മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയന്ത്രണം വിട്ട് ജെസിബി; എതിര്‍ദിശയിലെത്തിയ ബൊലേറോയെ ഇടിച്ചുതെറിപ്പിച്ചു

Google Oneindia Malayalam News

മലപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ നിയന്ത്രണം വിട്ട ജെസിബി ബൊലേറോ ജീപ്പിനെ ഇടിച്ചുതെറിപ്പിച്ചു. ജീപ്പ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലിടിച്ചു. ബൈക്കില്‍ ചാരി ഇരുന്നിരുന്ന യുവാവ് അല്‍ഭുതകരമായി രക്ഷപ്പെട്ടു. ജീപ്പിലുള്ളവര്‍ക്കോ ജെസിബി ഡ്രൈവര്‍ക്കോ കാര്യമായ പരിക്കില്ല. രാവിലെ പത്ത് മണിക്ക് കരിങ്കല്ലത്താണി തൊടുക്കാപ് ഇറക്കത്തിലാണ് സംഭവം. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്നു ജെസിബി.

A

ഇറക്കത്തില്‍ വച്ചാണ് ജെസിബിയുടെ ബ്രേക്ക് നഷ്ടമായത്. പിന്നീട് അതിവേഗതയില്‍ വന്ന ജെസിബി റോഡരികിലെ മരത്തില്‍ ഇടിച്ചുനിര്‍ത്താനായിരുന്നു ഡ്രൈവറുടെ നീക്കം. നിയന്ത്രണം വിട്ടതോടെ റോഡില്‍ വിലങ്ങനെ മറിഞ്ഞു. ഈ വേളയിലാണ് എതിര്‍ ദിശയില്‍ നിന്ന് ബൊലേറോ ജീപ്പ് എത്തിയത്. ജീപ്പിന്റെ മുന്‍ഭാഗവും ജെസിബിയുടെ വശവും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് സമീപം നിര്‍ത്തിയിട്ട ബൈക്കിനെ തെറിപ്പിച്ചു. സമീപത്തുള്ള വീടിന്റെ മുറ്റത്തേക്ക് ഇടിച്ചുകയറിയാണ് ജെസിബി നിന്നത്. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ക്കോ ഡ്രൈവര്‍ക്കോ കാര്യമായ പരിക്കില്ല.

ബൊലേറോ ജീപ്പ് വന്നില്ലായിരുന്നുവെങ്കില്‍ ബൈക്കിലിരുന്നയാളെ ജെസിബി ഇടിച്ചുതെറിപ്പിക്കുമായിരുന്നു. ഈ അപകടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പലതരം കമന്റുകളാണ് വീഡിയോക്ക് താഴെയുള്ളത്. ആയുസിന്റെ നീളം, ബൊലേറോ വന്നില്ലായിരുന്നുവെങ്കില്‍ ആള് പടമായേനെ... തുടങ്ങിയ കമന്റുകളാണ് കൂടുതല്‍. ബൊലേറോ തട്ടി ബൈക്ക് മറിയുകയും യുവാവ് വീഴുകയും ചെയ്‌തെങ്കിലും ഇയാള്‍ പെട്ടെന്ന് എഴുന്നേറ്റ് ഓടി മാറി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

ബംഗാളില്‍ ട്വിസ്റ്റ്: അമിത് ഷായുടെ മോഹം പൊലിയും? ചാണക്യന്‍ ബിജെപി വിട്ടേക്കും... മമത പക്ഷത്തേക്ക്?ബംഗാളില്‍ ട്വിസ്റ്റ്: അമിത് ഷായുടെ മോഹം പൊലിയും? ചാണക്യന്‍ ബിജെപി വിട്ടേക്കും... മമത പക്ഷത്തേക്ക്?

Malappuram
English summary
JCB Hit Bolero Jeep at Karinkallathani in Kozhikode-Palakkad Highway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X