി കൊളപ്പുറം പെട്രോള്‍ പമ്പിന് സമീപത്തു നിര്‍ത്തിയെങ്കിലും അപകടസാധ്യത തിരിച്ചറിഞ്ഞു കൂരിയാട് വയലിലേക്കു മാറ്റുകയായിരുന്നു. അപകടമുണ്ടാകാതിരിക്കാന്‍ മലപ്പുറത്തു നിന്നെത്തിയ ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പമ്പ് ചെയ്തത്.

വയലില്‍ നിര്‍ത്തിയിട്ടതിനാല്‍ രൂക്ഷമായ ദുര്‍ഗന്ധവും പ്രദേശത്തുകാര്‍ക്ക് അസ്വസ്ഥതയും ഉണ്ടായിരുന്നു. മാത്രമല്ല, നിരവധി പ്രദേശങ്ങളിലേക്കു വെള്ളം എത്തിക്കുന്നതിനുള്ള കുടിവെള്ള സ്രോതസും സമീപത്തുണ്ടായതിനാല്‍ ആസിഡ് ഇതിനെയും ബാധിക്കുമെന്ന ആശങ്കയുണ്ടായി. ആസിഡ് പ്രദേശത്ത് ഒഴുക്കി വിടാനുള്ള ശ്രമം നടത്തിയതായും നാട്ടുകാര്‍ ആരോപിച്ചു.

ഒടുവില്‍ ആസിഡ് മാറ്റാന്‍ കൊച്ചിയില്‍ നിന്നു ടാങ്കര്‍ പുറപ്പെട്ടിട്ടുണ്ടെന്നാണ് ലോറിയിലുണ്ടായിരുന്നവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഉച്ചയായിട്ടും കാണാത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കള്ളം പറഞ്ഞതാണെന്നു മനസിലായി. പിന്നീട് 15 വാട്ടര്‍ ടാങ്കുകള്‍ എത്തിച്ചു അതിലേക്ക് ആസിഡ് മാറ്റുകയായിരുന്നു. 29000 ലിറ്റര്‍ ആസിഡ് ആണ് ലോറിയില്‍ ഉണ്ടായിരുന്നത്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി.പി.ജയരാജന്‍, തിരൂരങ്ങാടി തഹസില്‍ദാര്‍ ഐ.എ.സുരേഷ്, എല്‍ആര്‍ തഹസില്‍ദാര്‍ ജാഫറലി, വേങ്ങര എസ്‌ഐ അബൂബക്കര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

Malappuram
English summary
Hydrochloric acid leaked out of container lorry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X