കരിപ്പൂരിൽ ആശങ്കകളുടെ ക്രാഷ് ലാൻഡിങ്; പണികളേറെ പതിയെ പതിയെ...
കരിപ്പൂരിൽ ആശങ്കകളുടെ ക്രാഷ് ലാൻഡിങ്; പണികളേറെ പതിയെ പതിയെ...
മലപ്പുറം: വലിയ വിമാനങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന കരിപ്പൂരിൽ ആശങ്കകളുടെ ക്രാഷ് ലാൻഡിങ്. റൺവേയിൽ നിന്നും തെന്നി മാറിയാൽ വിമാനം ചെന്നു നിൽക്കാനുള്ള റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ (റിസ) നീളം കൂട്ടാൻ റൺവേയുടെ നീളം കുറച്ചു സ്ഥലം കണ്ടെത്തണം.
എന്നാൽ, ഈ കണ്ടെത്തൽ വിചിത്രമെന്നാണു ജനപ്രതിനിധികളും നാട്ടുകാരും യാത്രക്കാരും പറയുന്നത്. ടേബിൾ ടോപ് റൺവേ, ക്രിട്ടിക്കൽ എയർപോർട്ട് എന്നിവയൊക്കെ ചൂണ്ടിക്കാട്ടി റൺവേയുടെ നീളം 3200 മീറ്ററാക്കി കൂട്ടണമെന്ന് നിർദേശിച്ചവർ തന്നെയാണ് നീളം കുറച്ചാലും കുഴപ്പമില്ലെന്ന നിലപാടിലെത്തിയത്.
വിമാനത്താവളം 2023 - ൽ സ്വകാര്യവൽക്കരിക്കുകയെന്ന നിർദേശം എളുപ്പത്തിൽ നടപ്പാക്കുകയാണു ലക്ഷ്യമെന്ന ആരോപണം ശക്തമാണ്.

വിമാനത്താവളത്തിലെ ഭൗതിക സൗകര്യങ്ങൾ വിമാന അപകടത്തിനു കാരണമായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമായതാണ്. എന്നിട്ടും വലിയ വിമാനങ്ങൾ എന്തുകൊണ്ടു വരുന്നില്ല എന്ന ചോദ്യത്തിന് റിസ നീളമില്ലെന്ന മറുപടിയാണ് ഒടുവിലത്തേത്. അതിനു പരിഹാരമായി നിർദേശിച്ചതാണു റൺവേ കുറയ്ക്കുകയെന്നത്.‘ഇപ്പൊ ശരിയാക്കിത്തരാം' എന്ന തരത്തിലാണ് പുതിയ നിർദേശം. വലിയ വിമാന സർവീസിന് എളുപ്പമാർഗം എന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. കേട്ടാൽ ചെറുതെന്നു തോന്നുമെങ്കിലും ഈ ക്രമീകരണങ്ങൾ നടത്തി വലിയ വിമാന സർവീസ് ആരംഭിക്കാൻ വലിയ കാത്തിരിപ്പു വേണ്ടിവരും. ജോലിക്കായി റൺവേ ഭാഗികമായെങ്കിലും അടയ്ക്കണം. മാർക്കിങ്, ലൈറ്റുകൾ, വിമാനം തിരിയുന്ന സ്ഥലം തുടങ്ങി റൺവേയിലെ ക്രമീകരണങ്ങളെല്ലാം തിരുത്തണം.

റീ കാർപറ്റിങ് നടത്തണം, ഐഎൽഎസ് (ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്റ്റം) ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ മാറ്റി സ്ഥാപിക്കണം. വലിയ തുക വേണം. മാത്രമല്ല, എന്നു തീരുമെന്നും പറയാനാകില്ല. വലിയ വിമാന സർവീസുകൾ പുനരാരംഭിക്കലും ഹജ് പുറപ്പെടൽ കേന്ദ്രം പുനസ്ഥാപിക്കലും വൈകും.റൺവേക്കും റിസയ്ക്കും ഇടയിൽ 10 മീറ്റർ പ്രതലമുണ്ടാകും. മാർക്കിങ്ങിനും മറ്റുമായിട്ടാണ് ഈ സ്ഥലം. മാത്രമല്ല, ചതുപ്പുനിലമായ റിസയിൽനിന്നു പൊടിപടലങ്ങൾ റൺവേയിലേക്ക് എത്തുന്നതു തടയാനുള്ള സാധ്യതകൂടിയാണ് ഈ 10 മീറ്റർ. നേരത്തേ, 10 മീറ്റർ ഉൾപ്പെടെ 160 മീറ്റർ ‘സാങ്കൽപിക റിസ'യ്ക്കായി എടുത്തിരുന്നു. അപ്പോൾ, റൺവേ 2860ൽനിന്ന് 2700 ആയി. ഇനി 160 മീറ്റർകൂടി വേണം. അതോടെ 2540 മീറ്ററായി റൺവേ കുറയും.

അതേസമയം, 2860 മീറ്ററാണ് റൺവേ. രണ്ടറ്റത്തും 90 മീറ്റർ വീതം സേഫ്റ്റി ഏരിയയായി കണക്കാക്കുന്ന (റിസ) ചതുപ്പുനിലം. അത് 240 മീറ്റർ വീതം വേണമെന്ന നിർദേശം വന്നപ്പോൾ, നേരത്തേ, നിലവിലുള്ള റൺവേയിൽനിന്ന് 150 മീറ്റർകൂടി റിസയിലേക്കു സാങ്കൽപികമായി ചേർത്തിരുന്നു. അതോടെ, കിഴക്കുനിന്നു വിമാനമിറങ്ങുമ്പോൾ പടിഞ്ഞാറു ഭാഗത്ത് 240 മീറ്റർ സുരക്ഷാ പ്രതലമാകും. പടിഞ്ഞാറു ഭാഗത്തു വിമാനമിറങ്ങുമ്പോൾ കിഴക്കേ അറ്റത്തും 240 മീറ്ററുണ്ടാകും. 150 മീറ്റർ ഇരുഭാഗത്തേക്കുമായി ക്രമീകരിക്കുകയാണു ചെയ്തിരുന്നത്. അതനുസരിച്ച് 2700 മീറ്ററിലായിരുന്നു വലിയ വിമാനങ്ങൾ ഇറങ്ങിയിരുന്നത്. നേരത്തേയുള്ള സാങ്കൽപിക രീതി ഇനി പറ്റില്ലെന്നും ഇരുവശത്തും ചതുപ്പുനിലമായിത്തന്നെ റിസ വേണമെന്നുമാണു നിർദേശം.

ലോകത്ത് 2700 മീറ്ററിൽ താഴെ റൺവേയിൽ വലിയ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. പക്ഷേ, അതു കൂടുതൽ യാത്രക്കാരും ഇറക്കുമതിയും കയറ്റുമതിയുമുള്ള യാത്രാ വിമാനത്താവളത്തെ ബാധിക്കാൻ കാരണങ്ങൾ പലതുണ്ട്. ടേബിൾ ടോപ് റൺവേയുള്ള ക്രിട്ടിക്കൽ എയർപോർട്ടിൽ വിമാന ഭാരം നിയന്ത്രിക്കൽ പൈലറ്റിനു പ്രധാനമാണ്. വ്യോമ ഗതാഗതത്തിനു പ്രയാസമില്ലാത്തവിധത്തിലുള്ള വിമാനമേ വൈമാനികർ ഏറ്റെടുക്കൂ.

നിലവിൽ ഇടത്തരം വലിയ വിമാനങ്ങൾ 2700 മീറ്റർ റൺവേയിൽ സർവീസ് നടത്തുന്നതു ഭാരം കുറച്ചാണ്. അതിനായി യാത്രക്കാരുടെ എണ്ണം, ലഗേജ്, കാർഗോ എന്നിവ നിയന്ത്രിക്കുന്നുണ്ട്. ഇനിയും കൂടുതൽ നിയന്ത്രണമാകാം. എന്നാൽ, അതനുസരിച്ച് യാത്രാ ചെലവ് ഓരോരുത്തർക്കും കൂടും. ‘ഇ' ശ്രേണിയിൽപ്പെട്ട വലിയ വിമാനങ്ങളുടെ സാധ്യത മങ്ങും. ലാഭകരമല്ലാത്ത സർവീസിനു വിമാനക്കമ്പനികൾ തയാറാകുമോ എന്നതു മറ്റൊരു പ്രശ്നം. മാത്രമല്ല, സമീപത്തെ വിമാനത്താവളങ്ങളിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിച്ചാൽ യാത്രക്കാരുടെ മനസ്സും മാറും.

ചെരിപ്പിനനുസരിച്ച് കാലു മുറിക്കുന്നു, കുളിപ്പിച്ച് കുട്ടിയില്ലാതാക്കുന്നു എന്നൊക്കെയാണ് നടപടിയെ ജനപ്രതിനിധികൾ വിശേഷിപ്പിച്ചത്. എംപിമാരായ എം.കെ.രാഘവൻ, എം.പി.അബ്ദുസ്സമദ് സമദാനി, ഇ.ടി.മുഹമ്മദ് ബഷീർ തുടങ്ങിയവർ വിദഗ്ധരുടെ സഹായത്തോടെ കാര്യങ്ങൾ കൃത്യമായി പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിലവിലുള്ള സ്ഥലം ഉപയോഗിക്കുക. വിമാനത്താവളത്തിനകത്തെ വിദ്യാലയം, ജീവനക്കാരുടെ ക്വാർട്ടേഴ്സ്, ഇന്ധനക്കമ്പനികൾക്ക് അനുവദിച്ച സ്ഥലം തുടങ്ങിയവ പുറത്തേക്കു മാറ്റുക, അത്യാവശ്യ സ്ഥലം മാത്രം ഏറ്റെടുക്കുക തുടങ്ങിയ നിർദേശങ്ങൾ നടപ്പാക്കിയാൽ നല്ല സൗകര്യത്തോടെ വലിയ വിമാനങ്ങൾക്കു സർവീസ് നടത്താം എന്നു ചൂണ്ടിക്കാട്ടുന്നതായിരുന്നു റിപ്പോർട്ട്.
Recommended Video
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications