മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലിക്കറ്റ് സര്‍വകലാശാലയില്‍ അന്താരാഷ്ട്ര നിലവാരമുള്ള നീന്തല്‍ കുളം റെഡിയായി, മുഖ്യമന്ത്രിയുടെ തിയ്യതി ലഭിക്കുന്ന മുറയ്ക്ക് ഉദ്ഘാടനം

  • By Desk
Google Oneindia Malayalam News

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ അന്താരാഷ്ട്ര നിലവാരമുള്ള നീന്തല്‍ കുളം റെഡിയായി, മുഖ്യമന്ത്രിയുടെ തിയ്യതി ലഭിക്കുന്ന മുറയ്ക്ക് ഉദ്ഘാടനം നടത്തും. അവസാനഘട്ട മിനുക്കുപണികളാണിപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ തിയ്യതി ലഭിക്കുന്ന മുറയ്ക്ക് നീന്തല്‍കുളം ഉദ്ഘാടനം ചെയ്യാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. അഞ്ചരക്കോടി ചെലവിട്ടാണ് വാഴ്‌സിറ്റിയില്‍ നീന്തല്‍കുളം നിര്‍മാണം പൂര്‍ത്തീകരിച്ചത്. രണ്ടു കുളങ്ങളാണ് നീന്തല്‍ താരങ്ങള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്. മത്സരക്കുളത്തിന് 50 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമാണുള്ളത്. ഇതില്‍ പത്തു ട്രാക്കുകളാണുണ്ടാകുക.

25 ലക്ഷം ലിറ്റര്‍ വെള്ളമുപയോഗിച്ചാണ് കുളം നിറച്ചത്. കുളത്തില്‍ നിറച്ചവെള്ളം പുനരുപയോഗിക്കുന്നതിനുള്ള ശുദ്ധീകരണ പ്ലാന്റും തയാറായി. പരിശീലനത്തിന് ഉപയോഗിക്കുന്ന ചെറിയ കുളത്തിന് 25 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമാണുള്ളത്. ചെറിയകുട്ടികള്‍ക്കു വരെ നീന്തല്‍ പഠിക്കാനുതകുന്ന വിധത്തിലാണ് കുളം സജ്ജീകരിച്ചിട്ടുള്ളത്. ചെറിയവര്‍ക്കു നീന്താനായി 85 സെന്റിമീറ്ററും മുതിര്‍ന്നവര്‍ക്കായി 135 സെന്റിമീറ്ററും പരിശീലനത്തിനായി 85 മുതല്‍ 135 സെന്റിമീറ്റര്‍ വരെയുമാണ് കുളത്തിന് ആഴം.

swimmingpool-

ചെട്ടിയാര്‍മാട് -അത്താണിക്കല്‍ റോഡിനോട് ചാരിയാണ് ഇരുകുളങ്ങളും സ്ഥിതി ചെയ്യുന്നത്. മലബാറിലെ തന്നെ ഏറ്റവും വലിയ നീന്തല്‍കുളമാണ് ഇത് എന്ന പ്രത്യേകതകൂടി കുളത്തിനുണ്ട്. പരിശീലനത്തിനായി പുരുഷ, വനിതാ ജീവനക്കാരെ നിയമിക്കാനുള്ള ധാരണയായിട്ടുണ്ട്. പമ്പ് ഓപ്പറേറ്റര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്ക് നീന്തല്‍ അറിയണമെന്ന നിബന്ധനയുണ്ട്. അന്തര്‍ ദേശീയ നിലവാരത്തിലുള്ള മത്സരങ്ങള്‍ക്ക് അനുയോജ്യമാണ് കുളമെന്ന് ദേശീയനീന്തല്‍ ഫെഡറേഷനിലെ വിദഗ്ധര്‍ വരെ വിലയിരുത്തിയിട്ടുണ്ട്.
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിര്‍മാണം പൂര്‍ത്തിയായ നീന്തല്‍കുളം.

Malappuram
English summary
International standard swimming pool ready to inagurate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X