മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന നല്ല കാര്യങ്ങള്‍ക്കാണ് തന്റെ പിന്തുണയെന്ന് ജാമിദ ടീച്ചര്‍, മുത്തലാഖ് ബില്‍ ഗുണം ചെയ്യുന്നത് മുസ്ലിംസമുദായത്തിന് തന്നെ, ബിജെപിക്കും ആര്‍എസ്എസിനും ഒപ്പമല്ലെന്നും ടീച്ചർ

  • By Desk
Google Oneindia Malayalam News

മലപ്പുറം: താന്‍ ബിജെപിക്കും ആര്‍എസ്എസിനും ഒന്നും ഒപ്പമല്ലെന്നും മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന നല്ല കാര്യങ്ങള്‍ക്ക് മാത്രമാണ് തന്റെ പിന്തുണയെന്നും ജാമിദ ടീച്ചര്‍. ഇസ്ലാം ഉപേക്ഷിച്ച് യുക്തിവാദത്തിലേക്കുവന്ന സാമൂഹിക പ്രവര്‍ത്തക ജാമിദ തിരൂര്‍ ടൗണ്‍ഹാളില്‍ നടന്ന സെമിനാറില്‍വെച്ചാണ് ഇത്തരത്തില്‍ പ്രതികരിച്ചത്.

<strong>മൊഴിയെടുക്കലിനോട് സഹകരിച്ച് ശ്യാമള: കണ്‍വെന്‍ഷന്‍ സെന്ററിന്റെ രേഖകളും അന്വേഷണ സംഘം പരിശോധിച്ചു</strong>മൊഴിയെടുക്കലിനോട് സഹകരിച്ച് ശ്യാമള: കണ്‍വെന്‍ഷന്‍ സെന്ററിന്റെ രേഖകളും അന്വേഷണ സംഘം പരിശോധിച്ചു

ശാസ്ത്ര സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സന്‍സ് ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറില്‍ എഴുത്തുകാരനും പ്രഭാഷകനും ചലച്ചിത്ര സംവിധായകനുമായ സജീവന്‍ അന്തിക്കാടുമായുള്ള സംവാദത്തിലാണ് ജാമിദ ടീച്ചര്‍ നിലപാട് വ്യക്തമാക്കിയത്. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്നും സ്വതന്ത്ര ചിന്തകയായിത്തന്നെ തുടരും, മുത്തലാഖ് ബില്‍, എകസിവില്‍ കോഡ്, ഹജ് സബ്‌സിഡി നിര്‍ത്തലാക്കല്‍ എന്നിവ കൊണ്ടൊക്കെ ഗുണമുണ്ടാകുന്നത് മുസ്ലീം സമുദായത്തിന് തന്നെയാണ്.

Jamitha Teacher

മുത്തലാഖിന്റെയൊക്കെ കാര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ഒന്നും ചെയ്തിട്ടില്ല. ഇപ്പോള്‍ മോദി മാത്രമാണ് അതിന് മുന്നിട്ട് ഇറങ്ങിയത്. മുത്തിലാഖ് ബില്‍ വന്നപ്പോള്‍ മുസ്ലീം ലീഗിനൊപ്പം കൂടുകയാണ് സിപിഎം പോലും ചെയ്തത്. അതുപോലെ തന്നെ ഏക സിവില്‍കോഡ് വന്നാലും അതിന്റെ ഗുണം ഉണ്ടാവുക മുസ്ലീം സ്ത്രീകള്‍ക്കാണ്. ഇസ്ലാമില്‍ സ്ത്രീയെന്നാല്‍ അരപ്പുരുഷനാണ്.മതനിയമ പ്രകാരം ഒരു മുസ്ലിം പുരുഷന് തന്റെ ഭാര്യയെ ഒഴിവാക്കാന്‍ ഒരു കാരണവും വേണ്ട.

മുത്തലാഖ് പ്രശ്‌നത്തില്‍ എത്രയോ മുസ്ലിം സ്ത്രീകളുടെ കണ്ണീരു കണ്ടയാളാണ് ഞാന്‍. മുസ്ലിം പുരുഷന്‍ ഭാര്യയെ ഒഴിവാക്കിയാല്‍ അവനു നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്.എന്നാല്‍ ഒരു ഹിന്ദുപുരുഷനാണ് ഇതുപോലെ ചെയ്യുന്നതെങ്കില്‍ അയാള്‍ ജയിലിലാവുമെന്നും ജാമിദ ടീച്ചര്‍ പറഞ്ഞു.കൊപ്പേ (കൊതിപ്പിക്കല്‍ പേടിപ്പിക്കല്‍) 2019എന്ന് പേരിട്ട സെമിനാറില്‍ എഴുത്തുകാരനും പ്രഭാഷകനുമായ സി.രവിചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗിച്ചു. ഫാസ്റ്റിസം (ഫാസിസം പ്ലസ് സ്റ്റാലിനിസം) എന്ന തലക്കെട്ടില്‍ നടത്തിയ പ്രഭാഷണത്തില്‍, കമ്യൂണിസം പലപ്പോഴും ഫാസിസത്തേക്കാള്‍ ഭീകരമാവുമെന്ന് രവീന്ദ്രന്‍ ചൂണ്ടിക്കാട്ടി. മനൂജാ മൈത്രി, കൃഷ്ണപ്രസാദ്, പിഎം അയൂബ്, നാസര്‍ മാവൂരാന്‍, പ്രസാദ് വേങ്ങര പ്രസംഗിച്ചു.

Malappuram
English summary
Jamida teacher's comment about Triple talaq and BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X