മുതുക് ചവിട്ടുപടിയാക്കിയ മത്സ്യത്തൊഴിലാളി ജൈസല്‍ ഇനി എസ് വൈഎസ് തണലില്‍ അന്തിയുറങ്ങും, മലയാളികളെ രക്ഷിച്ച 'ഹീറോ' യ്ക്ക് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം....
മലപ്പുറം: കേരളംനേരിട്ട വലിയ പ്രതിസന്ധിയായ പ്രളയക്കെടുതിയില്‍ സ്വന്തംമുതുക് ചവിട്ടുപടിയാക്കി രക്ഷാ പ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളി ജൈസല്‍ താനൂരിനെ മറന്നു കാണില്ല. കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ സമാനതകളില്ലാത്ത പ്രളയദുരന്തത്തില്‍ രക്ഷക വേഷമണിഞ്ഞ് നൂറുകണക്കിന് ആളുകളുടെ ജീവന് സംരക്ഷിച്ച ജൈസല്‍ താനൂര്‍ അദ്ദേഹത്തിന്റെ ഒറ്റ പ്രവര്‍ത്തി കൊണ്ട് ലോകമാകെ ശ്രദ്ധ നേടിയ വ്യക്തിയാണ്.
എസ് വൈ എസ് സാന്ത്വനം വളണ്ടിയറായ അദ്ദേഹം വേങ്ങര മുതലമാട് നിന്ന് ആളുകളെ ബോട്ടില്‍ കയറ്റുന്നതിനായ് കുനിഞ്ഞ് മുതുക് ചവിട്ടുപടിയാക്കി നല്‍കുകയായിരുന്നു. ഈ ദൃശ്യം ലോകമെങ്ങും പ്രചരിക്കുകയും ഈ 32 കാരന്റെ നന്മയെ ലോകമെങ്ങുമുള്ള മനുഷ്യര്‍ നേരില്‍ കാണുകയും ചെയ്തു. ഇതോടെ വ്യത്യസ്തമായ സഹായങ്ങള്‍ ജെയ്സലിനെ തേടിയെത്തുകയും ചെയ്തു.

സ്വന്തമായി താമസിക്കാനിടമില്ലാത്ത അദ്ദേഹത്തിന് വീട് നിര്‍മ്മിച്ച് നല്‍കാനാണ് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. വീടിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം കഴിഞ്ഞ സെപ്തംബര്‍ പതിമൂന്നിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് വഹിച്ചിരുന്നു. നിര്‍മ്മാണം പൂര്‍ണമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ദാറുല്‍ ഖൈര്‍ ജയ്സലിന്റെ കുടുംബത്തിന് ഇന്ന് കൈമാറുന്നത്. പ്രവാസി ഘടകമായ ഐ സി എഫ് സഹകരണത്തോടെ 1100 സ്ക്വയര്‍ ഫീറ്റ് ഉള്ള ഇരുനില വീടാണ് നിര്‍മ്മിച്ചത്.
16 ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്. ഇന്ന് വൈകുന്നേരം ഏഴു മണിക്ക് പരപ്പനങ്ങാടി ആവില്‍ ബീച്ചില്‍ നടക്കുന്ന ചടങ്ങില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ താക്കോല്‍ കൈമാറും. സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി, അബൂഹനീഫല്‍ ഫൈസി തെന്നല, സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി, സയ്യിദ് ശറഫുദ്ധീന്‍ ജമലുലൈലി, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ഊരകം അബ്ദുറഹ്മാന് സഖാഫി, മുഹമ്മദ് പറവൂര്‍, മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, വി പി എം ബശീര്‍ പറവന്നൂര്‍, മുഹമ്മദ് ശരീഫ് നിസാമി, എം ജുബൈര്‍ എന്നിവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ വി പി എം ബഷീര്‍ പറവന്നൂര്‍, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, മുഹമ്മദ് മാസ്റ്റര്‍ ക്ലാരി, ഹമ്മാദ് അബ്ദുള്ള സഖാഫി താനൂര്‍ പങ്കെടുത്തു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications