ജയസൂര്യയുടെ എ പ്ലസിന് പത്തര മാറ്റ്; കെട്ടിടനിര്‍മാണ ജോലിക്കാരന്‍, കണ്ണ് നിറയാതിരിക്കില്ല ആര്‍ക്കും..
കോട്ടക്കല്‍: എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുന്ന വിദ്യാര്‍ഥികള്‍ ഒട്ടേറെയാണ്. എന്നാല്‍ വിധിയുടെ തിരിച്ചടികള്‍ മറികടന്ന് എ പ്ലസ് നേടുമ്പോള്‍ അതിന് ഇരട്ടി മധുരമാകും. കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ജയസൂര്യക്ക് പ്ലസ് ടു കൊമേഴ്‌സിന് ലഭിച്ച ഫുള്‍ എ പ്ലസിന് പത്തരമാറ്റാണ്. ചെറുപ്പം മുതല്‍ പ്രതിസന്ധി നിറഞ്ഞ വഴിയിലൂടെയാണ് ഈ കുട്ടിയുടെ വളര്‍ച്ച.
Recommended Video

വാഹന അപകടത്തില്‍ പരിക്കേറ്റ് വര്‍ഷങ്ങളായി കിടപ്പിലായ അച്ഛന്‍. ജീവിതം മുന്നോട്ട് നീക്കാന്‍ ആക്രി പെറുക്കി വരുമാനം കണ്ടെത്തുന്ന അമ്മ. ഇതെല്ലാമാണ് ആ ബാല്യത്തെ ജീവിതത്തിന്റെ പരുത്ത പ്രതലത്തിലേക്ക് എത്തിച്ചത്. കെട്ടിട നിര്‍മാണ ജോലിക്ക് പോകുന്നതിനിടെ പഠനവും ജയസൂര്യ തുടര്‍ന്നു. ഒടുവില്‍ റിസര്‍ട്ട് വരുന്ന ദിവസവും ജോലിയിലായിരുന്നു. അധ്യാപകനാകണമെന്നാണ് ജയസൂര്യയുടെ ആഗ്രഹം. പ്രതിസന്ധികള്‍ മറികടന്ന് ജയസൂര്യ ലക്ഷ്യം നേടുമെന്ന് തന്നെ പ്രതീക്ഷിക്കാം.
സേലം സ്വദേശികളായ രാജകണ്ണനും ഭാര്യ ഗോവിന്ദമ്മയും കോട്ടക്കലില്‍ എത്തിയത് 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കൂലി വേല ചെയ്ത് ജീവിതം നയിക്കുന്നതിനിടെ രാജകണ്ണന്‍ 16 വര്‍ഷം മുമ്പ് വാഹന അപകടത്തില്‍പെട്ടു കിടപ്പിലായി. തുടര്‍ന്ന് വരുമാനം നിലച്ച കുടുംബത്തിന് വേണ്ടി ഗോവിന്ദമ്മ തെരുവിലേക്കിറങ്ങി. ആക്രി പെറുക്കി വിറ്റ് പണം സമ്പാദിച്ചു. രാജകണ്ണന്റെ ചികില്‍സയ്ക്കും ക്വാട്ടേഴ്‌സ് വാടകയ്ക്കുമെല്ലാം പണം വേണ്ടിയിരുന്നു. ഇത് കണ്ടു വളര്‍ന്ന ജയസൂര്യ സ്വാഭാവികമായും സ്വയം ജോലി ചെയ്യാന്‍ തയ്യാറായി. കെട്ടിട നിര്‍മാണ ജോലിക്ക് പോകാന്‍ തുടങ്ങി. അതോടൊപ്പം പഠനവും. പ്ലസ് ടു മികച്ച മാര്‍ക്കോടെ കടന്ന ജയസൂര്യ ഉന്നത പഠനത്തിന് ഒരുങ്ങുകയാണ്.












Click it and Unblock the Notifications