വേങ്ങരയിൽ ലീഗ് വിമതനോ അതോ വെറും സ്വതന്ത്രനോ? നെഗറ്റീവ് വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള തന്ത്രമെന്ന്
മലപ്പുറം: ലോക്സഭ എംപി സ്ഥാനം രാജിവച്ചിട്ടാണ് പികെ കുഞ്ഞാലിക്കുട്ടി ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് വര്‍ഷം പൂര്‍ത്തിയായിട്ടില്ല. അതിനും മുമ്പ് ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് വേങ്ങരയിലെ എംഎല്‍എ സ്ഥാനം രാജിവച്ചായിരുന്നു കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് മത്സരിക്കാനിറങ്ങിയത്.
ഈ സംഭവങ്ങള്‍ മണ്ഡലത്തിലെ ലീഗ് അണികളില്‍ പോലും വലിയ എതിര്‍പ്പിന് വഴിവച്ചിട്ടുണ്ട്. ഇത്തവണ സിപിഎം ആണെങ്കില്‍, ജില്ലയില്‍ നിന്നുള്ള തീപ്പൊരി യുവ നേതാവിനെ ആണ് വേങ്ങരയില്‍ മത്സരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ വേങ്ങരയിലെ മറ്റൊരു സ്ഥാനാര്‍ത്ഥി കൂടി ചര്‍ച്ചയാവുകയാണ്. പരിശോധിക്കാം...
അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

കെപി സബാഹ്
ഇത്തവണ വേങ്ങരയില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച മറ്റൊരു സ്ഥാനാര്‍ത്ഥിയാണ് കെപി സബാഹ്. ലീഗ് വിമതന് എന്ന മട്ടിലാണ് സബാഹ് അവതരിപ്പിക്കപ്പെടുന്നത് എന്നാണ് മണ്ഡലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട്. എന്നാല്‍ അങ്ങനെയൊരു വിമത സ്ഥാനാര്‍ത്ഥിയെ കുറിച്ച് മുസ്ലീം ലീഗ് പരാമര്‍ശിക്കുന്നതും ഇല്ല.

കുഞ്ഞാലിക്കുട്ടിയുടെ തന്ത്രമോ?
ലീഗ് വിമതന് എന്ന മട്ടില്‍ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയതിന് പിന്നില്‍ പികെ കുഞ്ഞാലിക്കുട്ടി തന്നെ ആണെന്ന സംശയമാണ് ഇടതുപക്ഷത്തെ പലരും ഉന്നയിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുമായി അടുപ്പമുള്ള ലീഗ് നേതാവാണ് സബാഹ് എന്നാണ് ആക്ഷേപം.

ലീഗിന്റെ കോട്ട
2011 ല്‍ ആണ് വേങ്ങര മണ്ഡലം നിലവില്‍ വരുന്നത്. ആദ്യ തിരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടി 38,057 വോട്ടിനായിരുന്നു വിജയിച്ചത്. 2016 ല്‍ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 38,057 ആയി. പിന്നീട് കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കെഎന്‍എ ഖാദര്‍ വിജയിച്ചത് 23,310 വോട്ടുകള്‍ക്കായിരുന്നു.

ഭൂരിപക്ഷം കുറയുന്നോ
2011 നെ അപേക്ഷിച്ച് 2017 ല്‍ എത്തിയപ്പോള്‍ വേങ്ങരയിലെ ഭൂരിപക്ഷത്തില്‍ വലിയ ഇടിവ് സംഭവിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി രാജിവച്ചത് തന്നെ ആയിരുന്നു അന്ന് പ്രധാന വിഷയം. ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി ലോക്സഭ അംഗത്വം രാജിവച്ച് മത്സരിക്കാനിറങ്ങുമ്പോള്‍ ഭൂരിപക്ഷത്തില്‍ പിന്നേയും കുറവ് വരുമോ എന്ന ആശങ്ക മുസ്ലീം ലീഗിനുണ്ട്.

പി ജിജി
സിപിഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗവും ആയ പി ജിജി ആണ് ഇത്തവണ വേങ്ങരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. പതിവില്‍ നിന്ന് വ്യത്യസ്തമായി മണ്ഡലത്തില്‍ വലിയ ഓളം സൃഷ്ടിച്ചുകൊണ്ടാണ് എല്‍ഡിഎഫിന്റെ പ്രവര്‍ത്തനം. ഇതും കുഞ്ഞാലിക്കുട്ടിയെ ആശങ്കപ്പെടുത്തുന്നുണ്ടാകാം എന്നാണ് ഇടതുപക്ഷം കരുതുന്നത്.

വോട്ട് കുറയ്ക്കാന്‍
പികെ കുഞ്ഞാലിക്കുട്ടിയോടുള്ള അതൃപ്തി ഇടതുപക്ഷത്തിന് വോട്ടായി മാറാതിരിക്കാനുള്ള തന്ത്രമാണ് സബാഹിന്റെ സ്ഥാനാര്‍ത്ഥിത്വം എന്നാണ് ഇടതുപക്ഷത്തെ ഒരു വിഭാഗം ആരോപിക്കുന്നത്. ജിജിയ്ക്ക് വോട്ട് കൂടുകയും കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഇടിഞ്ഞാലും അത് മുസ്ലീം ലീഗിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും.

തദ്ദേശ തിരഞ്ഞെടുപ്പില്‍
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ ഇടത് തംരംഗം ആഞ്ഞടിച്ചപ്പോഴും യുഡിഎഫ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത് മലപ്പുറം ജില്ലയില്‍ ആയിരുന്നു. വേങ്ങര മണ്ഡലത്തില്‍ യുഡിഎഫിന് 35,029 വോട്ടിന്റെ ഭൂരിപക്ഷവും നിലവിലുണ്ട്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിലെ അതൃപ്തികള്‍ പുറത്ത് വരുമോ എന്നാണ് ആശങ്ക.
ഹോട്ട് ലുക്കിൽ അർജ്ജുൻ റെഡ്ഡി നായിക- ശാലിനി പാണ്ഡെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications