മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മരിച്ചവരുടെ പേരുകളിലും നിക്ഷേപം, പത്ത് വർഷത്തിനിടെ 1000 കോടിയുടെ ഇടപാട്; മലപ്പുറത്തെ സഹകരണ ബാങ്കിൽ റെയ്ഡ്

ബാങ്ക് സെക്രട്ടറിയായിരുന്ന വി കെ ഹരികുമാറിന്റെ വീട്ടിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി

Google Oneindia Malayalam News

മലപ്പുറം: മലപ്പുറം എ ആർ നഗർ സർവീസ് സഹകരണ ബാങ്കിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്. ബാങ്കിൽ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടത്തിയതായാണ് സൂചന. മരിച്ചവരുടെ പേരിലടക്കം വലിയ നിക്ഷേപമാണ് കണ്ടെത്തിയിരിക്കുന്നത്. പത്ത് വർഷത്തിനിടെ 1000 കോടി രൂപയുടെ ഇടപാട് ബാങ്കിൽ നടന്നതായാണ് റിപ്പോർട്ടുകൾ. യുഡിഎഫ് ഭരിക്കുന്ന സഹകരണ ബാങ്കിലാണ് റെയ്ഡ്.

Income Tax

പത്ത് ലക്ഷം രൂപയ‌്ക്ക് മുകളിലുളള ഇടപാടുകളുടെ വിവരങ്ങൾ കൈമാറാൻ കളക്‌ടർ നേരത്തെ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കൂടി മുൻകൂട്ടി കണ്ടായിരുന്നു കളക്‌‌ടറുടെ നിർദ്ദേശം. കളക്‌ടർക്ക് നൽകിയ രേഖകളിൽ ചില ഇടപാടുകൾ ബാങ്ക് മറച്ചുവച്ചിരുന്നുവെന്ന് പരാതി ഉയരുകയായിരുന്നു.

കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ

ഇതേ തുടർന്നാണ് വിവരം സഹകരണ രജിസ്ട്രാറെ അറിയിച്ചതും ആദായ നികുതി വകുപ്പ് പരിശോധനയ്‌ക്ക് എത്തിയതും. ബാങ്ക് സെക്രട്ടറിയായിരുന്ന വി കെ ഹരികുമാറിന്റെ വീട്ടിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. വലിയ അഴിമതി ബാങ്കിൽ നടന്നെന്നാണ് വിവരം. വിശദമായ അന്വേഷണം വേണമെന്ന് ആദായ നികുതി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. നോട്ട് നിരോധന കാലത്തും വലിയ തോതിൽ അനധികൃത പണമിടപാടുകൾ നടന്നുവെന്നാണ് കണ്ടെത്തൽ.

അല്‍പ്പം ഹോട്ടാണ് സാമന്ത: പ്രിയ നടിയുടെ പുതിയ ചിത്രങ്ങള്‍

Malappuram
English summary
Income Tax department raid in RM Nagar co-operative bank malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X