മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സമ്മാനത്തുക 1.3 കോടി രൂപ; വായനാ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മഅദിന്‍ വിദ്യാര്‍ഥിയും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ദുബൈ ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര അറബിക് വായനാ മത്സരത്തില്‍ മലപ്പുറം മഅദിന്‍ വിദ്യാര്‍ഥിയും. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഒന്നര ലക്ഷം ഡോളര്‍ (ഒരു കോടി മൂന്നു ലക്ഷം ഇന്ത്യന്‍ രൂപ) സമ്മാനമായി നല്‍കുന്ന ഈ മത്സരം നാളെ (30ന്) ദുബൈയില്‍ നടക്കും. മഅദിന്‍ അക്കാദമിയില്‍നിന്ന് സല്‍മാന്‍ വാണിയമ്പലമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാന തലത്തിലും അഖിലേന്ത്യാ തലത്തിലും വിജയിച്ച ശേഷമാണ് സല്‍മാന്‍ അന്താരാഷ്ട്ര തലത്തിലേക്കു യോഗ്യത നേടിയത്.

<strong>പ്ലസ് വണ്‍ വിദ്യാര്‍ഥിനിയ്ക്കു പീഡനം, പോക്‌സോ നിയമ പ്രകാരം 4 പേര്‍ അറസ്റ്റില്‍</strong>പ്ലസ് വണ്‍ വിദ്യാര്‍ഥിനിയ്ക്കു പീഡനം, പോക്‌സോ നിയമ പ്രകാരം 4 പേര്‍ അറസ്റ്റില്‍


ഏറ്റവും നല്ല സ്‌കൂള്‍, മികച്ച അധ്യാപകന്‍, സൂപ്പര്‍ വൈസര്‍ എന്നീ വിഭാഗങ്ങളിലും സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധ്യാപകര്‍ക്കും സൂപ്പര്‍ വൈസര്‍ക്കുമായി മൂന്നു ലക്ഷം ഡോളറിന്റെ (രണ്ടുകോടി അഞ്ചു ലക്ഷം രൂപ) സമ്മാനമാണ് ലഭിക്കുക. 5 കോടി പുസ്തകങ്ങള്‍ വിദ്യാര്‍ഥികളെക്കൊണ്ട് വായിപ്പിക്കുകയാണ് മത്സരത്തിന്റെ ലക്ഷ്യം. വിവിധ രാജ്യങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്.

Salam

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച് മഅദിന്‍ അക്കാദമി വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. മഅദിന്‍ മോഡല്‍ അക്കാദമിയിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയാണ് സല്‍മാന്‍. ശറഫുദ്ദീന്‍ - നസീബ ദമ്പതികളുടെ മകനായ സല്‍മാന്‍ പ്രമുഖ പണ്ഡിതന്‍ വാണിയമ്പലം അബ്ദുറഹിമാന്‍ മുസ്‌ലിയാരുടെ പേരമകനും കൂടിയാണ്.

Malappuram
English summary
International Arabic reading competition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X