കരിപ്പൂരിൽ സ്വർണം കടത്താൻ സഹായിച്ച ഇൻഡിഗോ ജീവനക്കാർ പിടിയിൽ, കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ
മലപ്പുറം: കരിപ്പൂരിൽ സ്വർണം കടത്താൻ സഹായിച്ച രണ്ട് ഇന്‍ഡിഗോ ജീവനക്കാർ പിടിയിൽ. ഇന്‍ഡിഗോയുടെ റാംപ് സൂപ്പര്‍വൈസര്‍ സാജിദ് റഹ്‌മാന്‍, കസ്റ്റമര്‍ സര്‍വീസ് ഏജന്റ് മുഹമ്മദ് സാമില്‍ എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇരുവരും സ്വര്‍ണക്കടത്തിന് കൂട്ടുനിന്നവരാണെന്നും നേരത്തെ പലതവണ സ്വര്‍ണം കടത്താന്‍ സഹായിച്ചവരാണെന്നും കസ്റ്റംസ് പറഞ്ഞു.
വയനാട് സ്വദേശി അഷ്‌ക്കര്‍ അലിയാണ് ദുബായില്‍ നിന്ന് കടത്തിയ അഞ്ചുകിലോ സ്വര്‍ണമിശ്രിതവുമായി കൊച്ചിയിൽ എത്തിയത്.പെട്ടിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളില്‍ രഹസ്യ അറകളുണ്ടാക്കിയാണ് മിശ്രിതം എത്തിച്ചത്. ഏകദേശം രണ്ടരകോടി രൂപയാണ് സ്വർണത്തിന് കണക്കാക്കുന്നത്. സ്വർണം ഒളിപ്പിച്ച ബാഗ് പുറത്തെത്തിക്കാനാണ് ഇൻഡിഗോ ഫ്ലൈറ്റിലെ ജീവനക്കാർ ശ്രമിച്ചത്.

ദുബായില്‍നിന്ന് എത്തിയ അഷ്‌കര്‍ അലിയുടെ ലഗേജില്‍ ഇന്റര്‍നാഷണല്‍ ടാഗ് മാറ്റി ഡൊമസ്റ്റിക് ടാഗ് പതിപ്പിച്ചാണ് വിമാന കമ്പനി ജീവനക്കാര്‍ സ്വര്‍ണക്കടത്തിന് സഹായം നല്‍കിയിരുന്നത്. വിദേശത്തുനിന്നെത്തുന്ന വിമാനത്തിലെ സ്വർണമടങ്ങിയ ബാഗേജ് ഇവർ എയർ ഏരിയയിൽ എത്തി കണ്ടെത്തും. വിമാനത്തിൽനിന്ന് ബാഗേജുകൾ കൺവെയർബെൽട്ടിൽ എത്തിക്കുന്ന ട്രോളി ട്രാക്‌ടറിൽനിന്നാണ് ഇവർ ബാഗേജുകൾ കൈപ്പറ്റിയിരുന്നത്. ഇതിനുശേഷം ബാഗേജിലെ അന്താരാഷ്‌ട്ര യാത്രക്കാർക്കായുള്ള ടാഗ് ഇളക്കിമാറ്റി ആഭ്യന്തര യാത്രക്കാരുടെ ടാഗ് പതിക്കും
ടാഗ് മാറ്റുന്നതോടെ കസ്റ്റംസ് പരിശോധനയില്‍നിന്ന് ഒഴിവാകും. തുടര്‍ന്ന് ഈ ലഗേജ് വിമാനത്താവളത്തിന് പുറത്ത് എത്തിച്ച് നല്‍കുകയായിരുന്നു ജീവനക്കാരുടെ ചുമതല.ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഇരുവരെയും കഴിഞ്ഞ ദിവസം കസ്റ്റംസ് പിടികൂടിയത്. എയർസൈഡ് ഏരിയയിൽ സംശയാസ്‌പദമായ രീതിയിൽ ഇവർ കറങ്ങിനടക്കുന്നത് വിമാന സുരക്ഷാജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവരാണ് കസ്റ്റംസിനെ വിവരം അറിയിച്ചത്.
തുടർന്ന് കസ്റ്റംസ് ക്യാമറയിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും ബാഗേജിൽ കൃത്രിമം നടത്തുന്നത് സുരക്ഷ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ജീവനക്കാരെ കണ്ടതോടെ ഇവർ ബാഗേജ് അന്താരാഷ്‌ട്ര വിമാനയാത്രക്കാരുടെ കൺവെയർ ബെൽട്ടിൽ തന്നെയിട്ടു. ഈ ബാഗേജ് എക്സ്റേ പരിശോധനയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ പരിശോധനയ്ക്കായി പ്രത്യേകം മാർക്ക് ചെയ്തു.
പിന്നാലെ ഇൻഡിഗോ ഉന്നതോദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കസ്റ്റംസ് ബാഗ് തുറന്ന് പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് സോക്സിനുള്ളിലും തുണിയിലുമായി പൊതിഞ്ഞ നിലയിൽ 4.9 കിലോ സ്വർണസംയുക്തം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് കസ്റ്റംസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അതേസമയം ഇൻഡിഗോ ജീവനക്കാരെ കസ്റ്റംസ് പിടികൂടിയ വിവരമറിഞ്ഞതോടെ അഷ്‌ക്കര്‍ അലി രക്ഷപ്പെട്ടിരുന്നു. ലഗേജ് വാങ്ങാന്‍ കാത്തുനില്‍ക്കാതെയാണ് ഇയാൾ വിമാനത്താവളത്തില്‍ നിന്നും രക്ഷപ്പെട്ടത്. ആഴ്ചകള്‍ക്ക് മുമ്പ് സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് സൂപ്രണ്ടും കരിപ്പൂരില്‍ പിടിയിലായിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
ഒറ്റയടിക്ക് കുറഞ്ഞത് 15 ദിര്‍ഹം; ദുബായില്‍ 500 ദിര്‍ഹത്തില്‍ നിന്ന് താഴേക്ക് വീണ് സ്വര്‍ണവില -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125%












Click it and Unblock the Notifications