മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുഡിഎഫ് ഭരണത്തിലെത്തിയാല്‍ ശബരിമലയ്ക്കായി വിശ്വാസം സംരക്ഷണ നിയമം കൊണ്ടുവരും; എംഎം ഹസന്‍

Google Oneindia Malayalam News

പത്തനംതിട്ട: യു ഡി എഫ് അധികാരത്തിലെത്തിയാല്‍ വിശ്വാസ സംരക്ഷ നിയമം കൊണ്ടുവരുമെന്ന് മുന്നണി കണ്‍വീനര്‍ എംഎ ഹസന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല് വിസ്വാസികളുടെ വികാരം മാനിക്കും. ഇതിനായി നിയമം കൊണ്ടുവരും. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ച് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സിപിഎമ്മിന് മതമൈത്രിയെക്കുറിച്ച് പറയാന്‍ എന്ത് അവകാശമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മലപ്പുറത്ത് സംസാരിക്കുകയായിരുന്നു എംഎം ഹസ്സന്‍.

വികസന മുന്നേറ്റം പറഞ്ഞ് വോട്ട് തേടാന്‍ ഇടതുപക്ഷത്തിന് ധാര്‍മ്മിക അവകാശമില്ല. അഴിമതി മുന്നേറ്റമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഏത് വിഷയത്തിലും അഴിമതി നടത്തുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ് സംസ്ഥാനത്ത് ഉള്ളത്. ഇതെല്ലാം യുഡിഎഫ് പൊതുജന മധ്യത്തില്‍ യുഡിഎഫ് തുറന്നു കാട്ടും. വികസനത്തിന്‍റെ മറവില്‍ നടത്തിയ അഴിമതികള്‍ ചൂണ്ടിക്കാട്ടിയാവും യുഡിഎഫ് പൊതുജനമധ്യത്തില്‍ വോട്ട് തേടുകയെന്നും അദ്ദേഹം പറഞ്ഞു.

mm-hassa

Recommended Video

cmsvideo
കേരളം; ശബരിമല വരുമാനത്തില്‍ വന്‍ ഇടിവ്;പുതിയ വരുമാന മാർഗങ്ങൾ തേടി ദേവസ്വംബോർഡ്

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ജയിലില്‍ പോലും ജീവന് ഭീഷണിയായി ഉയരുകയാണ്. ഈ സാഹചര്യത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവക്കാന്‍ തയ്യാറാവണം. സ്വര്‍ണ്ണക്കടത്ത് കേസിലെ ഉന്നതന്‍റെ പേരുകള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരുന്നതിലൂടെ വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാവുമന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെത്തിയ തീർത്ഥാടകരുടെ എണ്ണം 31000 കടന്നു: മൂന്ന് കോടിയിലെത്തി വരുമാനം!!ശബരിമലയിലെത്തിയ തീർത്ഥാടകരുടെ എണ്ണം 31000 കടന്നു: മൂന്ന് കോടിയിലെത്തി വരുമാനം!!

Malappuram
English summary
If the UDF comes to power, a faith protection law will be brought for Sabarimala; MM Hassan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X