നിലമ്പൂരില്‍ കുഴികളുണ്ടാക്കി സ്വര്‍ണം കുഴിച്ചെടുക്കാന്‍ ശ്രമം; പമ്പുസെറ്റുകള്‍ അടക്കം പിടികൂടി
നിലമ്പൂര്‍: ചാലിയാര്‍ പുഴയുടെ മമ്പാട് കടവില്‍ സ്വര്‍ണം ഖനനം ചെയ്‌തെടുക്കാന്‍ ശ്രമം. ഒന്‍പത് മോട്ടോറുകളും, ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. നിലമ്പൂരില്‍ ഇത്രയും വലിയ അളവില്‍ സ്വര്‍ണം ഖനനം നടത്താന്‍ ശ്രമിക്കുന്നതും, അത് പിടികൂടുന്നതും ആദ്യമായിട്ടാണ് അതേസമയം സ്വര്‍ണ ഖനനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
വലിയ പാരിസ്ഥിതി പ്രശ്‌നങ്ങള്‍ തന്നെ ഇതിലൂടെ ഉണ്ടാവുന്നുണ്ടെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. മമ്പാട് ടൗണ്‍ കടവ് ഭാഗത്ത് വലിയ ഗര്‍ത്തങ്ങള്‍ ഉണ്ടാക്കി മോട്ടോര്‍ സ്ഥാപിച്ചായിരുന്നു ഖനനം നടത്തിയിരുന്നത്. ചാലിയാര്‍ പുഴയിലെ മണല്‍ അരിച്ചാല്‍ സ്വര്‍ണം ലഭിക്കാറുണ്ട്. ചെറിയ തോതില്‍ അതുകൊണ്ട് അതുകൊണ്ട് മണല്‍ ആളുകള്‍ കൊണ്ടുപോകാറുണ്ട്.

കുഴിയെടുത്ത് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം അടിച്ച് സ്വര്‍ണ ഖനനം നടത്തുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥലത്തെത്തി പോലീസ് നടപടിയെടുത്തത്. സ്വര്‍ണ ഖനനത്തിന് ഉപയോഗിക്കുന്ന അഞ്ച് ബിഎച്ച്പിയില്‍ കൂടുതല്‍ കരുത്തുള്ള ഒന്‍പത് മോട്ടോറുകളും കുഴിയെടുക്കാന്‍ ഉപയോഗിക്കുന്ന പിക്കാസ്, തൂമ്പ് തുടങ്ങിയ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ചാലിയാര്‍ പുഴയിലെ മണല്‍ ഉപജീവനത്തിനായി ചെറിയ തോതില്‍ ആളുകള്‍ കൊണ്ടുപോകാറുണ്ട്. എന്നാല്‍ വലിയ കുഴികള്‍ ഉണ്ടാക്കുന്നതിലൂടെ കുളിക്കാന്‍ ഇറങ്ങുന്നവര്‍ വരെ അപകടത്തില്‍പ്പെടാന്‍ സാധ്യത ഏറെയാണ്. ഈ കുഴയില്‍പ്പെട്ട് പലര്‍ക്കും അപകടം സംഭവിക്കാമെന്ന് പോലീസ് പറഞ്ഞു. അതുകൊണ്ട് കൂടിയാണ് നടപടി കര്‍ശനമാക്കുന്നത്.












Click it and Unblock the Notifications