ആര്‍എസ്എസുകാരനെ സംഘിയെന്ന് വിളിച്ച് അപമാനിക്കുന്നത് ശരിയല്ല; തിരൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി അബ്ദുള്‍ സലാം
തിരൂര്‍: കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറായ ഡോ അബ്ദുള്‍ സലാമാണ് തിരൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. 2011-15 കാലത്താണ് യുഡിഎഫ് നോമിനിയായി അബ്ദുള്‍ സലാം വൈസ് ചാന്‍സലറാവുന്നത്. എന്നാല്‍ പിന്നീട് 2019ല്‍ അബ്ദുള്‍ സലാം ബിജെപിയില്‍ ചേരുകയായിരുന്നു. ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയായതോടെ പ്രചരണ തിരക്കിലാണ് അബ്ദുള്‍ സലാം. പ്രചരണത്തിനിടെ ആര്‍എസ്എസിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് അബ്ദുള്‍ സലാം. അദ്ദേഹത്തിന്‍രെ വാക്കുകള്‍ ഇങ്ങനെ.
ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

അപമാനിക്കരുത്
ആര്‍എസ്എസുകാരനെ സംഘികളെന്ന് വിളിച്ച് അപമാനിക്കുന്നത് ശരിയല്ലെന്ന് ഡോ അബ്ദുള്‍ സലാം പറയുന്നു. കേരളത്തിലെ ബിജെപിയെ ജനങ്ങള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചൈന ഇന്ത്യയെ ആക്രമിച്ചാല്‍ ആദ്യം അതിര്‍ത്തിയില്‍ പോയി നില്‍ക്കുന്നത് ആര്‍എസ്എസുകാരായിരിക്കുമെന്നും വേറെയാരും പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദിക്ക് പഠിക്കുകയാണോ
പലരും എന്നോട് ചോദിച്ചു, സാര്‍ മോദിക്ക്ക്ക് പഠിക്കുവാണോ എന്ന്, ഗ്രീന്‍ ഇന്ത്യ, ക്ലീന്‍ ഇന്ത്യ, സ്മാര്‍ട്ട് ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ കോഴിക്കോട് ഞാന്‍ സ്വപ്നം കണ്ടതാണ്. അങ്ങനെയുള്ള ഒരു പ്രധാനമന്ത്രിയോട് ആരാധനയുള്ളതുകൊണ്ടാണ് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്
അഴിമതി ഇല്ലാത്ത പാര്‍ട്ടിയാണ് ബിജെപി. കള്ളത്തരങ്ങള്‍ പറഞ്ഞ് ചിലര്‍ ബിജെപിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. അത് ആരാണെന്ന് നമുക്ക് നോക്കിയാല്‍ കാണാം. അതിര്‍ത്തിയില്‍ ചൈനയുടെ ആക്രമണം നടന്നാല്‍ ആദ്യം പോയി നില്‍ക്കുന്നത് ആര്‍എസ്എസുകാരായിരിക്കുമെന്നും അവരെ സംഘികളെന്ന് വിളിച്ച് അപമാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോട്ടാണ് നൈന ഗാംഗുലി; താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications