മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിവിധ സംസ്ഥാനങ്ങളില്‍നിന്നും ബൈക്ക് മോഷ്ടിച്ച് കേരളത്തിലെത്തിച്ച് വില്‍പന: രണ്ടൂപേര്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ബൈക്കുകള്‍ മോഷണം നടത്തിയ ശേഷം കേരളത്തിലെത്തിച്ച് വില്‍പ്പന നടത്തുന്ന രണ്ട് യുവാക്കളെ തൊണ്ടി വാഹനങ്ങള്‍ സഹിതം മഞ്ചേരി പോലീസ് പോലീസ് പിടികൂടി. കര്‍ണ്ണാടക കുടക് സ്വദേശി സൈനുല്‍ ആബിദ്, മഞ്ചേരി ഇരുമ്പുഴി സ്വദേശി ചാലില്‍ കിഴങ്ങുതൊടി ശഫീഖ് എന്നിവരാണ് പിടിയിലായത്.

ഇവരില്‍ നിന്ന് ഒന്നര ലക്ഷം രൂപ വില വരുന്ന രണ്ട് ബുള്ളറ്റുകളും പിടികൂടി. സൈനുല്‍ ആബിദിന്റെ പേരില്‍ പട്ടാമ്പി, മലപ്പുറം സ്റ്റേഷനുകളില്‍ കളവ് കേസുകള്‍ നിലവിലുണ്ട്. കാര്‍ വാടകകെടുത്ത് കറങ്ങി നടന്ന് ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളിലേയും സ്‌കൂള്‍ ബസ്സുകളിലെയും ബാറ്ററികള്‍ മോഷ്ടിച്ച് വില്‍ക്കുന്നതും ഇതുവഴി ലഭിക്കുന്ന പണവുമായി ബാഗ്ലുരിലും മറ്റും പോയി ആര്‍ഭാട ജീവിതം നയിക്കുന്നതുമാണ് ഇവരുടെ രീതി. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഇതര പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു.

bikerobbery-15

കേരളത്തില്‍ നിന്ന് അന്യ സംസ്ഥാനങ്ങളിലേക്ക് പഠിക്കാന്‍ പോകുന്ന വിദ്യര്‍ത്ഥികളും പണത്തിന് വേണ്ടി ഇത്തരം കുറ്റകൃത്യങ്ങളില്‍ വ്യാപകമായി പങ്ക്‌കൊള്ളുന്നത് സംബന്ധിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഡി വൈ എസ് പി ജലീല്‍ തോട്ടത്തിലിന്റെ നിര്‍ദ്ദേശ പ്രകാരം മഞ്ചേരി സി ഐ എന്‍ ബി ഷൈജു, എസ് ഐ ജലീല്‍ കറുത്തേടത്ത് അഡീഷണല്‍ എസ് ഐ നസ്‌റുദ്ദീന്‍, പൊലീസുദ്യോഗസ്ഥരായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, ദിനേഷ്, മുഹമ്മദ് സലീം, ഹരിലാല്‍, രതീഷ്, സുനില്‍, സല്‍മ, ഷീജ എന്നിവരാണ് പ്രതിയെ പിടിക്കുടിയത്.

Malappuram
English summary
inter state bike robbery chain caught by police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X