മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആ തലക്കെട്ട് കണ്ടപ്പോള്‍ ഞെട്ടി; ഒന്നു കൂടി വായിച്ചു... സിപിഎമ്മിനെ കുറിച്ച് കുഞ്ഞാലിക്കുട്ടി പറയുന്നു

Google Oneindia Malayalam News

മലപ്പുറം: സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ബിജെപിയുടെ അതേ സ്വരമാണ് കേരളത്തില്‍ സിപിഎമ്മിന്റെ നേതാക്കള്‍ക്ക് എന്ന് അദ്ദേഹം പറഞ്ഞു. വോട്ട് കിട്ടാന്‍ ഭൂരിപക്ഷ ഏകീകരണമാണ് സിപിഎം ലക്ഷ്യമിടുന്നത്. ബിജെപിയും ഇതുതന്നെയാണ് ചെയ്യുന്നത്. ബിജെപി നേതാക്കളുടെ സമാനമായ രീതി തന്നെ സിപിഎം നേതാക്കളും സ്വീകരിക്കുന്നു. എ വിജയരാഘവന് മാത്രമല്ല, ന്യൂനപക്ഷങ്ങളോടുള്ള സിപിഎമ്മിന്റെ നയം തന്നെ മാറിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

08

ന്യൂനപക്ഷ വര്‍ഗീയതാണ് പ്രശ്‌നമെന്ന എല്‍ഡിഎഫ് കണ്‍വീനറുടെ പ്രസ്താവന കണ്ട് ഞാന്‍ ഞെട്ടിയെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു. വാര്‍ത്തയുടെ ഹെഡ്ഡിങ് കണ്ട് അതിശയിച്ചു. ആര് പറഞ്ഞതാണ് എന്ന സംശയം തീര്‍ക്കാന്‍ ഒന്നുകൂടി വായിച്ചു. ആദ്യം വിശ്വാസം തോന്നിയില്ല. ബിജെപിയുടെ അതേ ഭാഷയും സ്വരവും സമീപനവുമാണ് സിപിഎം നേതാക്കള്‍ പിന്തുടരുന്നത്. വോട്ടിന് വേണ്ടി ഇത്തരത്തില്‍ പെരുമാറുന്നത് മോശമാണ്. വിവിധങ്ങളായ ന്യൂനപക്ഷ സമൂഹങ്ങളുള്ള നാടാണ് നമ്മുടേത്. അതില്‍ വര്‍ഗീയത ആരോപിച്ച് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുന്ന രീതി സിപിഎം സ്വീകരിച്ചിരിക്കുന്നു. ബിജെപി ദേശീയ തലത്തില്‍ ചെയ്യുന്നത് കേരളത്തില്‍ സിപിഎം ചെയ്യുന്നുവെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

യുഡിഎഫ് ഒറ്റക്കെട്ടാണ്. കൂടുതല്‍ പേര്‍ യുഡിഎഫിലേക്ക് വരുന്നു. സീറ്റ് വിഭജനം ഇത്തവണ വലിയ വിഷയമാകില്ല. എല്ലാവരും ഒരേ മനസോടെയാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. മുന്നണിയുടെ സീറ്റ് വിഭജനം ഈ മാസം 25നകം പൂര്‍ത്തിയാക്കും. ശേഷം മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുസ്ലിം ലീഗിലെ പ്രമുഖ നേതാക്കളെല്ലാം ഇത്തവണ മല്‍സര രംഗത്തുണ്ടാകുമെന്നാണ് വിവരം. യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും. വനിതാ സ്ഥാനാര്‍ഥിയുണ്ടാകുമെന്നും കേള്‍ക്കുന്നു.

മനം മയക്കും പ്രയാഗ; പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
പിണറായിക്കെതിരെ ബിജെപിയുടെ ആയുധം ശ്രീധരന്‍ | Oneindia Malayalam

Malappuram
English summary
I am Surprised that statement; PK Kunhalikutty says CPM totally changed the policy towards Minorities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X