മന്ത്രി ജലീലിന് വഴി നീളെ ചീമുട്ടയേറും, കരിങ്കൊടിയും, ലീഗ് അണികളെ നിലക്ക് നിര്‍ത്തണമെന്ന് സിപിഎം
Recommended Video

മലപ്പുറം: മന്ത്രി ജലീലിനെതിരെ നടക്കുന്ന വ്യാപക പ്രതിഷേധങ്ങള്‍ക്കെതിരെ സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി രംഗത്ത്. മലപ്പുറത്ത് മന്ത്രി ജലീലിന് വഴി നീളെ ചീമുട്ടയേറും, കരിങ്കൊടിയും ശക്തമായതോടെയാണ് ജില്ലാ നേതൃത്വത്തിന്റെ ഇടപെടല്‍. മുസ്ലിംലീഗ് അണികളെ നിലക്ക് നിര്‍ത്തണമെന്ന് സി.പി.എം മലപ്പുറം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.
നികേഷ്, എംഎൽഎയാകാൻ മറുകണ്ടം ചാടുമ്പോൾ കുറ്റബോധമില്ലേ? നികേഷിനെ ഭിത്തിയിലൊട്ടിച്ച് മുനീർ
ബന്ധുനിയമന വിവാദത്തിലെ പ്രതിഷേധത്തില്‍ വിവാഹമടക്കം സ്വകാര്യ പരിപാടിയില്‍ മന്ത്രിയെ തടയാനുള്ള നീക്കം അനുവദിക്കാനാവില്ലല്ലെന്നും സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി നേതൃത്വം പത്രക്കുറിപ്പിലൂടെ അറിയിച്ചു. അണികളെ കയറൂരിവിട്ട് കലാപത്തിനും അതിക്രമത്തിനുമാണ് ലീഗ് ശ്രമം. പ്രതിഷേധം അതിരുവിട്ടാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് ലീഗ് നേതൃത്വം ഓര്‍ക്കുന്നത് നല്ലതാണ്.

ജനാധിപത്യ പ്രതിഷേധമല്ലെന്ന്
ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമല്ല മുസ്ലിംയൂത്ത്‌ലീഗുകാര്‍ നടത്തുന്നത്. ഞായറാഴ്ച കല്ല്യാണത്തിന് പോകുമ്പോഴായിരുന്നു കുഴപ്പത്തിനുള്ള നീക്കം. സ്വകാര്യസന്ദര്‍ശനങ്ങള്‍ക്ക് പോകവെ മന്ത്രിയെയൊ ജനപ്രതിനിധിയേയോ എന്ത് പ്രതിഷേധമുണ്ടായാലും തടയാറില്ല. യു.ഡി.എഫ് ഭരണത്തില്‍ നാണംകെട്ട കേസുകളില്‍പ്പെട്ട് ജനരോഷം നേരിടേണ്ടിവന്ന അനുഭവം മന്ത്രിമാരായിരുന്ന ലീഗ് നേതാക്കള്‍ക്കുണ്ടായി.
എന്നാല്‍ അന്നും അവരെ സ്വകാര്യ പരിപാടികളില്‍ വിലക്കിയിട്ടില്ലെന്നത് മറക്കരുത്. അതിരുവിടുന്ന അണികളെ ലീഗ് നേതാക്കള്‍ നിയന്ത്രിക്കണം. ഇല്ലെങ്കില്‍ കനത്ത വിലനല്‍കേണ്ടിവരുമെന്ന് ജില്ലാസെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി
എടപ്പാളില്‍ ഇന്ന് മന്ത്രി കെ.ടി.ജലീലിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി ചീമുട്ട എറിഞ്ഞു. സംഘര്‍ഷം ഉടലെടുത്തു തോടെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. അഞ്ചു പേരെ പരുക്കേറ്റ് ആശുപത്രിയിലാക്കി.നാല് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകന്നേരം മൂന്നരയോടെ എടപ്പാള്‍ കുറ്റിപ്പുറം റോഡില്‍ ഒരു സ്ഥാപനം യദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.നേരത്തെ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു.

പോലീസ് കസ്റ്റഡിയില്‍!!
ഇവരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.ഈ സമയം കടന്ന വന്ന മന്ത്രിയുടെ കാറിനു മുന്നിലേക്ക് പല ഭാഗത്തുനിന്നായി വന്ന പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകര്‍ എറിഞ്ഞ അഞ്ച് ചീമുട്ടകള്‍ കാറിന്റെ മുന്‍ ഗ്ലാസില്‍ വീണ പൊട്ടി. അതോടെയാണ് കനത്ത പോലീസ് സംഘം ലാത്തിവീശിയത്. കെ.പി.സി.സി മെമ്പര്‍ എ എം.രോഹിത്,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഇ.പി.രാജീവ് ഡി.സി.സി.സെക്രട്ടറി ടി.പി.മുഹമ്മദ്,കണ്ണന്‍ നമ്പ്യാര്‍ വി.കെ.എ.മജീദ് എന്നിവര്‍ക്ക് പരുക്കേറ്റു.നാലു പേരെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications