മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇതരസംസ്ഥാന വിദ്യാര്‍ഥികള്‍ കേരളത്തിലേക്കുവരുന്നു, സിബാഖ് ദേശീയകലോത്സവത്തിന്!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഇസ്‌ലാമിക കലകളുടെ തനിമയും ഭാഷാവൈഭവവും അരങ്ങുതകര്‍ക്കുന്ന ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ സിബാഖ് ദേശീയകലോത്സവത്തില്‍ മാറ്റുരയ്ക്കാന്‍ നിറപ്രതീക്ഷകളുമായി ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ കേരളത്തിലേക്ക് യാത്ര തിരിച്ചു.

ദാറുല്‍ഹുദായുടെ ആസാം കാമ്പസിലെ നാല്‍പതോളം വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങുന്ന ആദ്യസംഘമാണ് ഇന്നലെ കേരളത്തിലേക്കു തീവണ്ടി കയറിയത്. വാഴ്‌സിറ്റിയുടെ ആസാം കാമ്പസിനു പുറമെ വെസ്റ്റ്ബംഗാള്‍, ആന്ധ്രാപ്രദേശ്, മഹാരാഷ്ര്ട, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാമ്പസുകളിലെയും യു.ജി സ്ഥാപനങ്ങളിലെയും നൂറു കണക്കിന് വിദ്യാര്‍ഥികളാണ് നാല് ദിനങ്ങളിലായി നടക്കുന്ന സിബാഖ് ദേശീയ കലോത്സവത്തില്‍ മാറ്റുരയ്ക്കാനായി വാഴ്‌സിറ്റിയിലെത്തുക.

sibaq111-1

ദാറുല്‍ഹുദായുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇസ്‌ലാം ആന്‍ഡ് കണ്ടംപററി സ്റ്റഡീസി (നിക്‌സ്)നു കീഴിലുള്ള എട്ട് സ്ഥാപനങ്ങളിലെ വിദ്യര്‍ഥികള്‍ക്കായി പ്രത്യേക വിഭാഗത്തിലാണ് മത്സരങ്ങള്‍. ബിദായ (സെക്കന്‍ഡറി ഒന്നാംവര്‍ഷം) ഊലാ (സെക്കന്‍ഡറി രണ്ട്, മൂന്ന് ) ഥാനിയ (സെക്കന്‍ഡറി നാല്, അഞ്ച് ) എന്നീ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ വിധികര്‍ത്താക്കളായെത്തുന്നതും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. 24 ന് പരപ്പനങ്ങാടി റെയില്‍വേസേ്റ്റഷനില്‍ ഇറങ്ങുന്ന മത്സരാര്‍ഥികള്‍ക്ക് പ്രൗഢമായ സ്വീകരണം നല്‍കും.

ഈസംഘത്തിന് പുറമെ അടുത്ത സംഗവും ഉടന്‍ പുറപ്പെടുമെന്നാണ് സൂചന. സിബാഖ് ദേശീയകലോത്സവത്തില്‍ മാറ്റുരയ്ക്കാന്‍ വിവിധ സംഗങ്ങള്‍ ഇനിയും എത്തുമെന്നാണ് സൂചനകള്‍. ആസാം, വെസ്റ്റ്ബംഗാള്‍, ആന്ധ്രാപ്രദേശ്, മഹാരാഷ്ര്ട, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാമ്പസുകളിലെയും യു.ജി സ്ഥാപനങ്ങളിലെയും നൂറു കണക്കിന് വിദ്യാര്‍ഥികളാണ് നാല് ദിനങ്ങളിലായി നടക്കുന്ന സിബാഖ് ദേശീയ കലോത്സവത്തില്‍ മാറ്റുരയ്ക്കാനായി വാഴ്‌സിറ്റിയിലെത്തുന്നതോടെ സിബാഖ് ദേശീയകലോത്സവത്തിന് പകിട്ട് ഇരട്ടിക്കുന്നതായി ഭാരവാഹികള്‍ പറയുന്നു.

Malappuram
English summary
Inter state students to kerala attends national fest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X