മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മണ്ഡലത്തില്‍ കാലുകുത്താതെ പൊന്നാനിയിലെ സ്വതന്ത്ര്യ സ്ഥാനാര്‍ഥി സമീറ നേടിയത് 16,288വോട്ടുകള്‍, അത്ഭുതംകൂറി മുന്നണികള്‍, സമീറയെ ചാക്കിട്ടുപിടിക്കാന്‍ രാഷട്രീയ പാര്‍ട്ടികള്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: പൊന്നാനി ലോകസഭാ മണ്ഡലം സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായ സമീറ മൂത്തേടത്ത് 16,288വോട്ടുനേടിയത് മണ്ഡലത്തില്‍ ഒരുതവണ പോലും പ്രചരണത്തിന് വരാതെ. ബസിന് കൊടുക്കാന്‍പോലും കയ്യില്‍ പണമില്ലാത്ത ദിവസങ്ങളാണ് കടന്നുപോയതെന്നും ഇതിനാലാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പൊന്നാനിയില്‍ എത്താന്‍ കഴിയാതിരുന്നതെന്നും മൂത്തേടം സ്വദേശിയായ സമീറ പറഞ്ഞു.

മലപ്പുറം ജില്ലക്ക് പ്ലസ് വണ്‍ സീറ്റും, ബാച്ചും വേണം... എംഎസ്എഫും, എസ്കെഎസ്എസ്എഫും പ്രക്ഷോഭത്തിനൊരുങ്ങുന്നു....

എന്നാല്‍ സോഷ്യല്‍മീഡിയയില്‍ പ്രചരണം നടത്തുകയും ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും പുതിയ ഗ്രൂപ്പുകളുണ്ടാക്കി വോട്ടഭ്യര്‍ഥിച്ചിരുന്നതായും സമീറ പറഞ്ഞു. മണ്ഡലത്തില്‍ സജീവ പ്രചരണം നടത്തിയ പി.ഡി.പി. അടക്കമുള്ളവരെയാണ് സമീറ പിന്തള്ളിയത്. ഇതിന് പുറമെ നാലാം സ്ഥാനത്തുള്ള എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയുമായി രണ്ടായിരത്തോളം വോട്ടിന്റെ വ്യത്യാസമാണ് അഞ്ചാംസ്ഥാനത്തുള്ള സമീറക്കുള്ളത്.

Sameera

പി.വി അന്‍വറിന്റെയോ ഇ.ടി മുഹമ്മദ് ബഷീറിന്റെയോ അപരന്മാര്‍ക്ക് പോലും സമീറയുടെ അത്ര വോട്ട് പിടിക്കാനായില്ല. ഇതിനാല്‍ തന്നെ ഇത്തവണ പൊന്നാനിയില്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ താരമായത് ഇ.ടി മുഹമ്മദ് ബഷീറിനൊപ്പംതന്നെ സമീറ കൂടിയാണ്.പൊന്നാനി ലോകസഭാ മണ്ഡലത്തിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും സമീറയ്ക്ക് ആയിരത്തിന് മുകളില്‍ വോട്ട് ലഭിച്ചു.തൃത്താലയില്‍ 3189 വോട്ടും തിരുരങ്ങാടിയില്‍ 1673 വോട്ടും താനൂരില്‍ 1664 വോട്ടും തിരൂരില്‍ 2255 വോട്ടും തവനൂരില്‍ 2450 വോട്ടും പൊന്നാന്നിയില്‍2815 വോട്ടുമാണ് സമീറ നേടിയത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അന്‍വറിന്റെ തെരഞ്ഞെടുപ്പ് ചിഹ് നവുമായി സാമ്യമുള്ള കട്ടിംഗ് പ്ലയര്‍ ആയതിനാല്‍ വോട്ടുമാറ്റിക്കുത്തിയതിനാലാണ് ഇത്രയധികം വോട്ടുകള്‍ സമീറക്ക് ലഭിക്കാനിടയാക്കിയതെന്ന ആരോപണങ്ങളുണ്ട്. അന്‍വറിന്റെ തെരഞ്ഞെടുപ്പ് ചിഹ്നഹ് നം കത്രികയും, സമീറയുടെ ചിഹ് നം കട്ടിങ് പ്ലയറുമായിരുന്നു. ഇതിനാലാണ് വോട്ടര്‍മാര്‍ ചിഹ് നം മാറിക്കുത്തിയതാണെന്ന ആരോപണം ഉയര്‍ന്നെങ്കിലും ഇതെല്ലാം തെറ്റാണെന്ന് സമീറ പറയുന്നു,

ഭൂരഹിതര്‍ക്ക് വേണ്ടി പോരാട്ടം നടത്തുന്ന ജന മുന്നേറ്റ മുന്നണിയുടെ പേരിലാണ് സമീറ സ്വതന്ത്ര സ്ഥാനാര്‍ഥിയായത്. ജയിക്കാന്‍ വേണ്ടി ആയിരുന്നില്ല സമീറ മത്സരിച്ചത്. സംഘടനയുടെ ആശയം കൂടുതല്‍ പേരിലേക്ക് എത്തിക്കുകയായിരുന്നുലക്ഷ്യം. ജന മുന്നേറ്റ മുന്നണി നേരത്തെ പൊന്നാനി മണ്ഡലത്തില്‍ അടക്കം ഭൂ രഹിതരുടെ സംഗമം നടത്തിയിരുന്നു. ഇവരുടെ മൊബൈല്‍ നമ്പരുകള്‍ ഉപയോഗിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഇതുവഴിയായിരുന്നു പ്രചാരണം.എല്ലാ രാഷ്ര്ടീയ പാര്‍ട്ടികളുടെ ഭാഗത്തു നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് സമീറ പറഞ്ഞു.

ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെങ്കിലും ഇനിയങ്ങോട്ടും മത്സരിക്കാന്‍ തന്നെയാണ് തീരുമാനം. സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കാന്‍ നടപടി സ്വീകരിക്കാന്‍ ഇടപെടുകയാണ് തന്റ ലക്ഷ്യമെന്നും സമീറ പറഞ്ഞു. ഇതിനുള്ള പോരാട്ടം ഇനിയും തുടരും,

തന്നെപ്പോലെ വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്കെ ഭൂരഹിതരുടെ വേദന അറിയുകയുള്ളു. ഭൂരഹിതര്‍ക്ക് ജാതി-മത - രാഷ്ര്ടീയ വ്യത്യാസങ്ങള്‍ ഉണ്ടാകില്ല. ജനമുന്നേറ്റ മുന്നണിക്കുവേണ്ടി വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ മത്സരിച്ചെങ്കിലും ആര്‍ക്കും സമീറക്കു ലഭിച്ച സ്വീകാര്യതയോ വോട്ടോ ലഭിച്ചിട്ടില്ല, വയനാട് മത്സരിച്ച ജനമുന്നേറ്റ മുന്നണി സംസ്ഥാന പ്രസിഡന്റ് നറുകര ഗോപിക്ക് അഞ്ഞൂറില്‍ താഴെ വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

മലപ്പുറത്ത് ജനമുന്നേറ്റ മുന്നണിയുടെ സുലൈഖയുടെ നോമിനേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. കോഴിക്കോട് ഗീതയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നുസ്‌റത്ത് ജഹാന്റെ ആവശ്യപ്രകാരം ഗീതയെ പിന്‍വലിച്ച് അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ജനമുന്നേറ്റ മുന്നണിയുടെ നിലപാടുകള്‍ക്കൊപ്പമുണ്ടാകുമെന്ന് നുസ്‌റത്ത് ജഹാന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ നിലപാട് സ്വീകരിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കുട ചിഹ് നം ആയിരുന്നു സമീറ ആദ്യം ആവശ്യപ്പെട്ടിരുന്നത്, എന്നാല്‍ ഇത് മറ്റൊരാള്‍ക്കു നല്‍കി. പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ലിസ്റ്റില്‍നിന്നാണ് കട്ടിങ് പ്ലയര്‍ തെരഞ്ഞെടുത്തത്. ഇത്രയധികംവോട്ടുകള്‍ ലഭിച്ചതറിഞ്ഞ പല രാഷ്ട്രീയ നേതാക്കളും ഫോണിലൂടെ അഭിനന്ദിച്ചതായും സമീറ പഞ്ഞു. പി.സി.ജോര്‍ജിന്റെ ജനമുന്നേറ്റ മുന്നണി നേതാക്കളും ബന്ധപ്പെട്ടുവെന്നും പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുവെന്നും സമീറ പറഞ്ഞു.

ഭാവിയില്‍ വേറെ രാഷ്ട്രീയ പാര്‍ട്ടിയിലേക്കുപോയിക്കൊള്ളണമെന്നില്ല, എന്നാല്‍ നിലവില്‍ ഭൂരഹിരതര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്നും സമീറ പറഞ്ഞു. ഭര്‍ത്താവ് അഞ്ചു വര്‍ഷം മുമ്പ് മരണപ്പെട്ട സമീറക്ക് പ്ലസ്‌വണിന് പഠിക്കുന്ന ഒരു മോനും, ഒമ്പതാംക്ലാസില്‍ പഠിക്കുന്ന മോളുമാണുള്ളത്. സാധാരണക്കാരാണ് തനിക്കുവോട്ട് ചെയ്തത്. അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പിന്തുണ അറിയിച്ചിരുന്നു.

തനിക്കുവോട്ടുചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നതായും സമീറ പറഞ്ഞു. ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനാണ് ജനമുന്നേറ്റ മുന്നണി പ്രവര്‍ത്തിക്കുന്നത്, 5.20ലക്ഷം ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ കൈവശമുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്, ഇത് ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കാന്‍ നടപടി സ്വീകരിക്കണം, ഭൂരിഹിതരായ വോട്ടര്‍മാര്‍ക്കൊപ്പം ഈ നിലപാടിനെ പിന്തുണക്കുന്നവരുടേയും വോട്ടുകള്‍ ലഭിച്ചു. ഭൂരഹിതര്‍ക്ക് ജാതി, മത, രാഷ്ട്രീയ, കക്ഷി വ്യത്യാസമില്ലെന്നും സമീറ പറഞ്ഞു.

Malappuram
English summary
Independent candidate Sameet got 16,288 votes in Ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X