മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം; തിരൂര്‍ എസ്എച്ച്ഒയ്ക്ക് സ്ഥലം മാറ്റം
മലപ്പുറം: മാധ്യമം ദിനപത്രത്തിലെ റിപ്പോര്‍ട്ടര്‍ കെപിഎം റിയാസിനെ അകാരണമായി മര്‍ദ്ദിച്ച സംഭവത്തില്‍ തിരൂര്‍ എസ്എച്ച്ഒ ടിപി ഫര്‍ഷാദിനെ സ്ഥലം മാറ്റി. സ്റ്റേഷന്‍ ഹൗസ് ഓഫീസറായ ടിപി ഫര്‍ഷാദിനോട് ഉടന്‍തന്നെ മലപ്പുറം ജില്ലാ പൊലീസ് കാര്യാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ നിയമനം പിന്നീട് നല്‍കുന്നതാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ മലപ്പുറം ജില്ലാ സെക്രട്ടറി കൂടിയാണ് കെ പി എം റിയാസ്.

അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ
പുതുപ്പള്ളിയിലെ വീടിന് സമീപത്ത് വെച്ചാണ് റിയാസിന് പോലീസ് മര്‍ദ്ദനമേറ്റത്. വീടിന് സമീപത്തുളള പലചരക്ക് കടയില്‍ സാധനം വാങ്ങാനായി വന്ന റിയാസിനെ തിരൂര്‍ സിഐ ആയ ടിപി ഫര്‍ഷാദ് പ്രകോപനം കൂടാതെ മര്‍ദ്ദിക്കുകയായിരുന്നു. കൈക്കും കാലിനുമടക്കം പരിക്ക് പറ്റിയ റിയാസിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സംഭവത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്ക് അടക്കം പരാതി നല്‍കിയിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മലപ്പുറം ജില്ലാ കമ്മിറ്റി സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മലപ്പുറം പുതുപ്പള്ളി സ്വദേശിയാണ് റിയാസ്. വീടിന് തൊട്ടടുത്ത കടയില്‍ സാധനങ്ങള്‍ വാങ്ങാനായി പോയതായിരുന്നു അദ്ദേഹം.
കടയില്‍ ആളുകള്‍ ഉളളതിനാണ് സമീപത്തുളള കസേരയില്‍ ഇരിക്കുകയായിരുന്നു റിയാസ്. ഈ സമയത്താണ് തിരൂര്‍ സിഐ ഫര്‍ഷാദിന്റെ നേതൃത്വത്തില്‍ ഒരു സംഘം പോലീസുകാര്‍ ഇവിടേക്ക് എത്തിയത്. കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് നില്‍ക്കുകയായിരുന്ന റിയാസ് അടക്കമുളളവരെ സിഐയുടെ നേതൃത്വത്തില്‍ പോലീസുകാര്‍ കടയിലേക്ക് കയറി ലാത്തി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.












Click it and Unblock the Notifications