മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ട്രഷറിയിലെ പണം ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ്: ജീവനക്കാരന്റെ ഭാര്യക്കെതിരെ അന്വേഷണം!

  • By Desk
Google Oneindia Malayalam News

മലപ്പുറം: ട്രഷറിയില്‍ നിപകരുടെ ചെക്ക് ഉപയോഗിച്ച് അക്കൗണ്ടില്‍ തിരിമറി നടത്തി ഭാര്യയുടെ അക്കൗണ്ടിലേക്കടക്കം പണംമാറ്റി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയുടെ ഭാര്യയുടെ പങ്കുംപോലീസ് അന്വേഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ചങ്ങരംകുളം സബ്ട്രഷറിയെ ജൂനിയര്‍ സൂപ്രണ്ട് പൊന്നാനി സ്വദേശി കെ. സന്തോഷിനെയാണ് കൂടുതല്‍ ചോദ്യംചെയ്യലിനായി രണ്ട്ദിവസത്തേക്ക് വിട്ടുകിട്ടാന്‍ പോലീസ് കോടതിയെ സമീപിച്ചത്.

സനലിന്റേത് ആത്മഹത്യ ശ്രമമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം.... പോലീസ് ക്രൂരത ഇങ്ങനെ.....സനലിന്റേത് ആത്മഹത്യ ശ്രമമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം.... പോലീസ് ക്രൂരത ഇങ്ങനെ.....

പൊന്നാനി പോലീസും, ചങ്ങരംകുളം പോലീസും പൊന്നാനി കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചത്. ട്രഷറികളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുന്നതിനും വിശദമായി ചോദ്യം ചെയ്യുന്നതിനുമാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതെന്ന് പൊന്നാനി സി.ഐ സണ്ണി ചാക്കോ പറഞ്ഞു.

 പ്രതി റിമാന്‍‍ഡില്‍

പ്രതി റിമാന്‍‍ഡില്‍

പൊന്നാനി, ചങ്ങരംകുളം സബ് ട്രഷറികളുമായി ബന്ധപ്പെട്ട് പരാതികളുള്ളതിനാലാണ് രണ്ടിടത്ത് കേസുള്ളത്. ആറിനാണ് പ്രതിയെ തമിഴ്‌നാട്ടില്‍ നിന്നും പിടികൂടിയത്. തുടന്ന് കൂടുതല്‍ ചോദ്യംചെയ്യലിന് മുമ്പെ കോടതിയില്‍ ഹജരാക്കിയതോടെ റിമാന്‍ഡ് ചെയ്തു. ട്രഷറികളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുന്നതിനും വിശദമായി ചോദ്യം ചെയ്യുന്നതിനുമാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതെന്ന് പൊന്നാനി സി.ഐ സണ്ണി ചാക്കോ പറഞ്ഞു.

 തമിഴ്നാട്ടില്‍ ഒളിവില്‍

തമിഴ്നാട്ടില്‍ ഒളിവില്‍


തമിഴ്‌നാട്ടിലെ തിരുവട്ടൂരില്‍ ഭാര്യയോടൊപ്പമാണ് സന്തോഷ് ഒളിവില്‍ കഴിഞ്ഞിരുന്നത്. ട്രഷറികളില്‍ നിന്ന് തട്ടിയിരുന്ന പണം ഭാര്യയുടെ പേരിലേക്കാണ് മാറ്റിയിരുന്നത്. കേസില്‍ ഭാര്യക്കും പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ പിടിയിലായതോടെ കൂടുതല്‍ പരാതികള്‍ ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും പോലീസ് പറഞ്ഞു.

 രസീതില്‍ തട്ടിപ്പ്

രസീതില്‍ തട്ടിപ്പ്

പൊന്നാനിയില്‍ നിന്ന് തട്ടിയെടുത്ത 50 രസീതില്‍ 39എണ്ണത്തിലും ചങ്ങരംകുളത്തെ രണ്ട് രസീതിലും തട്ടിപ്പ് നടന്നതായാണ് നിലവില്‍ പരാതികള്‍ ലഭിച്ചിട്ടുള്ളത്. തട്ടിപ്പ് സംബന്ധിച്ച് പോലീസ് നേരത്തെ സബ് ട്രഷറികളില്‍ പ്രാഥമിക പരിശോധന നടത്തിയിരുന്നു. സര്‍ക്കാര്‍തല പരിശോധന ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. അതിന്റെ റിപ്പോര്‍ട്ട് അന്വേഷണ സംഘം ആവശ്യപ്പെടുന്നുണ്ട്.

30 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്!!

30 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്!!


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയും നിക്ഷേപവുമടക്കം 30 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് സന്തോഷ് നടത്തിയിട്ടുണ്ടെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപകരുടെ ചെക്ക് ഉപയോഗിച്ച് അക്കൗണ്ടില്‍ തിരിമറി നടത്തിയായിരുന്നു സന്തോഷ് പണം അപഹരിച്ചത്. ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പ് പുറത്ത് വന്നതോടെ ജില്ലാ ട്രഷറി ഓഫീസര്‍, ചങ്ങരംകുളം ട്രഷറി ഓഫീസര്‍ അടക്കമുള്ള ഏഴ് ജീവനക്കാരെ ധനകാര്യ വകുപ്പ് നേരത്തെ സസ്പന്‍ഡ് ചെയ്തിരുന്നു.

Malappuram
English summary
investigation going on over treassury staffs financial fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X