മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കര്‍ണാടകത്തില്‍നിന്നും നികുതി വെട്ടിച്ച് പഞ്ചസാരക്കടത്ത്: ലോറി ജിഎസ്ടി സ്‌ക്വാഡിന്റെ പിടിയില്‍!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: അന്യസംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് നികുതിവെട്ടിച്ചുകൊണ്ടുവന്ന 25ടണ്‍ പഞ്ചസാര വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെ പിടികൂടി, പുലാമന്തോളിലെ കച്ചവട സ്ഥാപനത്തില്‍ വില്‍പന നടത്തുന്നതിനിടെയാണ് ജി.എസ്.ടി ഇന്റലിജന്‍സ് സ്‌ക്വാഡ് ലോറിയടക്കം പിടികൂടിയത്. ശേഷം 90,000 രൂപയോളം നികുതിയും പിഴയും അടയ്ക്കുന്നതിനുള്ള നോട്ടീസും നല്‍കി.കര്‍ണ്ണാടകയില്‍ നിന്നും താനൂരിലെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുവന്ന 25 ടണ്‍ പഞ്ചസാര അനന്തര ബില്ല് എഴുതാതെ പുലാമന്തോളിലെ കച്ചവട സ്ഥാപനത്തില്‍ ഇറക്കുമ്പോഴാണ് സ്‌ക്വാഡ് പിടികൂടിയത്.

നാലര വയസുകാരന് എച്ച്ഐവിയെന്ന് സ്വകാര്യ ലാബ് റിപ്പോര്‍ട്ട്: വിശദപരിശോധനയില്‍ നാലര വഫലം നെഗറ്റീവ്!നാലര വയസുകാരന് എച്ച്ഐവിയെന്ന് സ്വകാര്യ ലാബ് റിപ്പോര്‍ട്ട്: വിശദപരിശോധനയില്‍ നാലര വഫലം നെഗറ്റീവ്!

വാഹന പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് വാഹനത്തെ പിന്തുടര്‍ന്ന് പുലാമന്തോളിലെ വ്യാപാര സ്ഥാപനത്തില്‍ ഇറക്കുമ്പോഴാണ് ജി.എസ്.ടി സ്‌ക്വാഡ് പിടികൂടിയത്.ജി.എസ്.ടി അസി. കമ്മിഷണര്‍ (ഇന്റലിജന്‍സ്) മുഹമ്മദ് സലീമിന്റെ നിര്‍ദ്ദേശപ്രകാരം സേ്റ്ററ്റ് ടാക്‌സ് ഓഫീസര്‍ (ഇന്റലിജന്‍സ്) എ.എം.ഷംസുദ്ദീന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. അസി. സേ്റ്ററ്റ് ടാക്‌സ് ഓഫീസര്‍മാരായ എം.ബി. സാദിഖ്, എന്‍.എം. അബ്ദുള്‍സലാം, ഡ്രൈവര്‍ കെ.രാജീവന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. ബില്‍ കൊടുക്കാതെ വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ടെസ്റ്റ് പര്‍ച്ചേസ് നടത്തി ക്രമക്കേട് നടത്തിയാല്‍ പിഴയുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്റലിജന്റ്‌സ് സ്‌ക്വാഡ് അറിയിച്ചു.

sugarlorrytaxevassion-

അതേ സമയം ദിവസങ്ങള്‍ക്ക് മുമ്പ് തമിനാട്ടില്‍ നിന്ന് മലപ്പുറത്തേക്ക് മാമ്പഴ ജ്യൂസ് എന്ന വ്യാജേന കടത്താന്‍ ശ്രമിച്ച 35000 ബോട്ടില്‍ കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിംഗ്‌സ് ( കോള) പെരിന്തല്‍മണ്ണ ജി.എസ് ടി ഇന്റലിജന്‍സ് സ്‌ക്വാഡ് പിടികൂടി നികുതിയും പിഴയും ഈടാക്കിയിരുന്നു. 2,60,000 രൂപയാണ് നികുതി , സെസ്, പിഴ ഇനത്തില്‍ ഈടാക്കിയത്. കുപ്പിയില്‍ നിറച്ച് കൊണ്ടുവരുന്ന മാമ്പഴ ജ്യൂസിന് 12 ശതമാനമാണ് നികുതി. എന്നാല്‍ കോളക്ക് 28 ശതമാനം നികുതിയും 12 ശതമാനം സെസും അടവാക്കണം. 28 ശതമാനം നികുതി വെട്ടിക്കാനുള്ള ശ്രമമാണ് ഇന്റലിജന്‍സ് സ്‌ക്വാഡിന്റെ പരിശോധനയില്‍ വെളിച്ചത്തു വന്നത്.

ഇന്റലിജന്‍സ് അസി. കമ്മീഷണര്‍ മുഹമ്മദ് സലിമിന്റെ നിര്‍ദ്ദേശാനുസാരം ഇന്റലിജന്‍സ് ഓഫീസര്‍ എ.എം. ഷംസുദീ ന്റേറ് നേതൃത്വത്തില്‍ അസി. സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരായ എം.വി. സ്വാദിക് , അബ്ദുല്‍ സലാം, ഡ്രൈവര്‍ രാജീവന്‍ എന്നിവരാണ് പരിശോധന നടത്തിയത്. നികുതി പിരിവ് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി വാഹന പരിശോധനയയും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള ബില്‍ ശേഖരണവും ശക്തമാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Malappuram
English summary
Intelligence squad seizes sugar lorry skips to pay GST
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X